ടോപ് പൊക്കി അയാളുടെ കൈ പോകുന്നത് ഓര്‍മ്മയുണ്ട്; എട്ടാം വയസില്‍ ബസിലുണ്ടായ അനുഭവത്തെപ്പറ്റി ഗൗരി

തന്റെ വേറിട്ട ശബ്ദം കൊണ്ടും പാട്ടുകളിലെ ശക്തമായ തീമുകള്‍ കൊണ്ടും സംഗീത പ്രേമികളുടെ മനസില്‍ ഇടം നേടിയ ഗായികയാണ് ഗൗരി ലക്ഷ്മി. തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള ഗൗരിയുടെ തുറന്നു പറച്ചിലുകളും നേരത്തെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഗൗരിയുടെ മുറിവ് എന്ന ഗാനം വൈറലായി മാറുകയാണ്.

തന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കി ഗൗരിയൊരുക്കിയ പാട്ടാണ് മുറിവ്. നേരത്തെ റിലീസ് ചെയ്ത പാട്ട് ഈയ്യടുത്തൊരു ചാനല്‍ പരിപാടിയില്‍ പാടുകയായിരുന്നു ഗൗരി. പിന്നാലെയാണ് പാട്ട് വൈറലായി മാറുന്നത്. ഇതിന് പിന്നാലെ ഗൗരിയ്ക്ക് കയ്യടികളും അഭിനന്ദനങ്ങളും ധാരാളം ലഭിക്കുകയുണ്ടായി. എന്നാല്‍ താരത്തെ ട്രോളുന്നവരുമുണ്ട്. ഇപ്പോഴിതാ തന്റെ പാട്ടിലുള്ള സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് ഗൗരി.

Gowri Lekshmi

തന്റെ സ്വന്തം അനുഭവങ്ങളാണ് പാട്ടിലുള്ളതെന്നാണ് ഗൗരി പറയുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''മുറിവ് എന്റെ സ്വന്തം അനുഭവങ്ങളാണ്. അതില്‍ ആദ്യം പറയുന്ന എട്ട് വയസിലെ സംഭവം എന്റെ സ്വന്തം അനുഭവമാണ്. പതിമൂന്ന് വയസിലേതും എന്റെ അനുഭവമാണ്. 22 വയസും എന്റെ അനുഭവമാണ്. ഞാന്‍ അനുഭവിച്ചത് മാത്രമേ അതില്‍ എഴുതിയിട്ടുള്ളൂ. അല്ലാതെ ഭാവനയില്‍ നിന്നും ഒന്നും എഴുതിയിട്ടില്ല. എട്ട് വയസില്‍ ആദ്യമായി അനുഭവമുണ്ടാകുന്നത് ബസില്‍ വച്ചാണ്. ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രം പോലും എനിക്ക് ഓര്‍മ്മയുണ്ട്'' ഗൗരി പറയുന്നു.

ചുവപ്പില്‍ വെള്ളയും നീലയും പൂക്കളുള്ള പാവാടയും, സ്ലീവ് ലെസ് മഞ്ഞയും ചുവപ്പമുള്ള ടോപ്പുമായിരുന്നു വേഷം. വൈക്കത്തു നിന്നും തൃപ്പൂണിത്തുറ ഹില്‍ പാലസ് സ്റ്റോപ്പിലേക്കാണ് പോകുന്നത്. വൈക്കത്ത് വലിയ തുറയില്‍ നിന്നും ബസില്‍ കയറി. നല്ല തിരക്കായിരുന്നു. മോള് വീഴും അതിനാല്‍ കയറി നിന്നോളൂവെന്ന് അമ്മ പറഞ്ഞു. ഒരു സീറ്റില്‍ കേറ്റി നിര്‍ത്തി. തൊട്ട് പിന്നില്‍ നിന്നയാള്‍ക്ക് എന്റെ അച്ഛനേക്കാള്‍ പ്രായമുണ്ടായിരുന്നു. അയാളുടെ മുഖം എനിക്കോര്‍മ്മയില്ല.

ടോപ് പൊക്കിയ ശേഷം അയാളുടെ കൈ അകത്തേക്ക് പോകുന്നത് എനിക്ക് ഓര്‍മ്മയുണ്ട്. ജീവിതത്തില്‍ ആദ്യമായിട്ടാണ് അങ്ങനൊരു അനുഭവം. എന്നോട് ആരും പറഞ്ഞു തന്നിട്ടില്ല. ഞാന്‍ എന്റെ അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നിലേക്ക് വരികയായിരുന്നു. ആരോടും പറയൊന്നുമില്ല. പക്ഷെ ഇതൊരു പ്രശ്‌നം പിടിച്ച പരിപാടിയാണെന്ന് എനിക്ക് അന്നേ മനസിലായി. അതായിരുന്നു എന്റെ ആദ്യത്തെ അനുഭവം. അത് തന്നെയാണ് എഴുതിയിരിക്കുന്നതെന്നാണ് ഗൗരി പറയുന്നത്.

Gowri Lekshmi

പതിമൂന്നാം വയസില്‍ ബന്ധു വീട്ടില്‍ പോയപ്പോഴുണ്ടായ അനുഭവവും ശരിക്കുമുണ്ടായതാണ്.അതിന് മുമ്പ് വരെയുള്ള എല്ലാ വെക്കേഷനിലും സന്തോഷത്തോടെ, എന്റെ ഫസ്റ്റ് കസിന്‍സിന്റേയും സെക്കന്റ് കസിന്‍സിന്റേയും കൂടെ കയറി ചെന്നിരുന്നൊരു വീടാണത്. ഞാന്‍ കൗമാരത്തിലേക്ക് കടന്നു തുടങ്ങുമ്പോള്‍ അയാളുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം കാരണം ഞാന്‍ ആ വീട്ടില്‍ പോകാതായി. എനിക്കിത് ആരോട് പറയണമെന്ന് അറിയില്ല.

ഞാന്‍ എന്റെ കൂടെ പഠിക്കുന്നൊരു കുട്ടിയെ ലാന്റ് ഫോണില്‍ വിളിച്ച് ഇങ്ങനെ ഉണ്ടായെന്ന് പറയുന്നുണ്ട്. ഇത് പുറത്ത് പറയാനോ, പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നൊന്നും അറിയില്ലായിരുന്നു. പതിമൂന്ന് വയസുള്ള കുട്ടിയല്ലേ! ഇതൊക്കെ ഞാന്‍ അനുഭവിച്ചിട്ടുള്ള കാര്യങ്ങളാണ്. അല്ലാതെ വെറുതെ ഉണ്ടാക്കി എഴുതിയതല്ലെന്നും ഗൗരി വ്യക്തമാക്കുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X