Don't Miss!
- News
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപ്പിടുത്തം, 14 മരണം, മരിച്ചവരില്‍ 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
അച്ഛനും അമ്മയും തന്റെ സ്വന്തമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം; ജീവിതം പറഞ്ഞ് ഗായകന് ഇമ്രാന് ഖാന്
മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് ഇമ്രാന് ഖാന്. സംഗീത റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ ഇമ്രാന്റെ പിന്നീടുള്ള ജീവിതം ഈയ്യടുത്ത വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ഉപ്പയേയും ഉമ്മയേയും കുറിച്ചുള്ള ഇമ്രാന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്. കൈരളി ടിവിയിലെ ഒരു പാരിപാടിയില്‍ ്ഇമ്രാന് പറഞ്ഞ വാക്കുകള്‍ ആണ് വൈറലായി മാറുന്നത്. അച്ഛനും അമ്മയും തന്റെ സ്വന്തമല്ല എന്നറിഞ്ഞ നിമിഷത്തെകുറിച്ചും ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കാന്‍ ബാപ്പ ഇമ്രാനെ കൊണ്ട് വരുന്ന നിമിഷങ്ങളെ കുറിച്ചുമെല്ലാമാണ് ഇമ്രാന് മനസ് തുറക്കുന്നത്. താരത്തിന്റെ വാക്കുകളിലേക്ക.
എനിക്ക് കിട്ടിയ സ്നേഹം എന്ന് പറയുന്നത് ഒരിക്കലും പറഞ്ഞറിയിക്കാന്‍ ആകില്ലെന്നാണ് ഇമ്രാന് പറയുന്നത്. എന്റെ സ്വന്തം ബാപ്പയും ഉമ്മയും അല്ല അവര്‍. എന്നെ വളര്‍ത്തിയതാണ് അവര്‍ എന്നാണ് താരം പറയുന്നത്. സ്വന്തം ബാപ്പയും ഉമ്മയും തന്നതിനേക്കാളും സ്നേഹം എനിക്ക് അവര്‍ തന്നിട്ടുണ്ടെന്നും താരം പറയുന്നു. ഇമ്രാന് എന്ന വ്യക്തിക്ക് ഒരു അഡ്രസ്സ് ഉണ്ടായിട്ടുണ്ട് എങ്കില്‍ അവര്‍ തന്നതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. തനിക്ക് ഷാജഹാന്റെ മകന് എന്നറിയപ്പടുന്നത് വലിയ സന്തോഷമാണെന്നും നാട്ടില്‍ എന്റെ ബാപ്പ എന്നെക്കാളും പ്രശസ്തനാണെന്നും ഇമ്രാന് പറയുന്നു.

അവരുടെ മകന് ആയിരുന്നില്ലെങ്കില്‍ താന്‍ ഒരിക്കലും ആളുകള്‍ അറിയുന്നൊരു പാട്ടുകാരന് ആകില്ലായിരുന്നുവെന്നാണ് ഇമ്രാന് അഭിപ്രായപ്പെടുന്നത്. തനിക്ക് അഡ്രസ്സ് ഒന്നും ഇല്ലാത്തവനായി തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരുമായിരുന്നുവെന്നും താരം പറയുന്നത്. ഞാന്‍ ഇങ്ങനെ നിക്കുന്നുണ്ട് എങ്കില്‍ അതിനു അവരാണ് കാരണമെന്നും താരം പറയുന്നു. ഇപ്പോള്‍ ഇങ്ങനെ ഒരു ഷോയ്ക്കു പോകണം എന്നും പാടണം എന്നും ആഗ്രഹിക്കുന്നത് എന്റെ ബാപ്പ ആയിരിക്കും. ഇപ്പോള്‍ അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഓട്ടോ ഓടിക്കാന്‍ തീരുമാനം എടുത്തത് തന്നെ ബാപ്പയുടെ മരണത്തിനു ശേഷമാണെന്നും ഇമ്രാന് പറയുന്നു. ഇമ്രാന്റെ ജീവിതം നേരത്തേയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതാണ്. താരത്തിന് സഹായവുമായി സംഗീത സംവിധായകന് ഗോപി സുന്ദര്‍ എത്തിയതും ചര്‍ച്ചയായിരുന്നു.
എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് അറിയാതിരുന്നപ്പോഴാണ് ഓട്ടോ റിക്ഷ ഓടിക്കാന്‍ ഇറങ്ങിയതെന്നാണ് ഇമ്രാന് പറയുന്നത്. സര്‍ജറി ഒക്കെ ചെയ്തു തടി കുറച്ചപ്പോഴേക്കും ആളുകള്‍ക്ക് തന്നോട് ഒരു ഇഷ്ടക്കുറവ് ഉണ്ടായെന്നും ഇമ്രാന് ചൂണ്ടിക്കാണിക്കുന്നു. ബാരിയാട്രിക് സര്‍ജറി ചെയ്താണ് 2014 ല്‍ ഇമ്രാന് തടി കുറയ്ക്കുന്നത്. ആളുകള്‍ക്ക് എപ്പോഴും എന്തെങ്കിലും വ്യത്യസ്തത വേണം. നമ്മള് എത്ര നന്നായി പാടിയിട്ടും കാര്യമില്ലെന്നും പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ മാറി എന്നും ഇമ്രാന് അഭിപ്രായപ്പെടുന്നു. താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് കമന്റുകളിലൂടെ പിന്തുണയുമായി എഥ്തിയിരിക്കുന്നത്. ആശംസകള്‍ നേരുകയാണ് ആരാധകര്‍.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ