ഇതൊരു രഹസ്യമല്ല, അതിനാൽ തുറന്നു പറയുന്നതിൽ തെറ്റില്ലെന്ന് വിശ്വസിക്കുന്നു: ​ഗൗരി ലക്ഷ്മി പറയുന്നു

വളരെ ചെറുപ്പത്തിൽ തന്നെ പാട്ട് പഠിക്കുകയും ഏറെ കാലത്തെ അധ്വാനത്തിലൂടെ സിനിമയിലും ഇപ്പോൾ സ്വന്തമായും പാട്ടുകൾ കമ്പോസ് ചെയ്തു കൊണ്ടിരിക്കുകയാണ് ​ഗൗരി ലക്ഷ്മി. നിരവധി സിനിമകളിൽ ​ഗൗരി പാടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിരവധി സൈബർ ബുള്ളിയിം​ഗ് നേരിട്ട വ്യക്തി കൂടിയാണ് ​ഗൗരി. തന്റെ ജീവിതാനുഭവങ്ങളെ വളരെ ഈസിയായി തുറന്നു പറയുന്ന ​ഗൗരി അബോർഷനെ കുറിച്ചും സംസാരിച്ചിരുന്നു.

വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുന്നതിന് ഒരു മടിയും ഇല്ലാത്തയാളാണ് ​ഗൗരി ലക്ഷ്മി. അത്തരത്തിൽ പുറത്ത് പറഞ്ഞ കാര്യമാണ് അബോർഷനെ കുറിച്ച്. സ്വന്തം അനുഭവങ്ങൾ മറ്റുള്ളവരോട് പറയുമ്പോൾ ആളുകൾക്ക് അത് പെട്ടെന്ന് മനസിലാക്കാൻ സാധിക്കുമെന്നും അതിനാലാണ് അത്തരത്തിൽ സംസാരിക്കുന്നതെന്നും ​ഗൗരി പറഞ്ഞിട്ടുണ്ട്. "ഞാൻ എന്റെ അനുഭവം തന്നെ പറയുമ്പോൾ അത് കേൾക്കുന്നവർക്ക് കുറച്ചെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും.

Gowri Lekshmi

മറ്റൊരാൾക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നതിലും കുറച്ചു കൂടി ആളുകളിലേക്ക് എത്താൻ സാധിക്കുന്നത് എനിക്ക് ഇങ്ങനെയെല്ലാം സംഭവിച്ചു എന്ന് പറയുമ്പോഴായിരിക്കും. ഞാൻ എന്റെ അനുഭവങ്ങളിലൂടെ പ്രേക്ഷകരോട് സംസാരിക്കുമ്പോൾ അവരെ ഞാൻ സഹായിക്കുകയാണ് ചെയ്യുന്നത്. സ്വന്തം കാര്യം പറയുമ്പോൾ എന്റെ വേദനയാണ് ഞാൻ പറയുന്നത്. അതിനാൽ എന്റെ അനുഭവങ്ങൾ പറയുന്നത് മറ്റുള്ളവർക്ക് ഒരു സഹായമായി മാറുന്നുണ്ടെങ്കിൽ അതു പറയുന്നതിൽ തെറ്റില്ലെന്ന് ഞാൻ വിശ്വസിക്കുന്നു."

"പിന്നെ ഇതിൽ പ്രത്യേകിച്ച് രഹസ്യമായി സൂക്ഷിക്കേണ്ട ഇല്ലാത്തതിനാൽ പറയുന്നു എന്നു മാത്രം." ​ഗൗരി ലക്ഷ്മി മുൻപൊരിക്കൽ ബിഹൈന്റ് വുഡ്സ് ചാനലിലൂടെ സംസാരിച്ചത് വീണ്ടും ചർച്ചയാവുന്നു. ഈയിടെ ഏറെ വിവാദങ്ങളിൽ അകപ്പെട്ട പാട്ടുകാരിയാണ് ​ഗൗരി. മുറിവ് എന്ന പാട്ട് സോഷ്യൽ മീഡിയയിലൂടെ വലിയ ചർച്ചകളാണ് ഉണ്ടാക്കിയത്. 'എന്റെ പേര് പെണ്ണ്' എന്നുതുടങ്ങുന്ന പാട്ടിലെ വരികളും ആ പാട്ടുമാണ് വലിയ സൈബർ ആക്രമണങ്ങൾക്ക് കാരണമായത്. എന്നാൽ ആ പാട്ടിൽ പറയുന്ന കാര്യങ്ങളെല്ലാം തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണെന്നും അനുഭവങ്ങൾ തന്നെയാണ് പാട്ടിന്റെ രൂപത്തിൽ മാറ്റിയതെന്നും ​ഗൗരി വ്യക്തമാക്കിയിട്ടുണ്ട്.

Gowri Lekshmi

കുറച്ച് നാളുകളായി ഏതൊരു പാട്ടും ​ഗൗരിക്ക് വിമർശകരുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുകയാണ്. ​ഗൗരിയുടെ ഇത്തരം തുറന്നു പറച്ചിലുകൾ പോലെ തന്നെയാണ് അബോർഷനെ കുറിച്ച് ​ഗൗരി പറഞ്ഞതും. ആ സമയത്ത് ​ഗൗരി നേരിട്ട മാനസിക സംഘർശങ്ങളും ഹോസ്പിറ്റലിൽ നിന്ന് അനുഭവപ്പെട്ട പ്രശ്നങ്ങളുമെല്ലാം ​ഗൗരി വിശദമായി ആ വീഡിയോയിൽ പറയുന്നുണ്ട്. അതും വളരെ വേ​ഗം ശ്രദ്ധേയമായി. പാട്ട് പഠിക്കാൻ അതിയായ ആ​ഗ്രഹത്തോടെ പഠിച്ച് ഈ രം​ഗത്ത് എത്തിയ ആളാണ് ​ഗൗരി.

ഒരു നാട്ടിൻപുറത്ത് നിന്ന് എത്തിയ പെൺകുട്ടി തന്റെ കാഴ്ചപ്പാടിലും രൂപത്തിലും ജീവിതരീതിയിലും മാറ്റം വരുത്തിയപ്പോൾ ​ഗൗരി ലക്ഷ്മി എന്ന മ്യുസീഷൻ ആയി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവ എന്ന ചിത്രത്തിൽ ഒരു 13 വയസുകാരി പെൺകുട്ടി പാട്ടിനു വേണ്ടി വരികൾ കുറിച്ചു. ഇത് റോഷൻ ആൻഡ്രൂസിന് ഇഷ്ടപ്പടുകയും 'സഖിയെ' എന്ന് തുടങ്ങുന്ന ആ പാട്ട് സിനിമയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ആ പെൺകുട്ടിയാണ് ​ഗൗരി.

Read more about: gowri lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X