അച്ഛന്‍ അവസാന യാത്ര ചെയ്യുന്ന വാഹനത്തിനു പുറകിലായി നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങള്‍! ഉളളം തൊട്ട് സിത്താര
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സന്തോഷവും സങ്കടവും പ്രണയവുമൊക്കെ ആ ശബ്ദത്തിലൂടെ നമ്മള്‍ തൊട്ടറിഞ്ഞിട്ടുണ്ട്. ഇന്ന് തന്റെ ജീവിതത്തിലെ വേദന നിറഞ്ഞൊരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ് സിത്തര. ഗായികയുടെ ഭര്‍ത്താവ് സജീഷിന്റെ അച്ഛന്‍ മരണപ്പെട്ടിരിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ചുള്ള സിത്താരയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ഉള്ള് തൊടുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
അച്ഛന്‍ അവസാനമായി യാത്ര ചെയ്യുന്ന വാഹനത്തിനു പുറകിലായി നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങള്‍! എന്ന് പറഞ്ഞാണ് സിത്താര കുറിപ്പ് ആരംഭിക്കുന്നത്. ഞങ്ങളുടെ അച്ഛന്‍ മുരളിമാഷെക്കുറിച്ച് സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, കൂട്ടുകാര്‍ എല്ലാം കുറിച്ചിടുന്ന ഓര്‍മ്മകള്‍ ഉറക്കെ വായിക്കുകയായിരുന്നു ഞാന്‍ അമ്മയ്ക്കും ഏട്ടനും കേള്‍ക്കാനായി എന്നും സിത്താര പറയുന്നു. അവരുടെ ജീവിതത്തിലെ നിറമുള്ള ഓര്‍മ്മകള്‍ പലതും വന്നുപോകുന്നത് എനിക്കിപ്പോള്‍ കാണാം എന്നും ഗായിക പറയുന്നു. സിത്താരയുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അച്ഛന്‍ അവസാനമായി യാത്ര ചെയ്യുന്ന വാഹനത്തിനു പുറകിലായി നാട്ടിലേക്കുള്ള യാത്രയിലാണ് ഞങ്ങള്‍! ഞങ്ങളുടെ അച്ഛന്‍ മുരളിമാഷെക്കുറിച്ച് സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, കൂട്ടുകാര്‍ എല്ലാം കുറിച്ചിടുന്ന ഓര്‍മ്മകള്‍ ഉറക്കെ വായിക്കുകയായിരുന്നു ഞാന്‍ അമ്മയ്ക്കും ഏട്ടനും കേള്‍ക്കാനായി! അവരുടെ ജീവിതത്തിലെ നിറമുള്ള ഓര്‍മ്മകള്‍ പലതും വന്നുപോകുന്നത് എനിക്കിപ്പോള്‍ കാണാം! മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍.. നാടക നടനും സംവിധായകനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സ്റ്റേറ്റ് സെക്രട്ടറി... അച്ഛന്‍ നേടിയ പുരസ്‌കാരങ്ങളും വഹിച്ച പദവികളും ഒരുപാടാണ് സിത്താര പറയുന്നു.

കുട്ടികാലത്തെ കഥകള്‍ പരസ്പരം പറഞ്ഞു കേള്‍പ്പിക്കുക ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ഇഷ്ടങ്ങളിലൊന്നാണ്, ആ കഥകളില്‍ നിറയെ അച്ഛന്റെ എഴുത്ത്, വായന, വര, അഭിനയം, സംഘടനാ പ്രവര്‍ത്തനം എല്ലാം നിറഞ്ഞു നില്കും! മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അച്ഛന്‍ നാലാമതൊരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു ഇത്രയേറെ ചിട്ടയോടെ നിഷ്ഠയോടെ ഒരു ദുശ്ശീലങ്ങളും ഇല്ലാതെ ജീവിച്ച ഒരാള്‍ക്ക് അര്‍ബുദബാധ, പ്രകൃതിയുടെ ഒരനീതിയായി തോന്നുന്നു! 57 രാജ്യങ്ങള്‍ കണ്ടിട്ടുണ്ട് അച്ഛനും അമ്മയും... സഞ്ചാരപ്രിയനായ അച്ഛന്‍ വേദനകളില്ലാത്ത ഏതോ നാട്ടിലേക്ക് യാത്ര പോവുകയാണ്! അച്ഛന്റെ ഒരംശം എന്റെ കൂടെയുണ്ട്! ഏട്ടാ, നിങ്ങള്‍ അച്ഛനോളം സുന്ദരനല്ല, പക്ഷെ ഭംഗിയുള്ള ആ ചിരിയും, കടുകിട മാറാത്ത നിഷ്ഠകളും, എഴുത്തും കൈമുതലായി കിട്ടിയിട്ടുണ്ട്.. അച്ഛന്റെ പുസ്തകം പൂര്‍ത്തിയാക്കണം.. അച്ഛന്റെ ഓര്‍മ്മകള്‍ അതേ തെളിച്ചത്തോടെ നിര്‍ത്താനുള്ള എല്ലാം ചെയ്യാം നമുക്ക് !
നല്ല മിടുമിടുക്കരായ രണ്ട് മനുഷ്യരായിട്ടാണല്ലോ അച്ഛന്‍ നിങ്ങളെ വളര്‍ത്തിയിരിക്കുന്നത്! എന്നു പറഞ്ഞാണ് സിത്താര കുറിപ്പ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു മുരളി മാഷ് എന്ന മുരളീധരന്‍ അന്തരിക്കുന്നത്. 77 വയസായിരുന്നു. റിട്ടയര്‍ഡ് ഹെഡ് മാസ്റ്റര്‍ ആയിരുന്നു. അധ്യാപനത്തിന് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അധ്യാപനത്തിന് പുറമെ നാടക രചയീതാവ്, നാടക സംവിധായകന്‍, സമാൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സിത്താരയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സിനിമാ രംഗത്തു നിന്നും നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. റിമി ടോമി, അശ്വതി ശ്രീകാ്‌നത്, അനുശ്രീ, രചന നാരായണന്‍കുട്ടി, ദിവ്യ പ്രഭ, ശില്‍പ ബാല, വിജയ് യേശുദാസ്, ഗായത്രി അശോകന്‍, മൃദുല വാര്യര്‍, ചിന്നു ചാന്ദിനി, തുടങ്ങിയവര്‍ കമന്റിലൂടെ ആദരാഞ്ജലികള്‍ അറിയിക്കുന്നുണ്ട്. നിരവധി പേര്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളും പങ്കുവെക്കുന്നുണ്ട്.


Click it and Unblock the Notifications