For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്‍ത്തവം സ്വാഭാവികം, ആ നാണക്കേടും വിലക്കുകളും അവസാനിപ്പിക്കൂ; ചിന്തിപ്പിച്ച് ജ്യോത്സനയുടെ കുറിപ്പ്

  |

  മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത ഗായികയാണ് ജ്യോത്സന. നമ്മളിലെ സുഖമാണീ നിലാവ് എന്ന പാട്ടിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജ്യോത്സന ഇന്നും ആ സ്ഥാനത്ത് ഇരിപ്പുണ്ട്. മലയാള സിനിമയില്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകള്‍ ആലപിച്ചിട്ടുണ്ട് ജ്യോത്സന. ഇപ്പോള്‍ സൂപ്പര്‍ ഫോര്‍ സംഗീത റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ജ്യോ ബേബി എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജ്യോത്സന.

  സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഗായിക. പല വിഷയങ്ങളിലുമുള്ള നിലപാടുകളും തന്റെ ജീവിതത്തെക്കുറിച്ചുമെല്ലാം ജ്യോത്സന സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആർത്തവത്തെക്കുറിച്ചുള്ള ജ്യോത്സനയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആര്‍ത്തവം എന്നതൊരു സ്വാഭാവിക പ്രക്രിയയാണെന്നും അതേക്കുറിച്ചുള്ള തെറ്റായ ചിന്തകള്‍ ഉപേക്ഷിക്കാമെന്നുമാണ് ജ്യോത്സന തന്റെ കുറിപ്പില്‍ പറയുന്നത്. ആ വാക്കുകളിലേക്ക്.

  Jyotsna

  ''ഈ ചിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ഞാനെത്ര ചെറുപ്പമായിരുന്നുവെന്ന വസ്തുതയോടൊപ്പം, സ്വാഭാവികമായിരുന്ന പല കാര്യങ്ങളിലേക്കും എന്റെ കണ്ണുകള്‍ തുറക്കപ്പെടുന്നു. ഇതിലെ എനിക്ക് 14 വയസായിരിക്കണം. ലൂസ് ഫിറ്റിംഗ് യൂണിഫോമും തോളില്‍ സുരക്ഷിതമായി കിടക്കുന്ന ഷാളും''. ജ്യോത്സന പറയുന്നു.

  മനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

  ''സ്‌പോര്‍ട്‌സ് ഡേയില്‍ മൊത്തം വെള്ളയായിരിക്കും. പീരിയഡ്‌സുള്ളപ്പോള്‍ അവ ധരിക്കേണ്ടതിന്റെ ഭീകരത! ഓരോ തവണയും കസേരയില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കൂട്ടുകാരോട് ഒന്ന് ചെക്ക് ചെയ്‌തേ എന്നു ചോദിക്കുമായിരുന്നു. ചുവന്ന പാടുകള്‍ ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥന. ആവശ്യം വന്നാലോ എന്നു കരുതി ബാഗില്‍ കരുതുന്ന പാഡുകള്‍. ആ നാല് ദിവസം കളിക്കാന്‍ വരാത്ത എന്റെ കുറച്ച് കൂട്ടുകാരികള്‍. തങ്ങള്‍ പീരീഡ്‌സിലാണെന്ന് ആരെങ്കിലും, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ അറിഞ്ഞാലുള്ള നാണക്കേട്''. ജ്യോത്സന പറയുന്നു.

  Also Read: ഫിനാലെ വേദിയില്‍ സായിയെ 'നൈസായിട്ട് താങ്ങി' റംസാന്‍; താരത്തോട് ചെയ്തത് മോശം, പ്രതിഷേധം!

  ''പക്ഷെ അങ്ങനെയൊക്കെ വേണ്ടിയിരുന്നുവോ? സ്വാഭാവികമായൊരു ശാരീരികാവസ്ഥയെക്കുറിച്ച് ഇത്രമാത്രം ചിന്തിച്ച് കൂട്ടാന്‍ 14 വയസെന്നതൊരു കൊച്ചു പ്രായമല്ലേ? പതുക്കെയെങ്കിലും കാര്യങ്ങള്‍ മാറുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ചെറിയ പെണ്‍കുട്ടികളെ ചെറിയ പെണ്‍കുട്ടികളായിരിക്കാന്‍ വിടാം. ആദ്യ പീരീഡ്‌സ് മുതല്‍ അവരെ 'മുതിര്‍ന്നവര്‍' എന്ന് വിളിക്കാതിരിക്കാം. പുസ്തകങ്ങളിലെ ലൈംഗിക വിദ്യാഭ്യാസ പേജുകള്‍ വിട്ടുകളയാതിരിക്കാം. നിങ്ങളുടെ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും അതേക്കുറിച്ച് സംസാരിക്കാം''. ജ്യോത്സന പറയുന്നു.

  Also Read: ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹം കഴിച്ചതോടെ ഒരു മാസം വിഷാദത്തിലായി; താരസഹോദരിയുടെ വെളിപ്പെടുത്തലിങ്ങനെ

  ആ നാണക്കേടും വിലക്കുകളുമെല്ലാം എടുത്തുകളയൂ. പീരീഡ്‌സ് വളരെ സ്വാഭാവികമാണ്. സിമ്പിള്‍ എന്നു പറഞ്ഞാണ് ജ്യോത്സന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ കമന്റുമായി സിനിമാലോകത്തു നിന്നും നിരവധിപേര്‍ എത്തിയിട്ടുണ്ട്. ഹൗ റിലേറ്റബിള്‍ എന്നായിരുന്നു നടി രചന നാരായണന്‍കുട്ടിയുടെ കമന്റ്. ഗായിക സിത്താരയും കമന്റ് ചെയ്തിട്ടുണ്ട്. ഗായികയുടെ വാക്കുകള്‍ ഏറ്റെടുത്ത് നിരവധി പേരാണ് എത്തിയിരിക്കുന്നത്. കമന്റുകളിലൂടെ ഒരുപാട് പേര്‍ പിന്തുണ അറിയിക്കുകയും തങ്ങളുടെ നിലപാട് അറിയിക്കുകയും ചെയ്യുന്നുണ്ട്.

  പ്രിയദര്‍ശനോട് മണിക്കുട്ടനെ അന്വേഷിച്ച് മണിരത്‌നം | FilmiBeat Malayalam

  നമ്മളിലെ പാട്ടിലൂടെ കടന്നു വന്ന ജ്യോത്സന മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പാടിയിട്ടുണ്ട്. എനര്‍ജിയുള്ള ശബ്ദമാണ് ജ്യോത്സനയുടേതെന്നാണ് ആരാധകര്‍ പറയുന്നത്. അടിച്ചുപൊളി പാട്ടുകളും മെലഡിയുമൊക്കെ ജ്യോത്സനയ്ക്ക് ഒരുപോലെ വഴങ്ങും. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും നിരവധി ആല്‍ബങ്ങളിലുമെല്ലാം ജ്യോത്സന പാടിയിട്ടുണ്ട്. വിധി കർത്താവായും തിളങ്ങുകയാണ് ജ്യോത്സന ഇപ്പോള്‍.

  Read more about: jyotsna
  English summary
  Singer Jyotsna Radhakrishnan Opens Up About Her School Days And Periods
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X