എന്നെന്നും...! ഗായകന്‍ ശ്രീനാഥ് വിവാഹിതനാകുന്നു

താര ജീവിതം എന്നും എപ്പോഴും പ്രേക്ഷകരുടേയും ക്യാമറകളുടേയും കണ്ണിന് മുന്നിലാണ്. താരങ്ങളുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് താരങ്ങളുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും. താരങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും വാര്‍ത്തകളും അറിയാനായി എന്നും ആരാധകര്‍ കാത്തിരിക്കാറുണ്ട്. താരങ്ങളുടെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെ പോലും തങ്ങളുടെ വലിയ സന്തോഷമാക്കി മാറ്റാറുണ്ട് ആരാധകര്‍. ഇപ്പോഴിതാ ഒരു വലിയ സന്തോഷ വാര്‍ത്ത തന്നെ ആരാധകരെ തേടിയെത്തിയിരിക്കുകയാണ്.

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമാണ് ശ്രീനാഥ് ശിവശങ്കരന്‍. റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നണി ഗായകനും പിന്നീട് സംഗീത സംവിധായകനുമായി മാറിയ താരമാണ് ശ്രീനാഥ്. അതുകൊണ്ട് തന്നെ ആരാധകരെ സംബന്ധിച്ച് ശ്രീനാഥ് തങ്ങളുടെ വീട്ടിലെ ഒരാളെ പോലെ സുപരിചിതനും പ്രിയപ്പെട്ടവനുമാണ്. ഇപ്പോഴിതാ ശ്രീനാഥിന്റെ ജീവിതത്തിലേക്ക് ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.

വിവാഹിതനാവുകയാണ്

ശ്രീനാഥ് വിവാഹിതനാവുകയാണ്. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രം ശ്രീനാഥ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. അശ്വതി സേതുനാഥ് ആണ് താരത്തിന്റെ ജീവിത പങ്കാളിയാകാന്‍ ഒരുങ്ങുന്നത്. എന്നെന്നും എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ശ്രീനാഥിന്റേയും അശ്വതിയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

വിവാഹം

നേരത്തെ, താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ശ്രീനാഥ് വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രീനാഥ് താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് അറിയിച്ചത്. എന്നാല്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ആരെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. അതൊരു സര്‍പ്രൈസ് ആണെന്നായിരുന്നു ശ്രീനാഥ് പറഞ്ഞിരുന്നത്. അതേസമയം ഈ വര്‍ഷം തന്നെ താന്‍ വിവാഹിതനാകുമെന്ന് താരം അറിയിച്ചിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗറിലെ വിജയ് ഫാന്‍ ആയിരുന്നു ശ്രീനാഥ്. വിജയിയെ പോലെ തന്നെ വസ്ത്രം ധരിച്ചും സംസാരിച്ചുമൊക്കെ കയ്യടി നേടിയിട്ടുണ്ട് ശ്രീനാഥ്. പിന്നീട് പിന്നണി ഗാന ലോകത്തേക്ക് കടന്ന ശ്രീനാഥ് ഇപ്പോള്‍ സംഗീത സംവിധായകന്‍ കൂടെയാണ്. മമ്മൂട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയായിരുന്നു ശ്രീനാഥ് സംഗീത സംവിധായകനായി മാറുന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീനാഥ്. താരത്തിനും പ്രതിശ്രുത വധുവും ആശംസകളുമായി എത്തുകയാണ് ആരാധകരും സിനിമാ-സംഗീത ലോകവും.

ആശംസകളുമായി


ആശംസകളുമായി സ്വാസിക വിജയ്, രചന നാരായണന്‍കുട്ടി, സയനോര ഫിലിപ്പ്, സഞ്ജു ശിവറാം, അലീന പടിക്കല്‍, ഗായത്രി അശോകന്‍, അനൂപ് ശങ്കര്‍, ജുവല്‍ മേരി, കൗഷിക് മേനോന്‍ തുടങ്ങിയവര്‍ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകള്‍ അറിയിച്ചു കൊണ്ടെത്തുന്നവര്‍ക്ക് ശ്രീനാഥ് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് ശ്രീനാഥ് താരമായി മാറുന്നത്. അടിപൊളി പാട്ടുകളായിരുന്നു തുടക്കത്തില്‍ ശ്രീനാഥ് ആരാധകരെ കയ്യിലെടുക്കാനായി പാടിയിരുന്നത്. പിന്നീട് മെലഡികള്‍ പാടിയും ശ്രീനാഥ് കൈയ്യടി നേടി. കടുത്ത വിജയ് ആരാധകന്‍ എന്ന നിലയിലും ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സംഗീത സംവിധായകനായും ശ്രീനാഥ് താരമായി മാറുകയായിരുന്നു. കുട്ടനാടന്‍ ബ്ലോഗില്‍ ശ്രീനാഥ് ഒരുക്കിയ പാട്ടുകള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ഞങ്ങള്‍ക്ക് പറയാനുള്ളത്

ഞങ്ങള്‍ക്ക് പറയാനുള്ളത്

ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് ചുവടുവെക്കാന്‍ തയ്യാറെടുക്കുന്ന ശ്രീനാഥിനും പ്രതിശ്രുത വധുവായ അശ്വതിയ്ക്കും ലോകമെമ്പാടുമുള്ള ആരാധകര്‍ ആശംസകള്‍ നേരുമ്പോള്‍ ഫില്‍മിബീറ്റ് മലയാളവും ആ സന്തോഷത്തില്‍ പങ്കുചേരുകയാണ്. താരത്തിനും അശ്വതിയ്ക്കും ഫില്‍മിബീറ്റ് മലയാളത്തിന്റെ ആശംസകള്‍.

More from Filmibeat

Read more about: sreenath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X