For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണ്ട് സ്റ്റേജ് ഷോകളിൽ വയർ ഒതുക്കാൻ ബെൽറ്റ് കെട്ടണമായിരുന്നു; മേക്കോവറിനെ കുറിച്ച് തുറന്നു പറഞ്ഞ് റിമി ടോമി

  |

  മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന ഗായികമാരിലൊരാളാണ് റിമി ടോമി. മീശ മാധവനിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാലപിച്ച് സിനിമാരംഗത്തേക്ക് കടന്നുവന്ന റിമി ടോമിയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റ് ഗാനങ്ങള്‍ റിമിയുടെ ശബ്ദത്തില്‍ പിറവിയെടുത്തു.

  ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും പാട്ടിനനുസരിച്ചുള്ള ചുവടുകളുമൊക്കെ ആസ്വദിച്ചിരുന്ന നിരവധി പേരാണ് ഉള്ളത്. പാട്ടിനുപുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി ഇന്ന്. റിയാലിറ്റി ഷോകളില്‍ ജഡ്ജായും റിമി എത്താറുണ്ട്.

  Also Read: ബി​ഗ് ബോസ് അൾട്ടിമേറ്റിൽ തനിക്കൊപ്പം ടീമായി വരാൻ ആ​ഗ്രഹിക്കുന്നവരെ പരിചയപ്പെടുത്തി നിമിഷ

  അടുത്തിടെ വമ്പൻ മേക്കോവർ നടത്തി റിമി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, അങ്ങനെയൊരു മേക്കാവോറിനെ കുറിച്ച് ചിന്തിക്കാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റിമി. മനോരമ ആരോഗ്യത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മേക്കോവറിനെ കുറിച്ച് സംസാരിച്ചത്. തന്റെ മേക്കോവർ രഹസ്യങ്ങളും റിമി പങ്കുവെക്കുന്നുണ്ട്.

  ഇഷ്ടമുള്ള വസ്ത്രം ധരിക്കാനൊക്കെ വേണ്ടിയാണ് താൻ മേക്കോവറിനെ കുറിച്ച് ചിന്തിച്ചത് എന്നാണ് റിമി പറയുന്നത്. 'ശരീരത്തിന്റെ ഭാരം കുറഞ്ഞു വരുമ്പോൾ ആകെ ഒരു വ്യത്യാസം തോന്നുമല്ലോ? ഇഷ്ടമുള്ള ഡ്രസ് ധരിക്കാൻ കഴിയും. എനിക്ക് സാരി ഉടുക്കാൻ ഒരുപാടിഷ്ടമാണ്. വയറു നിറച്ച് ഫൂഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ വയറു ചാടിയിരുന്നാലോ.'

  Also Read: 'ആ കുട്ടി തന്നെയാണോ ഇത്?, എന്താെരു ചെയ്ഞ്ചാണ്'; ചാക്കോച്ചന്റെ പ്രിയത്തിലെ നായിക ദീപയുടെ വിശേഷങ്ങൾ!

  'പണ്ടു സ്റ്റേജ് ഷോകളിലൊക്കെ സാരിയുടുക്കേണ്ടി വരുമ്പോൾ വയർ ഒതുങ്ങിയിരിക്കുന്നതിനായി ബെൽറ്റ് കെട്ടുമായിരുന്നു. സ്റ്റേജ് പെർഫൊമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോ ബെൽറ്റ് ഒന്നുമില്ലാതെ ഭംഗിയായി സാരിയുടുക്കാൻ കഴിയുന്നു.' റിമി പറഞ്ഞു.

  മുടങ്ങാതെയുള്ള വ്യായാമമാണ് തന്റെ മേക്കോവറിന്റെ ഒരു രഹസ്യമെന്നാണ് റിമി പറയുന്നത്. കൃത്യമായി വർക് ഔട്ട് ചെയ്യും 70 ശതമാനം ഡയറ്റും 30 ശതമാനം വർക് ഔട്ടും എന്നാണ്. അത് കൃത്യമായി പാലിക്കുമെന്നും റിമി പറയുന്നു. ഭക്ഷണപ്രിയ ആയ അൽപം കഴിച്ചാലും തടിക്കുന്ന തന്റെ ഡയറ്റിങ് രീതികളും റിമി പങ്കുവയ്ക്കുന്നുണ്ട്.

  Also Read: കാപ്പയിൽ മഞ്ജു വാര്യരുടെ അതേ പ്രതിഫലം എനിക്ക് ആവശ്യപ്പെടാൻ പറ്റില്ല; അപർണ ബാലമുരളി

  രാവിലെ പാലിൽ പോഷകങ്ങൾ ചേർത്തു തയാറാക്കുന്ന ഒരു ന്യൂട്രീഷനൽ ഷെയ്ക്ക് ആണ് പ്രഭാതഭക്ഷണം. ഇടയ്ക്ക് രണ്ട് ഇഡ്ഡലിയോ, ദോശയോ, അൽപം പുട്ടോ കഴിക്കും. ഉച്ചയ്ക്ക് അൽപം ചോറു കഴിക്കും. കൂടെ തോരൻ, മീൻ കറി അല്ലെങ്കിൽ മീൻ വറുത്തത്, പുളിശ്ശേരി, ചമ്മന്തി അങ്ങനെ എന്തെങ്കിലും. ചിക്കനും മീനും ഒന്നിച്ചു കഴിക്കില്ല. രാത്രിയിൽ ചോറും ചപ്പാത്തിയും ഒഴിവാക്കി.

  രാത്രി ഏഴര കഴിയുമ്പോൾ ചിക്കൻ വിത് സാലഡ്, അല്ലെങ്കിൽ ഫിഷ് വിത് സാലഡ് അങ്ങനെ കഴിക്കും. ദിവസവും മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കും. ഉച്ചഭക്ഷണത്തിന് അര മണിക്കൂർ മുൻപായി രണ്ടു ലിറ്റർ, ഉച്ചഭക്ഷണത്തിനു ശേഷം അരമണിക്കൂർ കഴിഞ്ഞ് ഒന്നര ലിറ്റർ അങ്ങനെ കുടിക്കും. എണ്ണയിൽ വറുത്ത സ്നാക്സ് കഴിക്കില്ല. പഞ്ചസാര പൂർണമായും ഒഴിവാക്കി. ബ്ലാക് ടീ, ബ്ലാക് കോഫി, ഗ്രീൻ ടീ ഇവയാണു കുടിക്കും. നെസ് കോഫിയോ, കാപ്പച്ചീനോയൊ ഇടയ്ക്ക് കുടിക്കുമെന്നും റിമി പറയുന്നു.

  Also Read: 'ഞാൻ പ്രസവിച്ചിട്ടില്ലെങ്കിലും നിന്നോടുള്ള സ്നേഹത്തിൽ കുറവുണ്ടാകില്ല'; ഡിംപിളിന്റെ കു‍ഞ്ഞിനൊപ്പം ഡിവൈൻ!

  അതേസമയം, യാത്രകൾ ഇഷ്ടപ്പെടുന്ന താൻ ആ സമയങ്ങളിൽ ഡയറ്റിൽ വിട്ടു വീഴ്ച ചെയ്യാറുണ്ടെന്നും താരം പറഞ്ഞു. ഇടയ്ക്ക് 64 കിലോ വരെ ഭാരം കൂടിയിരുന്നു. എന്നാൽ ഇപ്പോൾ 54 കിലോയ്ക്ക് അടുത്താണ് ഭാരമെന്ന് റിമി പറഞ്ഞു. ഒരുപാട് പേർ തന്റെ മേക്കോവർ കണ്ട് അഭിനന്ദിക്കാറുണ്ടെന്നും ഡയറ്റ് ചോദിക്കാറുണ്ടെന്നും റിമി പറഞ്ഞു.

  Read more about: rimi tomy
  English summary
  Singer Rimi Tomy opens up about her new makeover and weight loss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X