twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെമ്പകമേ ഏറ്റെടുക്കാന്‍ ആദ്യം ആരും വന്നില്ല, പിന്നെ ചരിത്രമായി! ഫ്രാങ്കോ ഇപ്പോള്‍ ഇവിടെയുണ്ട്!

    |

    ഇപ്പോഴത്തെ തലമുറയ്ക്ക് പരിചിതമല്ലെങ്കിലും 90സ് കിഡ്‌സിന് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് ചെമ്പകമേ എന്ന ആല്‍ബം. അതുവരെ കേട്ടിരുന്ന സംഗീത ആസ്വദാനരീതികളെയെല്ലാം മാറ്റി മറിച്ച ആല്‍ബമായിരുന്നു ചെമ്പകമേ. ഈ ആല്‍ബത്തിലെ സുന്ദരിയെ വാ, മേലേ മാനത്ത്, ചെമ്പകമേ എന്നീ പാട്ടുകള്‍ പാടികൊണ്ട് ഗായകന്‍ ഫ്രാങ്കോയും മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഇന്നും ആല്‍ബങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു ശരാശരി 90സ് കിഡിന്റെ മനസിലേക്ക് ആദ്യം കടന്നെത്തുക ഫ്രാങ്കോയും ചെമ്പകമേ എന്ന ആല്‍ബവുമായിരിക്കും.

    ഒരു തലമുറയുടെ തന്നെ ആവേശമായി മാറിയ മലയാളത്തില്‍ ആല്‍ബം പാട്ടുകള്‍ എന്നതിന് വലിയ സ്വീകാര്യത നേടിക്കൊടുത്ത ആല്‍ബമായിരുന്നു ചെമ്പകമേ. എന്നാല്‍ ഈ ആല്‍ബം റിലീസ് ചെയ്യാന്‍ ആദ്യം ആരും മുന്നോട്ട് വന്നിരുന്നില്ലെന്നാണ് ഫ്രാങ്കോ പറയുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫ്രാങ്കോ തന്റെ ചെമ്പകമേ ഓര്‍മ്മകള്‍ പൊടിതട്ടിയെടുത്ത് പങ്കുവച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

    Singer Franko

    ജീവിതം മാറ്റിമറിച്ച ഗാനങ്ങളാണ് സുന്ദരിയേ വാ, ചെമ്പകമേ... എന്നിവ. ഈ ഗാനങ്ങളുടെ റിലീസിന് ശേഷമാണ് മ്യൂസിക് പ്രൊഫഷന്‍ ഉപയോഗിച്ച് ഒരു കുടുംബം പുലര്‍ത്താമെന്ന അവസ്ഥ വന്നത്. ഈ പാട്ടുകള്‍ എനിക്ക് തന്നതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇപ്പോഴും ഇവയില്‍ ഒരു പാട്ട് പാടാതെ വേദി ഒഴിയാനും കഴിയില്ലെന്നാണ് ഫ്രാങ്കോ പറയുന്നത്. എന്നാല്‍ ആ ആല്‍ബം റിലീസ് ചെയ്യാന്‍ ആദ്യം ആരും തയ്യാറായിരുന്നില്ല. സീനിയറായ ഗായകര്‍ പാടിയ ആല്‍ബങ്ങള്‍ക്കായിരുന്നു അന്ന് മാര്‍ക്കറ്റ് എന്നതായിരുന്നു കാരണം എന്നാണ് ഫ്രാങ്കോ പറയുന്നു. പരിചയസമ്പത്തേറിയ ഗായകര്‍ക്ക് പകരം ഫ്രാങ്കോ എന്ന ഗായകനെ പരിഗണിച്ച ആല്‍ബത്തിന്റെ അണിയറപ്രവര്‍ത്തകരോട് എന്നും കടപ്പാടുണ്ടെന്നും അദ്ദേഹം പറയുന്നു. കാരണം ഫ്രാങ്കോ എന്ന ഗായകന്റെ വളര്‍ച്ചയ്ക്ക് 'ചെമ്പകമേ'യിലെ ഗാനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട് എന്നാണ് ഫ്രാങ്കോയുടെ അഭിപ്രായം.

    കരിയറിലെ ടേണിംഗ് പോയന്റായി മാറുകയായിരുന്നു ചെമ്പകമേ എന്ന ആല്‍ബം ഫ്രാങ്കോയ്ക്ക്. ശ്യാം ധര്‍മ്മനായിരുന്നു ചെമ്പകമേയുടെ സംഗീതസംവിധായകന്‍. റാം സുരേന്ദര്‍ പ്രോഗ്രാമിങ് ചെയ്ത ഗാനങ്ങള്‍ രചിച്ചത് രാജു രാഘവായിരുന്നു. പ്രതീക്ഷിച്ചതിന്റെ പലയിരട്ടിയായിരുന്നു ആല്‍ബത്തിന് ലഭിച്ച സ്വീകാര്യത എന്ന് ഫ്രാങ്കോ ഓര്‍ക്കുന്നു. രണ്ട് മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി ചെമ്പകമേയുടെ സിഡികളും കാസറ്റുകളും വിറ്റുപോയി. ചെമ്പകമേയുടെ വിജയത്തെ തുടര്‍ന്ന് മലയാളത്തില്‍ ആല്‍ബങ്ങളുടെ ഉത്സവകാലമായിരുന്നുവെന്നും ഫ്രാങ്കോ പറയുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ സഹോദരീപുത്രന്‍ കൂടിയാണ് ഫ്രാങ്കോ. നിരവധി പ്രശസ്തര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും ഫ്രാങ്കോയ്ക്ക് സാധിച്ചിട്ടുണ്ട്്.

    Recommended Video

    സ്റ്റാർ മാജിക്ക് ഷോ ഡയറക്ടറുടെ കുടുംബം...', അനൂപിന്റേയും അഞ്ജുവിന്റേയും വിവാഹ വീഡിയോ

    അമേരിക്കയിലെ ലോസ് ആഞ്ജലീസില്‍ പോസ്റ്റ് ഓഫീസില്‍ ക്ലര്‍ക്കായി ജോലി നോക്കുകയാണിപ്പോള്‍ ഫ്രാങ്കോ. കുടുംബം മുമ്പേ തന്നെ അമേരിക്കയിലേക്ക് കുടിയേറിയിരുന്നു. അടിമുടി ഫാമിലിമാന്‍ ആയ ഫ്രാങ്കോ അവര്‍ക്കൊപ്പം ജിവിക്കാനാണ് ഒരു കൊല്ലം മുമ്പ് യുഎസിലേക്ക് പോയത്. ര്‍വീസില്‍ ഒരു കൊല്ലം തികയുന്നതിന് മുമ്പ് തന്നെ ജോലിയില്‍ സ്ഥിരനിയമനം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും യുഎസിന്റെ വിവിധ ഭാഗങ്ങളിലെ വേദികളിലൂടെ ഫ്രാങ്കോ ഇപ്പോഴും സംഗീതലോകത്ത് സജീവമാണ ഫ്രാങ്കോ. നമ്മളിലെ എന്‍ കരളില്‍ എന്ന പാട്ടിലൂടെയാണ് ഫ്രാങ്കോ സിനിമ പിന്നണി ഗാനരംഗത്തേക്ക്് എത്തുന്നത്. പിന്നീട് നിരവധി സിനികമളിലും 1500 ഓളം ആല്‍ബങ്ങളിലും പാട്ടുകള്‍ പാടി. സംഗീത റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായും ഫ്രാങ്കോ എത്തിയിട്ടുണ്ട്. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പാട്ടുകള്‍ സമ്മാനിച്ച ഗായകനാണ് ഫ്രാങ്കോ. അദ്ദേഹത്തിന്റെ പാട്ടുകളെ ഇന്നും തങ്ങളുടെ പ്രിയപ്പെട്ട പാട്ടുകളുടെ ലിസ്റ്റില്‍ കൊണ്ട് നടക്കുന്നവരുമുണ്ട്.

    Read more about: songs
    English summary
    Singer Franko Talks About His Iconic Sundariye Va Song And Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X