Don't Miss!
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- News
ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
ഇതാണ് ദൈവം നല്കിയ അനുഗ്രഹം; മകളോടൊപ്പം ഗുരുവായൂര്‍ ദര്‍ശനം നടത്തി ലേഖ ശ്രീകുമാര്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. ഇന്നും അദ്ദേഹത്തിന്റെ പഴയ ഗാനങ്ങള്‍ പ്രേക്ഷകര്‍ പാടി നടക്കുന്നുണ്ട്. തലമുറ വ്യത്യാസമില്ലാതെയാണ് ഗാനങ്ങള്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. എംജിയെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖ ശ്രീകുമാര്‍. ഒരു യുട്യൂബ് ചാനലും താരപത്നിക്കുണ്ട്. തന്റെയും എംജിയുടേയും വിശേഷങ്ങളും പാചക വീഡിയോയും പങ്കുവെച്ച് ലേഖ എത്താറുണ്ട്. മികച്ച സ്വീകാര്യതയാണ് ലേഖ ശ്രീകുമാറിന്റെ വീഡിയോകള്‍ക്ക് ലഭിക്കുന്നത്.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ലേഖ പങ്കുവെച്ച് ചിത്രമാണ്. മകളോടൊപ്പമുള്ള ഫോട്ടോയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണിത്. രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഒരെണ്ണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുളള ചിത്രമാണ്. ലേഖ ശ്രീകുമാറിന്റേയും മകളുടേയും ചിത്രങ്ങള്‍ വൈറല്‍ ആയിട്ടുണ്ട്. മകള്‍ നാട്ടില്‍ എത്തിയോ എന്നാണ് അധികം പേരും ചോദിക്കുന്നത്. നാലാഴ്ചത്തേയ്ക്ക് എത്തിയെന്ന് മറുപടിയും കൊടുത്തിട്ടുണ്ട്.
ചിത്രത്തിന് ലഭിച്ച മോശം കമന്റുകള്‍ക്കും ലേഖ നല്ല മറുപടി നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രം കൂടാതെ മകള്‍ക്കും സുഹൃത്തുത്തള്ക്കുമൊപ്പമുളള ചിത്രവും ലേഖ പങ്കുവെച്ചിരുന്നു. നാല് പേര് ഒന്നിച്ചുള്ള ചിത്രത്തിന് താഴെയായി ഏത് പെയിന്റിന്റെ പാട്ടകളാണ് എന്നായിരുന്നു ഒരാള്‍ ചോദിച്ചിരുന്നു. ഓക്കെ, നിങ്ങള്‍ക്ക് എന്താണ് പ്രശ്നം, ഈ നാലില്‍ ഏതെങ്കിലും നിങ്ങള്‍ വാങ്ങിക്കുന്നുണ്ടോ എന്നായിരുന്നു ലേഖയുടെ മറുപടി. ഈ മറുപടി കലക്കി, മലയാളത്തില്‍ ചോദിക്ക് ചേച്ചി, താങ്കളുടെ അമ്മയോടോ സഹോദരിയോടോ ആണ് ഇത്തരമൊരു ചോദ്യമെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ലേഖയുടെ മറുപടി ഗംഭീരമായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്.

തനിക്കൊരു മകളുണ്ടെന്നുള്ള വിവരം ലേഖ തന്നെയായിരുന്നു വെളിപ്പെടുത്തിയത്. നേരത്തെ ഗൃഹലക്ഷ്മി മാസികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ലേഖ മകളെക്കുറിച്ച് പറഞ്ഞത്. ' എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി' എന്നായിരുന്നു പറഞ്ഞത്. ഇത് വൈറല്‍ ആയിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങളോട് പ്രതികരിച്ചു കൊണ്ടും ലേഖ മകളെ കുറിച്ച് പറഞ്ഞിരുന്നു. ''താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് മകളെ'' എന്നായിരുന്നു അന്ന് ലേഖ കുറിച്ചത്.
2000 ലാണ് എംജിയും ലേഖയും വിവാഹിതരാകുന്നത്. ലിവിങ് ടുഗദറിന് ശേഷമായിരുന്നു വിവാഹം. 'ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ലെന്നും മുന്‍പ് ഒരിക്കല്‍ എംജി പറഞ്ഞിരുന്നു. കാരണവും അന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള് ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും' എംജിയും പറഞ്ഞു.
Recommended Video
ലേഖയും മുമ്പ് ഒരിക്കല്‍ ഇരുവരുടേയും ബന്ധത്തെ കുറിച്ച് പറഞ്ഞിരുന്നു തനിക്ക് തന്റേതായ വ്യക്തിത്വം ഉണ്ട്. 'ശ്രീക്കുട്ടന് ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല. എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടര്സ്റ്റാന്ഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയമെന്നാണ' ലേഖ പറഞ്ഞത്.
-
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
-
'നിങ്ങളുടെ പുഞ്ചിരി ഇല്ലാതാക്കാൻ ലോകത്തെ അനുവദിക്കരുത്'; വിവാഹമോചനം വാർത്തകൾക്കിടെ ഭാമയുടെ വാക്കുകൾ!
-
'നഷ്ടപെടുമായിരുന്ന ജീവിതം അതിസാഹസികമായി തിരിച്ചുപിടിച്ചവർ, അവർ ആഘോഷിക്കട്ടെ'; മഞ്ജുവും ഭാവനയും ഒരുമിച്ചപ്പോൾ!