For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പ്രശ്‌നത്തിന് ശേഷമാണ് ഞാൻ എന്റെ ശരീരത്തെ കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യാൻ തുടങ്ങിയത്; സയനോര പറയുന്നു

  |

  മലയാളികളുടെ ഇഷ്ട ഗായികമാരിൽ ഒരാളാണ് സയനോര. വ്യത്യസ്തമായ ആലപാന ശൈലിയിലൂടെ നിരവധിപേരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് സയനോര. മലയാള സിനിമാ പിന്നണി ഗാനരംഗത്ത് വർഷങ്ങളായി പ്രാവർത്തിക്കുന്ന സയനോര സംഗീത സംവിധാന രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സയനോര.

  സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ അറിയിച്ചു കൊണ്ടും സയനോര പലപ്പോഴും കൈയ്യടി നേടിയിട്ടുണ്ട്. അതേസമയം വലിയ രീതിയിൽ സൈബർ ആക്രമങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് സയനോരയ്ക്ക്. കഴിഞ്ഞ വർഷം വസ്ത്രധാരണത്തിന്റെ പേരിൽ സയനോര വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെട്ടിരുന്നു. മുൻപും നിറത്തിന്റേയും ശരീര പ്രകൃതിയുടെ പേരിലും പലതവണ താരത്തിന് പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

  Also Read: 'ആദ്വിക എന്ന് വിളിക്കും', കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി നായർ

  തന്റെ സുഹൃത്തുക്കളായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ചതിൽ പിന്നെ ആയിരുന്നു സയനോരയ്ക്ക് നേരെ സൈബർ ഇടങ്ങളിൽ ആക്രമണം ഉണ്ടായത്. വീഡിയോക്ക് നിരവധി പേർ പോസിറ്റീവ് കമന്റുകൾ നൽകിയപ്പോൾ ചിലർ വളരെ മോശം രീതിയിലാണ് പ്രതികരിച്ചത്.

  ഗായികയുടെ വസ്ത്രധാരണം മലയാളികളുടെ സംസ്‌കാരത്തിന് എതിരാണെന്നും കുട്ടികളും ഇതൊക്കെ കാണുന്നുണ്ടെന്നായിരുന്നു ചിലരുടെ കമന്റ്. വിമർശനം അതിരു കടന്നപ്പോൾ സയനോര മറ്റൊരു പോസ്റ്റുമായി എത്തി. ഷോര്‍ട്‌സ് ധരിച്ച് ഇരിക്കുന്ന ഒരു ചിത്രമായിരുന്നു ഗായിക പങ്കുവച്ചത്. 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന കുറിപ്പോടെയായിരുന്നു സയനോരയുടെ പോസ്റ്റ്.

  Also Read: എന്നെ അറിയാം, പക്ഷേ ഫഹദിനെ അറിയില്ല; ദിവ്യ പിള്ളയെ ഓഡിഷൻ ചെയ്ത കഥ പറഞ്ഞ് വിനീത് കുമാർ

  മൈ ലൈഫ്, മൈ ബോഡി, മൈ വേ' എന്നീ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം താരം പങ്കുവച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. താൻ കടന്നു പോയ സാഹചര്യത്തെ കുറിച്ചും തനിക്ക് നേരെയുണ്ടായ ആക്രമങ്ങളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും സയനോര പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു.

  ഇപ്പോഴിതാ ആ പ്രശ്‌നത്തിന് ശേഷം താൻ തന്റെ ശരീരത്തെ കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യാൻ തുടങ്ങിയെന്ന് പറയുകയാണ് സയനോര. ദി ഫോർത്തിന്റെ ഇൻ മി എന്ന പരിപാടിയിലാണ് സയനോര ഇത് പറഞ്ഞത്.

  Also Read: മോഹൻലാലിൻ്റെ പുതിയ ഫ്ലാറ്റ് കാണാനെത്തിയ മമ്മൂട്ടി, രമേഷ് പിഷാരടി പകർത്തിയ ചിത്രം വൈറൽ

  'അന്ന് അവരെല്ലാം കൂടി ചിയര്‍ ചെയ്യാന്‍ വന്നു, ഞാന്‍ കുക്കിംഗ് ചെയ്യുന്നതിനിടയില്‍ റീല്‍സ് ചെയ്യാമെന്നൊക്കെ പറഞ്ഞ് ഡാന്‍സ് പ്രാക്ടീസ് ഒക്കെ ചെയ്ത്, അങ്ങനെ പെട്ടെന്ന് എടുത്തൊരു വീഡിയോ ആയിരുന്നു. അതിന് പിന്നാലെയാണ് എന്റെ കാലുകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായത്. അങ്ങനെ ആണ് ഞാൻ അടുത്ത പോസ്റ്റ് ഇട്ടത്. എന്റെ അനിയൻ എടുത്തൊരു ഫോട്ടോ ആയിരുന്നു അത്.'

  ബോധപൂർവം അലെങ്കിലും നമ്മൾ വിശ്വസിച്ചു വരുന്ന ചില കാര്യങ്ങൾ ഉണ്ട്. ആ ഫോട്ടോയിലൂടെ ഞാൻ അതൊക്കെ ബ്രേക്ക് ചെയ്തതായാണ് തോന്നിയത്. എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ചിന്തകൾ ഉണ്ടായിരുന്നു. സത്യത്തില്‍ ആ ഒരു പ്രശ്‌നത്തിന് ശേഷമാണ് ഞാന്‍ എന്റെ ശരീരത്തെ ശരിക്കും എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ തുടങ്ങിയത്. എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഒക്കെ തുടങ്ങി.' സയനോര പറഞ്ഞു.

  Also Read: ചെയ്യാന്‍ പറ്റില്ലെങ്കില്‍ അയാളോട് കളഞ്ഞിട്ട് പോകാന്‍ പറ! മമ്മൂട്ടിയോട് ചൂടായി കമല്‍; രണ്ടാളും വഴക്കായി

  നിറത്തിന്റെ പേരിലുള്ള പരിഹാസങ്ങളെ കുറിച്ചും സയനോര സംസാരിച്ചു. എല്ലാവരും വ്യത്യസ്തരാണ് അവരെ അങ്ങനെ അംഗീകരിക്കണമെന്നും കറുപ്പിന് എന്ത് സൗന്ദര്യമാണെന്നും സയനോര പറഞ്ഞു. പണ്ടും താനും തന്റെ നിറം ഇങ്ങനെ ആയത് ഓർത്ത് വിഷമിച്ചിട്ടുണ്ട് എന്നാൽ ഇന്ന് അങ്ങനെ അല്ല. തനിക്ക് ഈ നിരം ഇഷ്ടമാണെന്നും സയനോര പറഞ്ഞു. നമ്മളിലെ സൗന്ദര്യത്തെ നമ്മൾ മനസിലാക്കി നമ്മൾ തന്നെ നമ്മളെ സ്നേഹിക്കാൻ തുടങ്ങണമെന്നും സയനോര പറഞ്ഞു.

  Read more about: sayanora
  English summary
  Singer Sayanora opens up that she started to explore her body after facing cyber attack for her Instagram post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X