Don't Miss!
- News
ബ്രിട്ടനിലെ ആകാശത്ത് പറക്കുംതളിക; അതിവേഗത്തില്‍ സഞ്ചാരം, തിരിച്ചറിയാതെ നാട്ടുകാര്‍
- Automobiles
കെഎസ്ആർടിസി ലാഭത്തിലേക്ക് കുതിച്ചുയരാൻ പുത്തൻ ഐഡിയയുമായി എംഡി
- Sports
ഐസിസി ടീം ഓഫ് ദി ഇയര്‍- കോലിയും ബുംറയുമില്ല! ഇന്ത്യയില്‍ നിന്നു ഒരാള്‍ മാത്രം
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
- Technology
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
കയ്യിൽ പേര് പച്ച കുത്തിയിരിക്കുന്നു, വീടിനും എന്റെ പേര്; ഇങ്ങനേയും ഒരാളോ!, അന്തിച്ചുപോയെന്ന് ചിത്ര
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സംഗീത ലോകത്ത് നിറഞ്ഞു നിൽക്കുന്ന ഗായികയാണ് കെ എസ് ചിത്ര. പകരം വെക്കാനില്ലാത്ത സ്വര മാധുര്യത്തിനുടമയാണ് മലയാളത്തിന്റെ പ്രിയ ഗായിക. മലയാളത്തിന്റെ വാനമ്പാടി എന്ന വിശേഷണമാണ് നടിയ്ക്ക് മലയാളികൾ നൽകിയിരിക്കുന്നത്. ആറ് തവണ ദേശീയ പുരസ്കാരങ്ങളും പത്മശ്രീ ഉൾപ്പടെയുള്ള ബഹുമതികളും കെഎസ് ചിത്രയെ തേടി എത്തിയിട്ടുണ്ട്.
ഇന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദമാണ് ചിത്രയ്ക്ക് ഉള്ളത്. 1980 കൾ മുതൽ പിന്നണി ഗാനരംഗത്തുള്ള ചിത്ര ഹിന്ദിയൾപ്പെടെ പല ഭാഷകളിലായി ഏകദേശം 2500 ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

തന്റെ സ്വരമാധുരി കൊണ്ട് മലയാളത്തിന് പുറമെ എല്ലാ ഭാഷകളിലും ആരാധകരെ സ്വന്തമാക്കാൻ ചിത്രക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, തനിക്ക് ഇപ്പോഴും അടുപ്പമുള്ള തന്റെ ഒരു കടുത്ത ആരാധികയെ പറ്റി പറയുകയാണ് ചിത്ര. വളർമതി എന്ന് പേരുള്ള പെൺകുട്ടി കയ്യിൽ തന്റെ പേര് പച്ച കുത്തുകയും തന്റെ ചിത്രമുള്ള മാല ധരിച്ചാണ് നടക്കുന്നതെന്നും ചിത്ര പറയുന്നു. എം.ഇ. സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ആരാധികയെ പറ്റി ചിത്ര സംസാരിച്ചത്.

'എനിക്ക് എന്റെ ആരാധകരെ പറ്റി അങ്ങനെ അറിയില്ല. ലണ്ടനിൽ ഒരു ഷോയ്ക്ക് പോയ സമയത്ത് വളർമതി എന്നൊരു പെൺകുട്ടി എന്നെ തപ്പി കണ്ടുപിടിച്ച് വന്നിരുന്നു. എന്റെ അമ്മയെ ആണ് അവൾ ആദ്യം കണ്ടുപിടിച്ചത്. അമ്മയെ കണ്ടുപിടിക്കാൻ എളുപ്പമാണ്. മുണ്ടും നേര്യതും ഉടുത്താണ് അമ്മ നിന്നിരുന്നത്.
അമ്മയാണ് വളർമതിയെ എന്റെ അടുത്തേക്ക് കൂട്ടി കൊണ്ടുവരുന്നത്. നോക്കുമ്പോൾ എന്റെ പേര് കയ്യിൽ പച്ച കുത്തിയിരിക്കുന്നു. മാലയുടെ ലോക്കറ്റിൽ എന്റെ ചിത്രവും പതിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ കണ്ടപ്പോൾ ഞാൻ തന്നെ അന്തിച്ചുപോയി. ഇങ്ങനെയും ഒരാളുണ്ടോ? എന്ന്.

എനിക്ക് പലരോടും ആരാധന ഉണ്ടെങ്കിലും ഇങ്ങനെയൊന്നും ചെയ്യാറില്ല. അതുകൊണ്ട് എന്നോട് ഇത്രയും സ്നേഹമുള്ള ഒരാളോ എന്നാണ് ഞാൻ ചിന്തിച്ചത്. വളർമതിയുമായി ഇപ്പോഴും അടുപ്പമുണ്ട്. എന്റെ വീടിനടുത്ത് വളർമതിയും ഒരു അപ്പാർട്ട്മെന്റ് മേടിച്ചിട്ടുണ്ട്. ഞാൻ അവിടെ വരുന്നതിന് മുമ്പ് വളർമതി ആ അപ്പാർട്ട്മെന്റ് ബുക്ക് ചെയ്തതാണ്. എന്റെ പേരാണ് അവൾ അപ്പാർട്ട്മെന്റിന് ഇട്ടത്, ചിത്ര ഗാർഡൻസ്,' ചിത്ര ഓർത്തു.

ഇപ്പോഴും സ്വര മാധുര്യം നിലനിർത്തുന്നത് എങ്ങനെയാണെന്നും അഭിമുഖത്തിൽ ചിത്ര പറയുന്നുണ്ട്. എനിക്ക് ഒരുപാട് റെസ്ട്രിക്ഷൻസ് ഉണ്ട്. എനിക്ക് വയസ് 60 ആകാറായി. ഹോളിഡേ എന്ന് പറഞ്ഞ് ഞാൻ ഇതുവരെ പോയിട്ടില്ല. ജോലിയുടെ ഭാഗമായി ട്രാവൽ ചെയ്തിട്ടുള്ളതല്ലാതെ പോയിട്ടുള്ളത് രണ്ടുമൂന്ന് സ്ഥലങ്ങളിൽ മാത്രമാണ്.

എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞാൽ തന്നെ കാറ്റടിച്ചാൽ ശബ്ദത്തിന് പ്രശ്നം വരുമോ എന്ന പേടി കൊണ്ട് ഞാൻ എവിടെയും പോകാറില്ല. പരിപാടിക്ക് കാറിൽ പോകുമ്പോൾ കാണുന്ന വഴിയല്ലാതെ വേറെ ഒന്നും ഞാൻ കാണാൻ പോയിട്ടില്ലെന്നും ചിത്ര പറഞ്ഞു.
-
താറാവിനെ പോലെയുള്ള നടത്തം അവർക്ക് ഇഷ്ടമായി, പത്മാവതിയെ അങ്ങനെ മേനകയാക്കി!, ആദ്യ സിനിമയെ പറ്റി മേനക!
-
മക്കളുടെ കൈയ്യും പിടിച്ച് ലണ്ടൻ ചുറ്റി കണ്ട് നടി അമ്പിളി ദേവി, 'ധൈര്യമായി മുന്നോട്ട് പോകുവെന്ന്' ആരാധകർ!
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു