For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാലുകള്‍ കണ്ടാല്‍ എന്താണ് കുഴപ്പം, അമ്മയാകുന്നതോടെ വ്യക്തിത്വം ഇല്ലാതാകുമോ? സയനോര ചോദിക്കുന്നു

  |

  മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര. വ്യത്യസ്തമായ ആലപാന ശൈലിയിലൂടെ നിരവധിപേരുടെ മനസിലാണ് സയനോര കയറിക്കൂടിയത്. പിന്നീട് സംഗീത സംവിധാനത്തിലും സയനോര മികവ് തെളിയിച്ചു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സയനോര. സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ അറിയിച്ചു കൊണ്ട് സയനോര പലപ്പോഴും കൈയ്യടി നേടിയിട്ടുണ്ട്.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി അനാര്‍ക്കലി; കണ്ണെടുക്കാനാകാതെ സോഷ്യല്‍ മീഡിയ

  കഴിഞ്ഞ ദിവസം സയനോര പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ കൂട്ടുകാരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറിയത്. ഭാവനയും വീഡിയോ പങ്കുവച്ചിരുന്നു.

  എന്നാല്‍ പോസിറ്റീവ് കമന്റിനോടൊപ്പം നെഗറ്റീവ് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. താരങ്ങളുടെ വസ്ത്രധാരണമായിരുന്നു ചിലര്‍ക്ക് പ്രശ്‌നമായത്. സയനോരയ്ക്ക് എതിരായുള്ള കമന്റുകളായിരുന്നു കൂടുതലും. ഷോര്‍ട്ട്‌സ് ധരിച്ചായിരുന്നു സയനോര എത്തിയത്. ഗായികയുടെ വസ്ത്രധാരണം മലയാളികളുടെ സംസ്‌കാരത്തിന് എതിരാണെന്നും കുട്ടികളും ഇതൊക്കെ കാണുന്നുണ്ടെന്നായിരുന്നു ചിലരുടെ കമന്റ്. നിരവധി പേര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തി. എന്നാല്‍ പുതിയൊരു ചിത്രം പങ്കുവച്ചായിരുന്നു സയനോര ഇതിനോട് പ്രതികരിച്ചത്.

  ഷോര്‍ട്‌സ് ധരിച്ച് ഇരിക്കുന്ന ഒരു ചിത്രമായിരുന്നു താരം പങ്കുവെച്ചിരിക്കുന്നത്. 'കഹി ആഹ് ലഗേ ലഗ് ജാവേ' എന്ന കുറിപ്പോടെയാണ് സയനോര ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മൈ ലൈഫ്, മൈ ബോഡി, മൈ വേ' എന്നീ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം താരം പങ്കുവച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. ഇപ്പോഴിതാ തങ്ങള്‍ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ചും തന്റെ മറുപടിയെക്കുറിച്ചുമെല്ലാം സയനോര മനസ് തുറന്നിരിക്കുകയാണ്. വനിത ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്.

  ഇത്തരക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് സയനോര പറയുന്നത്. കാലാകാലങ്ങളായി നമ്മള്‍ ചില ധാരണകള്‍ക്ക് അനുസരിച്ച് ജീവിക്കുന്നവരാണ്. സ്ത്രീകളുടെ തുടയും സ്തനങ്ങളുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതലെന്നാണ് സയനോര പറയുന്നത്. വിദേശത്ത് പോയി ജീവിച്ചിട്ടും ശരീരവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളെ എതിര്‍ക്കുന്നവരാണ് പലരുമെന്നും സയനോര ചൂണ്ടിക്കാണിക്കുന്നു. അതേസമയം പുരോഗമനെന്നത് ട്രൗസറിട്ട് നടക്കുന്നതാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അതിനൊക്കെയും അപ്പുറത്തുള്ള പല മാനങ്ങളുമുള്ള ഒരു ആശയമാണെന്നാണ് താരം പറയുന്നത്.

  മാനസികമായി ഉണ്ടാകേണ്ട വികാസം കൂടിയാണ് പുരോഗമെന്നും ഗായിക പറയുന്നു. എന്നാല്‍ ഇപ്പോള്‍ പലരും പ്രകടിപ്പിക്കുകയും പറയുകയും ചെയ്യുന്ന പുരോഗമനം ഒരു മൂടുപടം മാത്രമാണെന്നും സയനോ പറയുന്നു. സ്വന്തം ശരീരത്തെ സ്‌നേഹിക്കുകയെന്നത് ഇന്നത്തെ കാലഘട്ടത്തില്‍ എന്തൊരു ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ടീനേജില്‍. കുറച്ച് തടിച്ച, കറുത്ത സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ കുറവാണെന്ന് സമൂഹം കല്‍പ്പിക്കുന്ന ആള്‍ക്കാര്‍ക്ക് അതജീവിക്കാന്‍ പ്രയാസമാണെന്ന് സയനോര ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ താന്‍ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ചും അതിന് ലഭിച്ച നെഗറ്റീവ് കമന്റുകളെക്കുറിച്ചും സയനോര പ്രതികരിച്ചു.

  തന്റെ ഇഷ്ടത്തിന് അനുസരിച്ച് പോസ്റ്റ് ചെയ്ത വീഡിയോയാണ് അത്. താന്‍ വീട്ടില്‍ ഉപയോഗിക്കുന്ന വസ്ത്രമാണതെന്നും തന്റെ കാല്‍ കണ്ടു എന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും സയനോര പറയുന്നു. തന്റെ കാലുകള്‍ ഒരാള്‍ കണ്ടത് കൊണ്ട് എന്താണ് കുഴപ്പം എന്നാണ് സയനോര ചോദിക്കുന്നത്. എന്ത് വസ്ത്രം ധരിക്കണം എന്നത് തന്റെ മാത്രം ചോയ്‌സാണെന്നും സയനോര വ്യക്തമാക്കുന്നു. താന്‍ ജീവിക്കുന്നത് തന്റെ ഇഷ്ടത്തിന് അനുസരിച്ചാണെന്നും ആരേയും പേടിക്കേണ്ട ആവശ്യമില്ലെന്നും പറയുന്ന സയനോര തന്നെ വ്യക്തിപരമായി അടുത്തറിയുന്നവരും വിമര്‍ശനവുമായി എത്തിയെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

  ഒരു അമ്മയാണ് നീ, ഒരു അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നായിരുന്നു ചിലരുടെ ഉപദേശം. പേഴ്‌സണല്‍ മെസേജായും ഈ ഉപദേശം ലഭിച്ചു. എന്നാല്‍ അതെന്താണ് അമ്മമാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തത്, എന്തുകൊണ്ട്, അമ്മമാരാകുന്നതോടെ അവരുടെ വ്യക്തിത്വം ഇല്ലാതാകുമോ എന്നാണ് സയനോര തിരിച്ചു ചോദിക്കുന്നു. തീരുമാനങ്ങള്‍ എടുക്കേണ്ടത് നമ്മള്‍ ആണെന്നും നമ്മളെ കുറിച്ച് മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്നോര്‍ത്ത് ലൈഫിന്റെ തിളക്കം കുറയ്ക്കാന്‍ ഇനി തനിക്ക് പറ്റില്ലെന്നും ഗായിക വ്യക്തമാക്കുന്നു. അതേസമയം തനിക്കും നേരത്തെ സ്ലീവ് ലെസ് ഇടാന്‍ പേടിയായിരുന്നുവെന്നും സയനോര തുറന്നു പറയുന്നുണ്ട്. അയ്യേ ആള്‍ക്കാര്‍ എന്തു വിചാരിക്കും എന്റെ കൈ തടിച്ചിട്ടല്ലേ എന്നൊക്കെയായിരുന്നു ചിന്തിച്ചിരുന്നതെന്നും എന്നാല്‍ അതില്‍ നിന്നെല്ലാം പതിയെ പതിയെ പുറത്ത് വന്നുവെന്നും സയനോര പറയുന്നു.

  കഴിഞ്ഞ ദിവസം താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് സയനോര വ്യക്തമാക്കുന്നു. നിങ്ങള്‍ എങ്ങനെ വേണമെങ്കിലും എന്നെ വിധിച്ചോ, എനിക്ക് യാതൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ എങ്ങനെ വേണമെങ്കിലും എന്നെക്കുറിച്ച് ചിന്തിച്ചോ എനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും അതാണ് ആ മറുപടിയെന്നും സയനോര പറയുന്നു. അതേസമയം ഈ നെഗറ്റീവ് കമന്റുകളെ എതിര്‍ത്തും തന്നെ പിന്തുണച്ചും കുറേപേര്‍ കമന്റിട്ടുവെന്നത് ഹൈലൈറ്റാണെന്നും ഇതൊക്കെ മനസിലാക്കുന്ന ഒരു വിഭാഗം ഉണ്ടെന്നത് വലിയ സന്തോഷമാണെന്നും സയനോര അഭിപ്രായപ്പെട്ടു.

  ശരീരം എന്നത് ഒരാളുടേത് മാത്രമാണ്. അയാള്‍ എങ്ങനെ ജീവിക്കണമെന്നത് തീരുമാനിക്കുന്നത് അയാളാണ്. മറ്റൊരാള്‍ക്കും അതില്‍ അവകാശമില്ലെന്നും സയനോര അഭിപ്രായപ്പെടുന്നു. നമ്മള്‍ ജീവിതത്തില്‍ നിന്നും എന്ത് പഠിക്കുന്നുവെന്നതാണ് പ്രധാനമെന്നും സ്വയം തിരുത്താന്‍ ശ്രമിക്കണമെന്നും സയനോര പറയുന്നു. തന്നെ മാതൃത്വത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത്തരം കാര്യങ്ങളെക്കുറിച്ച് താന്‍ മകളോട് വ്യക്തമായി സംസാരിച്ചിട്ടുണ്ടെന്നും സയനോര പറയുന്നു.

  നിന്നെ കൊണ്ട് ഇത് നടക്കില്ല, രണ്‍വീര്‍ സിംഗിനോട് ചൂടായ ബന്‍സാലി, കാരണം പുറത്ത്

  Recommended Video

  ആയിരം ഞരമ്പുരോഗികൾക്കും സദാചാരക്കാർക്കുമായി ഒരു ഫോട്ടോയിൽ മാസ്സ് മറുപടി

  അതേസമയം തന്റെ മകള്‍ തനിക്ക് പിന്തുണയായി കൂടെയുണ്ടെന്നും സയനോര പറയുന്നു. വീഡിയോയുടെ അടിയില്‍ കമന്റുകള്‍ വന്നപ്പോള്‍ താന്‍ മകളോട് മമ്മയ്ക്ക് തടിയുള്ളത് കൊണ്ട് ഷോര്‍ട്‌സ് ഇട്ട് ഡാന്‍സ് കളിച്ചതിന് ആള്‍ക്കാര്‍ എന്തൊക്കയോ പറഞ്ഞുവെന്ന് പറഞ്ഞപ്പോള്‍ ഹൗ റൂഡ് എന്നായിരുന്നു അവളുടെ പ്രതികരണം എന്ന് സയനോര പറഞ്ഞു. മമ്മ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പോകുന്നുണ്ട് കെട്ടോ എന്നു പറഞ്ഞപ്പോല്‍ അവളും പിന്തുണച്ചുവെന്നും സയനോര കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: sayanora
  English summary
  Singer Sayanora Philip Opens Up About Body Shaming Comments For Her Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X