ഇൻസ്റ്റ​ഗ്രാമിൽ പേര് ഡിലീറ്റ് ചെയ്തു; സൈന്ദവി ഇപ്പോഴും ജി.വിയെ ഫോളോ ചെയ്യുന്നുണ്ട്

എ ആർ റഹ്മാന്റെ മൂത്ത സഹോദരിയായ എആർ റെയ്ഹാനയുടെ മകനാണ് ജി. വി പ്രകാശ്. പിന്നണി ​ഗാനരം​ഗത്ത് സജീവമായ ജി. വി പ്രകാശ് സിനിമാ അഭിനയത്തിലും മുന്നിലാണ്. 2006ൽ റിലീസ് ചെയ്ത തമിഴ് ചിത്രം വെയിൽ ആണ് ജി. വി പ്രകാശ് ആദ്യമായി സം​ഗീതം ചെയ്ത സിനിമ. അതിനു ശേഷം നിരവധി ചിത്രങ്ങൾ. ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി ജി വി പ്രകാശും സൈന്ദവിയും തമ്മിലുള്ള വിവാഹ മോചന വാർത്തകളാണ് സംസാരവിഷയം.

കുട്ടിക്കാലത്ത് തുടങ്ങിയ പ്രണയമായിരുന്നു സൈന്ദവിയും ജി വി പ്രകാശും തമ്മിൽ. 2013ലാണ് ഇരുവരും വിവാഹിതരാവുന്നത്. ആൻവി എന്ന് പേരുള്ള ഒരു പെൺകുട്ടിയും ഇവർക്കുണ്ട്. ഇവരുടെ വിവാഹ മോചന വാർത്തയും ഏറെ ഞെട്ടലോടെയായിരുന്നു സിനിമാ ലോകം കണ്ടത്. 12 വർഷത്തെ ദാമ്പത്യ ജീവിതം പെട്ടെന്ന് അവസാനിപ്പിച്ചതിൽ ഏറെ വിഷമത്തിലായിരുന്നു ആരാധകർ.

GVP

ഈ വാർത്ത വന്നപ്പോൾ പല തരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു . ഇരുവരും വിവാഹ മോചനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. പക്ഷേ ഇരുവരും സുഹൃത്തുക്കളായി തുടരുമെന്നാണ് ജി വി പ്രകാശ് പറഞ്ഞത്. സൈന്ദവി പറഞ്ഞത് ഇരുവരും ഒരുമിച്ച് എടുത്ത തീരുമാനമാണ് ഈ വേർപിരിയൽ എന്നാണ്. എന്തായാലും സൈന്ദവി തന്റെ ഇൻസ്റ്റ​ഗ്രാമിൽ ജി വി പ്രകാശിനേയും ജി വി യുടെ സഹോദരി ഭാവ്നി ശ്രീ യേയും ഫോളോ ചെയ്യുന്നുണ്ട്. എന്നാൽ ഇൻസ്റ്റ​ഗ്രാമിൽ ജി. വി പ്രകാശിന്റെ പേര് സൈന്ദവി ഡിലീറ്റ് ചെയ്തിട്ടുണ്ട്. വിവാഹ മോചനത്തിനു ശേഷം ഇരുവരും ഒരുമിച്ച് വർക്ക് ചെയ്തിട്ടില്ല.

19ാം വയസിലാണ് ജി.വി ആദ്യമായി സിനിമയിൽ സം​ഗീതം ചെയ്യുന്നത്. വെയിൽ എന്ന ചിത്രത്തിനു ശേഷം ഓരെ പോ, പൊള്ളാതവൻ, കിരീടം, എവനോ ഒരുവന, വെള്ളിത്തിര തുടങ്ങി എത്രയെത്ര സിനിമകളിലാണ് ജി വിയുടെ മ്യൂസിക്ക് വന്നിട്ടുള്ളത്. സിനിമ അഭിനയത്തിലൂടെ തിളങ്ങിയ ജി വി സം​ഗീതത്തിലും ഒരു പോലെ കഴിവ് തെളിയിച്ചതാണ്.

GVP

ജി വി പ്രകാശിന്റെ സം​ഗീതത്തിൽ സൈന്ദവി ആദ്യമായി പാടിയത് മദിരാശി പട്ടണം എന്ന ചിത്രത്തിലാണ്. എന്നാൽ 2011ലെ 'മയക്കം എന്ന' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ച് ഒരു പാട്ട് പാടുന്നത്. അതിനു ശേഷം ഇരുവരും ഒരുമിച്ച് നിരവധി പാട്ടുകൾ പാടിയിട്ടുണ്ട്.

ജി വി പ്രകാശും സൈന്ദവിയും ഒരുമിച്ച് പാടിയ പാട്ടുകളെല്ലാം വമ്പൻ ഹിറ്റായിരുന്നു. തെരി, ശകുനി, താണ്ഢവം, തലൈവ എന്നീ സിനിമകളിലെ പാട്ടുകളെല്ലാം അതി മനോഹരമായിരുന്നു. മാത്രമല്ല അസുരൻ സിനിമയിലെ എള്ളു വയൽ എന്ന ​ഗാനം സൈന്ദവിക്ക് ഒരുപാട് അവാർഡുകളും നേടിക്കൊടുത്തിട്ടുണ്ട്. ആ ചിത്രത്തിന്റെ സം​ഗീതം ചെയ്തത് ജി വി പ്രകാശ് ആയിരുന്നു. 2004ലെ അന്യൻ എന്ന ചിത്രത്തിലൂടെയാണ് സൈന്ദവി സിനിമയിലെത്തുന്നത്. ജാസി ​ഗിഫ്റ്റിന്റെ സം​ഗീത സംവിധാനത്തിൽ അണ്ടങ്കാക്ക കൊണ്ടക്കാരി എന്ന പാട്ട് ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

Read more about: gv prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X