'ഡബിൾ മീനിങ് വരികൾ എനിക്ക് മനസിലാവില്ല; ചീത്ത വരികൾ മാറ്റാമോ എന്ന് ചോദിച്ചു, അത് പ്രശ്നമായി'; ചിത്ര പറയുന്നു

പ്രായഭേദമന്യേ മലയാളികൾ നെഞ്ചിലേറ്റുന്ന ഗായികയാണ് കെ.എസ് ചിത്ര. കേരളത്തിന്റെ വാനമ്പാടിയായി അറിയപ്പെടുന്ന ചിത്രയ്ക്ക് ഇന്ത്യൻ സിനിമാ പിന്നണി ​ഗാനരം​ഗത്ത് ബഹുമാന്യമായ സ്ഥാനമുണ്ട്. വിവിധ ഭാഷകളിലായി 25,000 ​ലധികം ഗാനങ്ങൾ ചിത്ര ആലപിച്ചു. പ്രായം അറുപതിനോട് അടുത്ത് നിൽക്കുമ്പോഴും ആ സ്വരമാധുര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. മലയാളികളെ സംബന്ധിച്ച് ആ ശബ്ദം കേള്‍ക്കാത്ത ഒരു ദിവസം പോലും ജീവിതത്തിലുണ്ടാകുന്നില്ല എന്നതാണ് സത്യം.

കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടങ്ങളിലുമെല്ലാം കൂട്ടായി ചിത്രയുടെ ശബ്ദവുമുണ്ട്. കരിയറിൽ എല്ലാത്തരം ഗാനങ്ങളും ചിത്ര പാടിയിട്ടുണ്ട്. അതേസമയം ചില ഗാനങ്ങൾ പാടുമ്പോൾ അതിന്റെ വരികൾ കാരണം സങ്കോചം തോന്നിയിട്ടുണ്ട് എന്ന് പറയുകയാണ് ചിത്ര. തനിക്ക് മോശമെന്ന് തോന്നിയ ഒരു വരി മാറ്റി നൽകണം എന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ പ്രശ്നവും ഇളയരാജ നൽകിയ ഉപദേശം ചിത്ര ഓർക്കുന്നു. മനോരമ ന്യൂസ് നേരെ ചൊവ്വയിൽ സംസാരിക്കുകയായിരുന്നു ചിത്ര.

ks chithra

ജീവിതത്തിൽ ഒരുപാട് വൃത്തി സൂക്ഷിക്കുന്ന ചിത്രയ്ക്ക് പാടാൻ കിട്ടുന്ന ഗാനങ്ങളിലെ വരികൾക്ക് വൃത്തിയില്ലെന്ന് തോന്നാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. അത് പറയുമ്പോൾ വലിയൊരു കഥ പറയേണ്ടി വരും, അത് പറയാമോ എന്നറിയില്ല എന്ന് പറഞ്ഞാണ് ചിത്ര തുടങ്ങിയത്. ഡബിൾ മീനിങ് വരികൾ തനിക്ക് ചിലപ്പോൾ മനസിലാകില്ലെന്ന് ചിത്ര പറയുന്നു.

"പച്ചയ്ക്ക് വരുന്ന, നമുക്ക് പാടാൻ ഒരു സങ്കോചം തോന്നുന്ന വരികൾ ഒന്ന് രണ്ടു തവണ വന്നപ്പോൾ ആ വരി മാറ്റമോ എന്ന് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ തമിഴിലെ വളരെ പ്രശസ്തനായ, മുതിർന്ന ഒരു കവിയുടെ വരികൾ ആയിരുന്നു. ഞാൻ അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അത് വലിയൊരു പ്രശ്നമായി. ഇളയരാജ സാറിന്റെ അടുത്ത് പരാതിയെത്തി. അതിനു ശേഷം ഒരു റെക്കോർഡിങ്ങിന് പോയപ്പോൾ രാജ സാർ വിളിച്ചു.

അദ്ദേഹം പറഞ്ഞു, 'ഒരുപാട് പേർ ഒരുപാട് ജോലികൾ ചേർന്ന് ചെയ്ത് കഴിയുമ്പോഴാണ് വലിയൊരു സിനിമയുണ്ടാകുന്നത്. ഓരോരുത്തർക്ക് ഓരോ ജോലി പറഞ്ഞിട്ടുണ്ട്. അത് ചെയ്യുക. അദ്ദേഹം ചീത്ത വരികൾ എഴുതണം എന്ന ആഗ്രഹം കൊണ്ട് എഴുതുന്നതല്ല. ആ സിനിമയ്ക്ക്, ആ സിറ്റുവേഷന് എന്ത് വേണമോ, അതാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അത് മാറ്റാൻ പറയാൻ നിനക്കു അധികാരമില്ല.

നിന്റെ ജോലി ആ പാട്ട് നിന്റെ ശബ്ദത്തിലൂടെ പാടി കൊടുക്കുക എന്നതാണ്. അവിടെ സംഗീത സംവിധായകൻ അയാളുടെ ജോലി ചെയ്യും. എഴുതുന്ന ആൾ അയാളുടെ ജോലി ചെയ്യും. അതിലൊന്നും ഇങ്ങനെ പറയാൻ പാടില്ല.' അത് ഒരു അച്ഛൻ മകൾക്ക് നൽകുന്ന ഉപദേശം പോലെയാണ് ഞാൻ എടുത്തത്," ചിത്ര പറയുന്നു.

ks chithra

"ഞാൻ അദ്ദേഹത്തോട് പറഞ്ഞു, മുൻപ് ഒരു ഡബിൾ മീനിങ് ഉള്ള പാട്ടു പാടിയെന്ന് പറഞ്ഞ് ഒരാൾ അതിനെ കുറിച്ച് ചോദിച്ചിരുന്നു. എനിക്ക് അത് ഡബിൾ മീനിങ് ആണെന്ന് മനസിലായില്ല. ഭക്തിയുടെ രീതിയിലാണ് ഞാൻ ആ പാട്ട് മനസിലാക്കിയത്. നിനക്ക് തമിഴൊക്കെ അറിയുന്നതല്ലേ, വരികൾ കേട്ടപ്പോൾ വേണ്ട എന്ന് പറയാമായിരുന്നില്ലേ, ഇത്രയധികം പാട്ടുകൾ പാടിയ ആൾക്ക് പറ്റില്ലെങ്കിൽ വേണ്ടെന്ന് വയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു",

"ഇനി ഡബിൾ മീനിങ് ആണെന്ന് പറഞ്ഞ് വരുന്നവരോട് ഞാൻ ഭക്തി ഗാനങ്ങൾ പാടിയിട്ടുണ്ട്, അത് കേൾക്കൂ എന്ന് പറയണം. അതല്ലാതെ ഒരാൾ എഴുതിയ വരികൾ മാറ്റാൻ പറയാനുള്ള അവകാശം നിങ്ങൾക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് വളരെ ശരിയായ കാര്യമാണെന്ന് എനിക്ക് തോന്നി. അതിനു ശേഷം ഒരു പാട്ടും ഞാൻ വരികൾ കാരണം പാടില്ലെന്ന് പറഞ്ഞിട്ടില്ല", ചിത്ര വ്യക്തമാക്കി.

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X