എന്തിനായിരുന്നു ജ്യോത്സന രണ്ട് വര്‍ഷക്കാലം യുകെയിലേക്ക് പോയത്? താരം പറയുന്നു

മലയാളികളുടെ പ്രിയ ഗായികയാണ് ജ്യോത്സന. തന്റെ എനര്‍ജി കേള്‍വിക്കാരിലേക്ക് എത്തിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം ഗായകരില്‍ ഒരാളാണ് ജ്യോത്സന. അടിച്ചുപൊളി പാട്ടുകള്‍ മാത്രമല്ല മനം മയക്കുന്ന മെലഡികളും ജ്യോത്സന പാടിയിട്ടുണ്ട്. ഇപ്പോഴിതാ കുറച്ച് കാലം യുകെയിലേക്ക് പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് ജ്യോത്സന. ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ 2022 മുതല്‍ രണ്ട് വര്‍ഷത്തേക്ക് യുകെയിലേക്ക് പോയതിനെക്കുറിച്ച് ജ്യോത്സന സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സ്ഥിരമായി അങ്ങോട്ടേക്ക് മാറാന്‍ പ്ലാനില്ലായിരുന്നു. എനിക്കുമില്ല, ഭര്‍ത്താവിനുമില്ല. പല പല കാരണങ്ങള്‍ കൊണ്ടും ഒരു മാറ്റം വേണമെന്നും കരുതിയിരിക്കുമ്പോള്‍ കൃത്യമായി ആ സമയത്ത് ശ്രീകാന്തിന് ഒരു ഓഫര്‍ വന്നു. എന്ത് ചെയ്യണമെന്ന് കണ്‍ഫ്യൂഷനായിരുന്നു. സത്യത്തില്‍ ഞാന്‍ നാട്ടില്‍ നല്ല തിരക്കിലായിരുന്നു. അതെല്ലാം പോകുമ്പോള്‍ ബാധിക്കപ്പെടും. പക്ഷെ ഞാന്‍ കരുതിയത്, എന്റെ മെന്റല്‍ഹെല്‍ത്ത് ഒന്ന് സൂക്ഷിക്കണം എന്നായിരുന്നു.

Jyotsna

എഗ്രിമെന്റ് അയക്കുന്നതിന് മുമ്പായി, ഉറപ്പാണോ, ഞാന്‍ അയക്കട്ടെ എന്ന് ശ്രീകാന്ത് ഒരു പത്ത് പ്രാവശ്യം എന്നോട് ചോദിച്ചിരുന്നു. അവസാനം നോക്കാം അയക്കൂവെന്ന് ഞാന്‍ പറഞ്ഞു. പെര്‍മനന്റ് അല്ല, കുറച്ചുനാള്‍ കഴിയുമ്പോള്‍ തിരിച്ചുവരും എന്നുറപ്പായിരുന്നു. അങ്ങനെ രണ്ടും കല്‍പ്പിച്ച് പോവുകയായിരുന്നു.

രണ്ട് വശവുമുണ്ട്. ഇവിടെയാണ് നല്ലതെന്നോ അവിടെയാണ് നല്ലതെന്നോ പറയാനാകില്ല. ഒന്നിനും ഒരു സഹായവുമില്ല. നമ്മള്‍ മാത്രമേയുള്ളൂ എന്നതാണ് ഒരു സെറ്റ് ബാക്ക്. അവിടെ ആയിരുന്നപ്പോഴും ഞാന്‍ പരിപാടികള്‍ക്കായി യാത്രകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയിലേക്ക് പരിപാടികള്‍ക്കായി വരുന്നില്ല എന്നുമാത്രം. യുഎസിലും യൂറോപ്പിലും മിഡില്‍ ഈസ്റ്റിലുമെല്ലാം പരിപാടികള്‍ ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ യാത്രയുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും മോന്റെ കാര്യങ്ങളുമൊക്കെ നോക്കണം.

അവിടെ മാര്യേജില്‍ രണ്ടു പേരും തുല്യ പങ്കാളികളാണ്. രണ്ടു പേരും അഡ്ജസ്റ്റ് ചെയ്യണം. അവിടെ എക്‌സ്ട്രാ ഹെല്‍പ്പ് എന്നത് ഭയങ്കര എക്‌സ്‌പെന്‍സീവായ കാര്യമാണ്. അതിനാല്‍ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പിന്നെ പുതിയൊരു സ്ഥലം, ആരേയും അറിയില്ല. അവിടത്തെ രീതികള്‍ വ്യത്യസ്തമാണ്. പിന്നെ കാലാവസ്ഥ. സിനിമയില്‍ കാണുമ്പോള്‍ ഹായ് മഞ്ഞ് എന്നൊക്കെ തോന്നും. പക്ഷെ നമ്മള്‍ താമസിക്കുമ്പോഴാണ് വ്യത്യാസം മനസിലാകുന്നത്. ഒരു സീസണും ഓരോ തരം വസ്ത്രങ്ങളാണ്. ജാക്കറ്റും ഷൂസും തൊപ്പിയുമൊക്കെ.

Jyotsna

പിന്നെ സൂര്യനില്ല. സമ്മറിലാണ് ശരിക്കും സൂര്യനെ കാണുന്നത്. ഒക്ടോബറൊക്കെ ആയിക്കഴിഞ്ഞാല്‍ മൂന്ന് മണിയോടെ സൂര്യാസ്തമയം ആകും. പിന്നെ മൊത്തം ഇരുട്ടാണ്. അപ്പോഴാണ് സൂര്യന്റെ വിലയൊക്കെ മനസിലാകുന്നത്. സീസണല്‍ ഡിപ്രഷന്‍ എന്നൊന്നുണ്ട്. നമ്മുടെ മാനസികാവസ്ഥയെയൊക്കെ സൂര്യന്റെ അസാന്നിധ്യം ബാധിക്കും. അതൊക്കെ നമുക്ക് പുതുമയാണ്. ചില സമയത്ത് ഏകാന്തതയൊക്കെ അനുഭവിക്കാനാകും. പക്ഷെ നല്ല വശങ്ങളുണ്ട്.

നല്ല വൃത്തിയുള്ള സ്ഥലങ്ങളാണ്. ആളുകള്‍ പരസ്പരം നന്നായിട്ടാണ് പെരുമാറുക. ക്യൂവൊക്കെ കൃത്യമായി നില്‍ക്കും. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടും നല്ലതാണ്. ഒരു കാര്യം നടത്തണമെങ്കില്‍ യാതൊരു ബുദ്ധിമുട്ടുകളില്ല. എല്ലാ നെയ്ബര്‍ഹുഡിലും പാര്‍ക്കുകളുണ്ട്. നിറയെ മരങ്ങളും പച്ചപ്പും. പിന്നെ ആളുകള്‍ തിരിച്ചറിയാത്തതിന്റെ ഗുണങ്ങളുമുണ്ട്. എവിടെ വേണമെങ്കിലും പോകാം. എന്തും ധരിക്കാം. എന്തും കഴിക്കാം. ആരും ഒന്നും ചോദിക്കാന്‍ വരില്ല.

More from Filmibeat

Read more about: jyotsna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X