ഭര്‍ത്താവ് ഐസിയുവില്‍, തകര്‍ന്നു തരിപ്പണമായ ജീവിതാവസ്ഥ; ഔഷധം പോലെ ചിത്ര ചേച്ചിയുടെ ഫോണ്‍കോള്‍!

മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ പേരാണ് കെഎസ് ചിത്ര. ചിത്രചേച്ചിയെന്ന് മലയാളികള്‍ ഒന്നടങ്കം വിളിക്കുന്ന ആ ശബ്ദത്തിന്റെ പശ്ചാത്തലമില്ലാതെ മലയാളിയ്ക്ക് ജീവിതം ചിന്തിക്കുകയേ അസാധ്യം. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ചിത്ര ചേച്ചിയെക്കുറിച്ചുള്ള ഗായിക രാജലക്ഷ്മിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

വനിതയിലെഴുതിയ കുറിപ്പിലാണ് രാജലക്ഷ്മി ചിത്രയെക്കുറിച്ച് മനസ് തുറന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ ചിത്ര തന്നെ വിളിച്ചതിനെക്കുറിച്ചാണ് രാജലക്ഷ്മി എഴുന്നത്. ചിത്ര തനിക്ക് അമ്മയെ പോലെയാണെന്നും മറ്റാരും കാണാത്തൊരു ചിത്രയെ താന്‍ കണ്ടിട്ടുണ്ടെന്നും രാജലക്ഷ്മി പറയുന്നു.

ks chithra

''ചിത്ര ചേച്ചിയോട് ആദ്യമായി സംസാരിച്ച ദിവസം ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്റെ ഭര്‍ത്താവ് വലിയൊരു അപകടത്തില്‍ പെട്ട് ഐസിയുവിലാണ്. അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചു. ഒന്നും പറയാറായിട്ടില്ല എന്നാണ് എന്റെ ഭര്‍ത്താവിനെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞത്. ആശുപത്രിയില്‍ ഐസി യുണിറ്റിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് എന്റെ ഫോണ്‍ ബെല്ലടിച്ചത്. നോക്കിയപ്പോള്‍ ഞാന്‍ സേവ് ചെയ്തിട്ടുള്ള നമ്പര്‍ അല്ല'' രാജലക്ഷ്മി പറയുന്നു.

രാജലക്ഷ്മിയാണോ? വിളിച്ച ആള്‍ എന്നോടു ചോദിച്ചു. അതേ ഞാന്‍ മറുപടി പറഞ്ഞു. മോളേ ചിത്ര ചേച്ചിയാണ്. ആ നിമിഷത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണു നിറയുമെന്നാണ് രാജലക്ഷ്മി പറയുന്നു. അന്നേരം വരെ ഞാന്‍ ചിത്ര ചേച്ചിയെ നേരിട്ട് കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ലെന്നും താരം പറയുന്നു. കുട്ടിക്കാലം മുതല്‍ കാണാനും സംസാരിക്കാനും ആഗ്രഹിച്ചു നടന്ന വ്യക്തിയാണ് എന്നെ വിളിക്കുന്നത്. അതും തകര്‍ന്നു തരിപ്പണമായി ആശുപത്രി വരാന്തയില്‍ നില്‍ക്കുന്ന എന്നെ, രാജലക്ഷ്മി പറയുന്നു.

അന്ന് ചേച്ചി പറഞ്ഞു, രാജലക്ഷ്മിയെ എനിക്ക് നേരത്തെ അറിയാം. നന്നായി പാടുന്ന കുട്ടിയാണ്. ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു. സമാധാനമായിട്ടിരിക്കണം. ഒന്നും സംഭവിക്കില്ല. അന്ന് ചേച്ചി എന്നോട് ഒരുപാട് സംസാരിച്ചു. എനിക്ക് ഔഷധം പോലെയായിരുന്നു ചേച്ചിയുടെ വാക്കുകളെന്നാണ് ഗായിക ഓര്‍ക്കുന്നത്. അങ്ങനെ ആദ്യമായി വിളിച്ചപ്പോള്‍ ചേച്ചിയുടെ സാന്ത്വന വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. അത്തരം ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ളവര്‍ക്കേ ഞാന്‍ ഈ പറഞ്ഞതിന്റെ പൊരുള്‍ മനസിലാവൂവെന്നും രാജലക്ഷ്മി പറയുന്നു.

ks chithra

ചിത്ര ചേച്ചിയുടെ സാന്ത്വനം പോലെ എന്റെ പ്രാര്‍ത്ഥനയും ഫലിച്ചു. എന്റെ ഭര്‍ത്താവ് ജീവിതത്തിലേക്ക് തിരിച്ചു വന്നു. അതിന് ശേഷം ഇങ്ങോട്ട് ചിത്ര ചേച്ചി എന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് രാജലക്ഷ്മി പറയുന്നു. തന്നേക്കാള്‍ എത്രയോ ഉയരത്തിലാണ് ചേച്ചിയെന്ന് അറിയാം. എങ്കിലും ഏറെ കാരുണ്യത്തോടെയും വാത്സല്യത്തോടെയുമാണ് എന്നോട് പെരുമാറുന്നത്. എന്നോടെന്നല്ല ചേച്ചി എല്ലാവരോടും അങ്ങനെയാണെന്നും രാജലക്ഷ്മി പറയുന്നു.

വ്യക്തിപരമായി ചിത്രചേച്ചി എനിക്ക് സംഗീതജ്ഞ മാത്രമല്ല. അമ്മയുടെ സ്ഥാനമുള്ള ഒരാളാണ്. സംഗീതത്തില്‍ മാത്രമല്ല, ജീവിതത്തിലും അങ്ങനെ തന്നെ. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും ചേച്ചിയെ വിളിച്ച് അറിയിക്കാറുണ്ടെന്നും രാജലക്ഷ്മി കുറിക്കുന്നു. ജീവിതത്തിനും മരണത്തിനും ഇടയില്‍ നിന്ന ഒരു പ്രതിസന്ധിയിലാണ് ചിത്രചേച്ചി എന്ന ആദ്യമായി വിളിച്ചത്. ആ സാന്ത്വനം എന്റെ മരണം വരെ ഉണ്ടാകണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ഗായിക പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X