ഇജ്ജാദികള്‍ ഇതുവരേയും ഇലയിട്ടു വിളമ്പാന്‍ പഠിച്ചിട്ടില്ലേ! അപമാനം ജീവിതത്തില്‍ ആദ്യമല്ല: സ്ന്നിധാനന്ദന്‍

മലയാളികള്‍ക്ക് സുപരിചിതനാണ് ഗായകന്‍ സന്നിധാനന്ദന്‍. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് സന്നിധാനന്ദന്‍ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. ജീവിതത്തില്‍ ധാരാളം വെല്ലുവിളികളെ മറികടക്കേണ്ടി വന്നിട്ടുണ്ട് സന്നിധാനന്ദന്. ഈയ്യടുത്ത് തന്റെ നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ സന്നിധാനന്ദനെ അവഹേളിച്ച സംഭവം വലിയ വിവാദമായിരുന്നു.

പിന്നാലെ സന്നിധാനന്ദനെ അവഹേളിച്ച സ്ത്രീയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയതും കണ്ടു. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന വെറുപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് സന്നിധാനന്ദന്‍. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് സന്നിധാനന്ദന്‍ മനസ് തുറന്നത്. താരത്തി്‌ന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Sannidanandan

ഇത്തരം അപമാനം ജീവിതത്തില്‍ ആദ്യമായല്ല. എനിക്കത് ശീലമായി. പിറന്നാളിന് സദ്യ വിളമ്പുമ്പോള്‍ നിലവിളക്കിന് നേരെ ഇലയിയുന്നത് തൃശ്ശൂര്‍ക്കാരുടെ രീതിയാണ്. പിറന്നാളുകാരന്‍ ദൈവത്തിന് തുല്യന്‍ എന്ന വിശ്വാസമാണെന്ന് തോന്നുന്നു. എന്റെ പിറന്നാളിന് അങ്ങനെ ഇലയിട്ടു വിളമ്പിയ സദ്യയുടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ ഇജ്ജാദികള്‍ ഇതുവരേയും ഇലയിട്ടു വിളമ്പാന്‍ പഠിച്ചിട്ടില്ലെന്നായിരുന്നു ഒരാളുടെ കമന്റ് എന്നാണ് സന്നിധാനന്ദന്‍ ഓര്‍ക്കുന്നത്.

ജാതിയും നിറവും ചുണ്ടുമൊക്കെ കാരണം പരിഹസിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെയും അവഗണിക്കുകയായിരുന്നു പതിവ്. പക്ഷെ ഇത്തവണ ഞാന്‍ മാത്രമായിരുന്നില്ല. ഭാര്യയും കുട്ടിയും കൂടെയുള്ള ഫോട്ടോ നല്‍കിയായിരുന്നു അധിക്ഷേപം. സുഹൃത്തുക്കള്‍ അയച്ച പോസ്റ്റുകണ്ട് അവള്‍ക്ക് വേദനിച്ചു. അതുകൊണ്ട് ഇതില്‍ പ്രതികരണം എന്ന് തോന്നിയെന്നാണ് താരം പറയുന്നത്.

എന്നാല്‍ കേസ് കൊടുക്കാന്‍ പോയില്ല. ഇഥ്തരം മനുഷ്യര്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങണമെന്ന് എന്നെപ്പോലെയുള്ള ഒരുപാട് ആളുകള്‍ക്ക് വേണ്ടിയാണ് പറഞ്ഞത്. ആദരിച്ചില്ലെങ്കിലും അംഗീകരിച്ചില്ലെങ്കിലും നോവിക്കരുതെന്നാണ് സന്നിധാനന്ദന്‍ പറയുന്നത്. തന്റെ ജീവിതയാത്രയെക്കുറിച്ചും അഭിമുഖത്തില്‍ സന്നിധാനന്ദന്‍ സംസാരിക്കുന്നുണ്ട്.

പുറമ്പോക്കു ഭൂമിയില്‍ ജനിച്ച, കൂലിപ്പണിക്കാരായ അച്ഛന്റേയും അമ്മയുടേയും മകന്‍ ഇവിടെ വരെ എത്തിയത് തന്നെ വലിയ കാര്യം. യേശുദാസ് മുതലിങ്ങോട്ടുല്‌ള സംഗീത പ്രതിഭകളെ നേരിട്ടു കാണാനും പലരുമൊന്നിച്ചു പാടാനും കഴിഞ്ഞു. എം ജയചന്ദ്രന്‍, ശരത്, ബിജിപാല്‍, ഗോപി സുന്ദര്‍. ഷാന്‍ റഹ്‌മാന്‍, സന്തോഷ് നാരായണന്‍ തുടങ്ങിയ സംഗീത സംവിധായകരുടെ മുപ്പതോളം സിനിമകളില്‍ പാടി. ഒട്ടേറെ ആല്‍ബങ്ങളും സ്‌റ്റേജ് ഷോകളും ചെയ്യാനായെന്നും താരം പറയുന്നു.

Sannidanandan

തൃശ്ശൂര്‍ ജില്ലയിലെ തയ്യൂരെന്ന ഗ്രാമത്തിനോടാണ് ഇതിനെല്ലാം നന്ദി പറയേണ്ടത്. അവിടുത്ത സര്‍ക്കാര്‍ സ്‌കൂളും അധ്യാപകരും സഹപാഠികളുമാണ് എന്നെ ദ്യം ചേര്‍ത്തു പിടിച്ചത്. അധ്യാപകര്‍ എന്നെക്കൊണ്ട് സ്ഥിരമായി പാടിക്കുമായിരുന്നു. ഞാന്‍ വലിയ പാട്ടുകാരനൊന്നുമായിട്ടല്ല അതെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്. മറിച്ച് ശബ്ദം നന്നായി പുറത്തു വരാത്ത കുഞ്ഞില്‍ ആത്മവിശ്വാസം വളര്‍ത്തുകയായിരുന്നു അധ്യാപകര്‍ എന്നാണ് സന്നി പറയുന്നത്.

ഉഷാ കുമാരി എന്നയാളായിരുന്നു സന്നിധാനന്ദനെ അവഹേളിച്ചത്. മുടി നീട്ടി വളര്‍ത്തിയതിന്റെ പേരിലായിരുന്നു അവഹേളനം. സന്നിധാനന്ദന്റേയും ഭാര്യയുടേയും ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഇവരുടെ കുറിപ്പ്. കലാകാരന്മാരെ ഇഷ്ടമാണഅ. പക്ഷെ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തില്‍ പെട്ടെന്ന് കണ്ടാല്‍ ആരും പേടിച്ചു പോകും. അറപ്പാകുന്നു എന്നായിരുന്നു പോസ്റ്റ്. പിന്നാലെ സിനിമാ-സംഗീത ലോകത്തും നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും സന്നിധാനന്ദന് പിന്തുണയുമായി നിരവധി പേരെത്തി.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X