For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നിൽക്കാനാവില്ല; സ്നേഹം പകുത്തുകൊടുക്കുന്നതിൽ കണ്‍ഫ്യൂസ്ഡ് ആയിരുന്നു': അഭയ

  |

  മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്‍മയി. ഒരുപിടി വ്യത്യസ്ത ഗാനങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരത്തിന് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരാണ് ഉള്ളത്. അവിടെ വളരെ സജീവമായി നിൽക്കുന്ന താരം തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗായിക എന്നതിലുപരി ഒരു മോഡലായും അറിയപ്പെടുന്ന ആളാണ് അഭയ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

  വ്യക്തിജീവിതത്തിലുണ്ടായ പല സംഭവങ്ങൾ കൊണ്ടും അഭയ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ പേരില്‍ ഒരുകാലത്ത് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് താരം നേരിട്ടത്. പത്ത് വർഷത്തെ ആ ബന്ധത്തിന് ശേഷം അടുത്തിടെ ഇരുവരും പിരിഞ്ഞപോഴും അഭയക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.

  Also Read: 'നിനക്ക് എന്നെ പറ്റി ഇത്രയും അഭിപ്രായം ഉണ്ടായിരുന്നില്ലേ?'; സിത്താരയുടെ പിറന്നാൾ ആശംസയ്ക്ക് മറുപടിയുമായി വിധു

  അഭയയുമായി പിരിഞ്ഞ ഗോപി സുന്ദർ ഗായികയായ അമൃത സുരേഷുമായാണ് പ്രണയത്തിലായത്. ഇരുവരും പ്രണയം പരസ്യപ്പെടുത്തിയതിന് പിന്നാലെ അഭയക്ക് നേരെ വലിയ രീതിയിൽ കളിയാക്കലുകളും മറ്റും ഉണ്ടായി. ഗോപി സുന്ദറിന് പിറകെ നടന്ന് വർഷങ്ങൾ കളഞ്ഞുവെന്ന് പലരും താരത്തെ കളിയാക്കി. ​എന്നാൽ സോഷ്യൽ മീഡിയയിലെ ആക്രമണങ്ങളെ എല്ലാം അതിജീവിച്ച് പാട്ടിലും മോഡലിംഗിലും ശ്രദ്ധകൊടുത്ത് കഴിയുകയാണ് താരം.

  Also Read: 'നിനക്ക് എന്നെ പറ്റി ഇത്രയും അഭിപ്രായം ഉണ്ടായിരുന്നല്ലേ?'; സിത്താരയുടെ കുറിപ്പിന് മറുപടിയുമായി വിധു പ്രതാപ്!

  അതിനിടെ ഗൃഹലക്ഷ്മി മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എപ്പോഴും മറ്റുള്ളവർക്ക് കൊടുക്കേണ്ട സ്നേഹത്തെ കുറിച്ചായിരുന്നു തന്റെ ചിന്തയെന്നും അത് തെറ്റാണെന്ന് ഇപ്പോൾ മനസിലായെന്നും അഭയ പറയുന്നു. ചെറുപ്പം മുതൽ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചു വളർന്ന ആളാണ് താനെന്നും അത് ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും തനിക്ക് നില്‍ക്കാനാവില്ലെന്നും അങ്ങനെയുള്ളിടത് തുടരാറുമില്ലെന്ന് താരം പറയുന്നു. അഭയയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  Also Read: ഉറക്കമില്ലെന്ന് പറഞ്ഞ് എന്നെ വിളിച്ചു, വിശ്വസിച്ചവരെല്ലാം ശ്രീവിദ്യയെ പറ്റിച്ചു; ശ്രീലത പറഞ്ഞത്

  'ചെറുപ്പം തൊട്ടേ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴും ആ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷേ അതിന്റെ മാനങ്ങള്‍ക്ക് വ്യത്യസ്തത വന്നിട്ടുണ്ട്. സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നില്‍ക്കാന്‍ എനിക്കാവില്ല. എന്റെ സ്വാതന്ത്ര്യത്തിന് അതിരുകള്‍ വയ്ക്കുന്ന എവിടെയും തുടരാറുമില്ല. സന്തോഷവും സങ്കടവും ഒരുപോലെ മിക്‌സ് ചെയ്ത് പോകുന്നതാണ് ജീവിതമെന്നാണ് തോന്നിയിട്ടുള്ളത്.'

  'സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നത്. നല്ല ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോഴെന്റെ ജീവിതം മുന്നോട്ട് പോകുന്നത്. അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ല.'

  Also Read: വിക്രം സാറിൽ നിന്നും ആലിയ ഭട്ടിൽ നിന്നും പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നത് എളുപ്പമല്ലെന്ന് റോഷൻ മാത്യു

  'ഇപ്പോഴാണ് ഞാന്‍ സ്വയം സ്‌നേഹിക്കാന്‍ പഠിച്ചത്. സ്‌നേഹം പകുത്തുകൊടുക്കുന്നതില്‍ ഞാന്‍ എപ്പോഴും കണ്‍ഫ്യൂസ്ഡ് ആയിരുന്നു. ഞാന്‍ ആര്‍ക്കാണ് സ്‌നേഹം കൊടുക്കേണ്ടത്, ആരെയാണ് കൂടുതല്‍ സ്‌നേഹിക്കേണ്ടത് എന്ന് ചിലസമയത്ത് മറന്നുപോയിട്ടുണ്ട്. ഞാന്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ട സ്‌നേഹത്തെ പറ്റിയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ആ ചിന്ത ശരിയല്ല എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.' അഭയ ഹിരൺമയി പറഞ്ഞു.

  അതേസമയം, 19ാ-മത്തെ വയസിലായിരുന്നു അഭയ ഗോപി സുന്ദറിനെ കണ്ടുമുട്ടിയത്. കരിയറിലും ജീവിതത്തിലും വഴിത്തിരിവായി മാറിയ കൂടിക്കാഴ്ചയായിരുന്നു അത്. ഇരുവരും ഒരുമിച്ച് നിരവധി ​ഗാനങ്ങൾ ചെയ്തിട്ടുണ്ട്. ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്ത ടു കണ്‍ട്രീസ്, ജയിംസ് ആന്‍ഡ് ആലീസ്, സത്യ, ഗൂഢാലോചന എന്നി സിനിമകളിൽ അഭയ പാടിയ ഗാനങ്ങൾ ശ്രദ്ധനേടിയിരുന്നു.

  Read more about: singer
  English summary
  Singer Model Abhaya Hiranmayi opens up about her current life goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X