For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേക്കപ്പില്ലാതെ കാണുമ്പോള്‍ പ്രായം തോന്നിക്കുന്നു, വേറെ ആളെപ്പോലോ! 14 കാരന്റെ വാക്കുകള്‍; ജ്യോത്സന പറയുന്നു

  |

  മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സന. മലയാളികള്‍ നെഞ്ചിലേറ്റിയ ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായിക സ്റ്റേജ് പെര്‍ഫോമന്‍സുകളിലും താരമാണ്. തന്റെ പാട്ടിലെ എനര്‍ജിയും ഭാവവുമാണ് ജ്യോത്സനയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ ഗായിക ഇപ്പോള്‍ അവതാരകയായും കൈയ്യടി നേടുകയാണ്. സൂപ്പര്‍ ഫോറിന്റെ വിധി കര്‍ത്താവാണ് ജോ ബേബി എന്ന ജ്യോത്സന.

  സിമ്പിള്‍ ലുക്കില്‍ സെക്‌സിയായി ഡെയ്‌സി ഷാ; ചിത്രങ്ങള്‍ ഇതാ

  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ജോത്സ്യന പങ്കുവച്ചൊരു കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് ഒരു പതിനാലുകാരനില്‍ നിന്നും ലഭിച്ച പ്രതികരണത്തെ കുറിച്ചാണ് ജ്യോത്സന മനസ് തുറക്കുന്നത്. മേക്കപ്പ് ഇല്ലാതെ കാണുമ്പോള്‍ വ്യത്യാസം തോന്നുന്നു, പ്രായം തോന്നുന്നുവെന്നൊക്കെ പറയുന്നവര്‍ക്കുള്ള മറുപടിയാണ് ജ്യോത്സന തന്റെ പോസ്റ്റിലൂടെ നല്‍കുന്നത്. വിശദമായി വായിക്കാം.

  ഈയ്യിടെയായി, എന്റെ സ്‌റ്റോറികള്‍ക്കും പോസ്റ്റുകള്‍ക്കും ലഭിക്കുന്ന കമന്റുകളും മെസേജുകളും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മേക്കപ്പില്ലാതെ മുടി ശരിയാക്കാതെ കാണുമ്പോള്‍ ഞാന്‍ വ്യത്യസ്തയാണെന്നും പ്രായം തോന്നിക്കുന്നുവെന്നുമാണ് അവയില്‍ പറയുന്നത്. 14 വയസിനു മുകളില്‍ പ്രായമില്ലാത്തൊരു ആണ്‍കുട്ടി പറഞ്ഞത് എനിക്ക് 30 ന് മുകളില്‍ പ്രായമുണ്ടെന്നായിരുന്നു. അഭിമാനത്തോടെ പറയട്ടെ എനിക്ക് 35 വയസുണ്ട്. എന്നായിരുന്നു ജ്യോത്സന പറഞ്ഞത്.

  ''ഇത് എന്റെ മാത്രം അനുഭവമല്ല. ഞാനിതിവിടെ പറയുമ്പോള്‍ അതേ അനുഭവമുള്ള ഒരുപാട് സ്ത്രീകളുണ്ടാകുമെന്നുറപ്പാണ്. വര്‍ഷങ്ങളുടെ സ്ത്രീവിരുദ്ധത കാരണം ഒരു കുട്ടിയ്ക്ക് ജന്മം നല്‍കുകയോ നരയ്ക്കാന്‍ തുടങ്ങുകയോ ചെയ്യുന്നതോടെ നമ്മള്‍ ആകര്‍ഷണീയത കുറഞ്ഞവരായി മാറും. . എന്റെ പ്രിയപ്പെട്ട ആണ്‍കുട്ടികളേ, പെണ്‍കുട്ടികളെ, പ്രായമാകുന്നതൊരു സ്വാഭാവിക പ്രക്രിയയാണ്. നമ്മളെല്ലാവര്‍ക്കും പ്രായമാകും''. എന്നും ജ്യോത്സന പറയുന്നു.

  ''പ്രായത്തോടൊപ്പം ജ്ഞാനവും വരുന്നു, അനുഭവം ലഭിക്കുന്നു, ഇതൊന്നും വിഷയമല്ലെന്ന തിരിച്ചറിവ് ലഭിക്കുന്നു. നിങ്ങളുടെ ഒരേയൊരു ലക്ഷ്യം നല്ല ആരോഗ്യവും സന്തോഷവും സമാധാനവുമാണ്. നിങ്ങള്‍ തന്നെ വയസായി എന്നു കരുതുന്ന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഓര്‍ക്കുക, ചുളിവുകളും തുങ്ങിയ സ്‌കിന്നും പുറം വേദനയുമല്ല നിങ്ങളെ നിങ്ങളാക്കുന്നത്. ഈ വര്‍ഷങ്ങളില്‍ നിങ്ങള്‍ എന്താണ് പഠിച്ചത് എന്നതാണ്. എങ്ങനെയാണ് പഠിച്ചതെന്നും അതുകൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നത് എന്നുമാണ്''.

  സിംപിള്‍, പ്രായം എന്നത് മനസിലാണ്. നിങ്ങളതിനെ ഗൗനിക്കുന്നില്ലെങ്കില്‍ അതൊരു കാര്യമല്ല. സോ, ചില്‍ സാറ ചില്‍ എന്നു പറഞ്ഞാണ് ജ്യോത്സന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. നിങ്ങള്‍ ഇതെഴുതിയതില്‍ ഒരുപാട് സന്തോഷമുണ്ട്, പൂര്‍ണമായും യോജിക്കാന്‍ പറ്റുന്നതാണെന്നായിരുന്നു ചക്കപ്പഴം താരം അശ്വതി ശ്രീകാന്തിന്റെ കമന്റ്. ഗായിക റിമി ടോമിയും ജ്യോത്സനയ്ക്ക് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.സിത്താര, രചന നാരായണന്‍കുട്ടി, രഞ്ജി ജോസ്, തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. ആരാധകരും പിന്തുണയുമായി എത്തിയിട്ടുണ്ട്.

  Read more about: jyotsna
  English summary
  Singer Jyotsna Radhakrishnan Writes About Growing Old And Owing Your Wrinkles , Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X