കൂട്ടുകാരനൊപ്പം മൂന്നാറിന്റെ സൗന്ദര്യം ആസ്വദിച്ച് രഞ്ജിനി ജോസ്; സംശയങ്ങളുമായി ആരാധകർ!
മലയാളികളുടെ ഇഷ്ട ഗായികയാണ് രഞ്ജിനി ജോസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ ഗായികമാരിൽ ഒരാളാണ് താരം. പതിനഞ്ചാം വയസിലാണ് രഞ്ജിനി പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. കഴിഞ്ഞ 20 വർഷത്തിലേറെയായി രഞ്ജിനി ഈ രംഗത്ത് സജീവമാണ് താരം. സ്റ്റേജ്, ടെലിവിഷൻ ഷോകളിലെല്ലാം രഞ്ജിനി തിളങ്ങി. അതിനിടെ ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി കഴിവ് തെളിയിച്ചു.
ഇന്ന് സിനിമാ പിന്നണി ഗാനരംഗത്ത് അത്ര സജീവമല്ലെങ്കിലും സ്വന്തം മ്യൂസിക് ബാൻഡും പരിപാടികളുമൊക്കെയായി തിരക്കിലാണ് താരം. ഇടയ്ക്ക് ടെലിവിഷൻ പരിപാടികളും രഞ്ജിനി സാന്നിധ്യം അറിയിക്കാറുണ്ട്. അതേസമയം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് രഞ്ജിനി. തന്റെ വിശേഷങ്ങളെല്ലാം രഞ്ജിനി സോഷ്യൽ ആരാധകരെ അറിയിക്കാറുണ്ട്.

യാത്രയുടെ ചിത്രങ്ങളും സ്റ്റൈലിഷ് ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ടുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. രഞ്ജിനിയുടെ വസ്ത്രധാരണ രീതിക്കും സ്റ്റൈലിഷ് ലുക്കിനും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ചിത്രങ്ങൾക്ക് വരുന്ന മോശം കമന്റുകൾക്ക് മറുപടി നൽകാനും താരം മടിക്കാറില്ല. ഇപ്പോഴിതാ രഞ്ജിനിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അടുത്തിടെ നടത്തിയ മൂന്നാര്‍ യാത്രയുടെ ചിത്രങ്ങളാണ് ഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
മൂന്നാറിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ എടുത്ത ചിത്രങ്ങൾ മൗന്റെയ്ന്‍ കാളിങ് എന്ന ക്യാപ്ഷനോടെയാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. രഞ്ജിനിക്കൊപ്പം പ്രിയ സുഹൃത്തും ചിത്രങ്ങളിലുണ്ട്. കൂട്ടുകാരനെ ചേർത്തു പിടിച്ചു ചുംബിക്കുന്ന ചിത്രവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്. രഞ്ജിനിയുടെ പോസ്റ്റ് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണു ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തുന്നത്. മനോഹരമായ ചിത്രങ്ങളാണെന്നും ഇനിയും ഒരുപാട് യാത്ര ചെയ്യണമെന്നുമൊക്കെയാണ് കമന്റുകൾ.
അതേസമയം ചിത്രങ്ങൾ വൈറലായതോടെ രഞ്ജിനി പ്രണയത്തിലാണോ, കൂടെയുള്ളത് ആരാണ് എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. 39-കാരിയായ രഞ്ജിനി വിവാഹമോചിതയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും രണ്ടാം വിവാഹം സംബന്ധിച്ച ചോദ്യങ്ങളും മറ്റും ഗായികയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇടക്കാലത്ത് ചില ഗോസിപ്പുകളും രഞ്ജിനിക്കെതിരെ വന്നിരുന്നു.

ഒരിക്കൽ പ്രശസ്തനായ ഗായകന് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചപ്പോൾ രഞ്ജിനി അദ്ദേഹവുമായി പ്രണയത്തിൽ ആയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ രഞ്ജിനി രംഗത്ത് വരുകയും ചെയ്തിരുന്നു. അതിനു മുൻപും തനിക്കെതിരെ വന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്കെതിരെ തുറന്നടിച്ച് രഞ്ജിനി രംഗത്തെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രണയമോ വിവാഹമോ ഒക്കെ ആയാൽ താരം തന്നെ അറിയിക്കുമെന്നാണ് ചിലർ പറയുന്നത്.
എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനീയറുമായ റാം നായരായിരുന്നു രഞ്ജിനിയുടെ ഭർത്താവ്. 2018 ലാണ് ഇവർ വേർ പിരിഞ്ഞത്. വേർപിരിഞ്ഞെങ്കിലും തങ്ങൾക്ക് പരസ്പര ശത്രുതയില്ലെന്നും സൗഹൃദത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും രഞ്ജിനി ജോസ് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











