twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്‍ മരിക്കുന്നത് എന്റെ രണ്ടാം വയസില്‍, ഡോക്ടര്‍ സുജാത എന്നെഴുതി വച്ചിരുന്നു, പക്ഷെ സംഭവിച്ചത്!

    |

    മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത. അല്‍പ്പം കുസൃതിയും കൊഞ്ചലുമൊക്കെ കലര്‍ന്ന ശബ്ദത്തില്‍ സുജാത പാടിയ പാട്ടുകള്‍ മലയാളികളുടെ ഹൃദയങ്ങളിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. മലയാളമുള്ളിടത്തോളം കാലം ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകള്‍ സുജാത സമ്മാനിച്ചിട്ടുണ്ട്. ഗായിക എന്നത് പോലെ സംഗീത റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായെത്തിയും സുജാത കയ്യടി നേടിയിരുന്നു.

    Also Read: എന്താണീ നാഷണൽ ക്രഷ് എന്നായിരുന്നു ആദ്യം ചിന്ത; ആരാധകരുടെ സ്നേഹം ഉത്തരവാദിത്തം കൂട്ടുന്നുവെന്ന് രശ്‌മികAlso Read: എന്താണീ നാഷണൽ ക്രഷ് എന്നായിരുന്നു ആദ്യം ചിന്ത; ആരാധകരുടെ സ്നേഹം ഉത്തരവാദിത്തം കൂട്ടുന്നുവെന്ന് രശ്‌മിക

    പാട്ടുകാരിയായും വിധി കര്‍ത്താവായുമൊക്കെ വളരെ സജീവമാണ് സുജാത. അമ്മയുടെ പാതയിലൂടെ മകള്‍ ശ്വേതയും ഗായികയായി മാറുകയായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള ഗായികയാണ് ശ്വേത. ഇപ്പോഴിതാ തന്റെ കുട്ടികാലത്തെക്കുറിച്ചും ഓണത്തെക്കുറിച്ചുമൊക്കെയുള്ള സുജാതയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

    ഡോക്ടര്‍ സുജാത

    വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുജാത മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Also Read: വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍! കുറിപ്പുമായി അശ്വതിAlso Read: വിട്ടു കളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം എന്റെ ജീവനെ പിടിച്ച് നിര്‍ത്തിയവള്‍! കുറിപ്പുമായി അശ്വതി

    എനിക്ക് രണ്ട് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അച്ഛന്‍ ഡോക്ടറായിരുന്നു. എനിക്ക് സുജാത എന്ന് പേരിട്ട ശേഷം ഡോക്ടര്‍ സുജാത എന്നെഴുതി വച്ചിരുന്നു അച്ഛന്‍. എന്നെ ഡോക്ടറാക്കണം എന്ന് അച്ഛന്‍ എന്തുകൊണ്ട് അന്നേ ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷെ അച്ഛന്‍ ആഗ്രഹിച്ചത് പോലെ ഞാന്‍ ഡോക്ടറായില്ല. പകരം പാട്ടിന്റെ വഴിയിലൂടെയായിരുന്നു സഞ്ചാരം. കുട്ടിക്കാലം മുതലേ പാട്ടാണ് എന്റെ കൂട്ടുകാരി. അതുകൊണ്ട് തന്നെ മറ്റ് കുട്ടികളെ പോലെ വ്യത്യസ്തമായ ആഘോഷ ഓര്‍മ്മകള്‍ എനിക്കില്ലെന്നാണ് സുജാത പറയുന്നത്.

    ഗാനമേള

    ഏഴാം വയസില്‍ ഗാനമേളയ്ക്ക് പോയിത്തുടങ്ങി. ഒമ്പത് വയസുള്ളപ്പോള്‍ പാടാന്‍ ചെന്നപ്പോള്‍ ദാസേട്ടന്‍ സ്‌റ്റേജിലേക്ക് എടുത്ത് നിര്‍ത്തിയതൊക്കെ ഇന്നും പ്രിയപ്പെട്ട ഓര്‍മ്മയാണെന്നും താരം പറയുന്നു.

    Also Read: 'എത്ര നല്ല ഫോട്ടോകളുണ്ട് എന്നിട്ടും ഇതാണോ കിട്ടിയത്?'; കാവ്യയുടെ ഫോട്ടോ പങ്കുവെച്ച ഉണ്ണി മുകുന്ദനോട് ആരാധകർAlso Read: 'എത്ര നല്ല ഫോട്ടോകളുണ്ട് എന്നിട്ടും ഇതാണോ കിട്ടിയത്?'; കാവ്യയുടെ ഫോട്ടോ പങ്കുവെച്ച ഉണ്ണി മുകുന്ദനോട് ആരാധകർ

    കുട്ടിക്കാലത്തെ ഓണം ഇപ്പോഴും മനസിലുണ്ട്. അച്ഛനില്ലാത്ത കുട്ടിയായത് കൊണ്ടാകാം അമ്മാവന്മാരൊക്കെ എനിക്ക് പ്രത്യേക പരിഗണന തന്നിരുന്നു. ഓണവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സന്തോഷം ദൂരെയുള്ള ബന്ധുക്കള്‍ ഓണത്തിന് വരും എന്നതാണ്. പതിവു പോലെ പൂക്കളവും ഓണ സദ്യയുമൊക്കെ ഉണ്ടാകും. കൂട്ടത്തില്‍ എന്റെ പാട്ടുമുണ്ടാകുമെന്നും സുജാത പറയുന്നു.

    എറണാകുളം സെന്റ് തെരേസാസിലായിരുന്നു കോളേജ് പഠനം. ഓണക്കാലത്താണല്ലോ ഗാനമേളകള്‍ കൂടുതല്‍. അതുകൊണ്ട് പലപ്പോഴും ഓണദിവസങ്ങളില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിലപ്പോല്‍ ഓണം കഴിഞ്ഞ ശേഷമാകും ഞങ്ങള്‍ കുടുംബക്കാര്‍ എല്ലാവരും കൂടി ചേര്‍ന്ന് ഓണം ആഘോഷിക്കുന്നതെന്നും സുജാത ഓര്‍ക്കുന്നുണ്ട്.

    ഓണം

    ഓണത്തിന് ശ്വേതയേയും കൊണ്ട് നാട്ടില്‍ വരുമായിരുന്നു. പക്ഷെ എന്റെ കുട്ടിക്കാലത്തെ പോലെയുള്ള ആഘോഷങ്ങളൊന്നും വീട്ടില്‍ ഉണ്ടാകാറില്ല. ഇതിനാല്‍ അവളുടെ ഓണക്കാല ഓര്‍മ്മകള്‍ ഗാനമേളയും യാത്രകളും തന്നെയാകും. ഇപ്പോല്‍ കൊച്ചു മകള്‍ക്കൊപ്പം ആണ് എന്റെ ഓണം. ശ്വേതയുടെ മകള്‍ ശ്രേഷ്ഠയ്ക്ക് അഞ്ച് വയസാകുന്നു. അവള്‍ വന്നതിന് ശേഷം ഞാന്‍ പരിപാടികള്‍ക്കൊന്നും അധികം പോകാറില്ലെന്നും സുജാത പറയുന്നു.

    ശ്വേത

    ശ്വേതയ്ക്ക് നല്ല തിരക്കാണ്. അവള്‍ പോകുമ്പോള്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ ഞാന്‍ ഏറ്റെടുക്കും. ശ്വേത കുഞ്ഞായിരുന്നപ്പോള്‍ അവളുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് എന്റെ അമ്മയായിരുന്നു. അതുപോലെ ശ്വേതയെ ഞാന്‍ ഏറ്റെടുത്ത് ശ്വേതയെ ഫ്രീയാക്കി. അതുകൊണ്ട് ഇപ്പോള്‍ ഓണവും വിഷുവുമൊക്കെ പേരക്കുട്ടിയ്‌ക്കൊപ്പം ആഘോഷിക്കാന്‍ സമയം കിട്ടുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്.

    സദ്യ കഴിക്കാന്‍ ഇഷ്ടമല്ലെങ്കിലും എല്ലാം ഉണ്ടാക്കാന്‍ അറിയില്ലായിരന്നു. ഇപ്പോഴാണ് പാചക പരീക്ഷണം കാര്യമായി തുടങ്ങിയത്. ഞാന്‍ ഉണ്ടാക്കുന്ന ആഹാരം നല്ലതാണെന്ന് എപ്പോഴും പറയുന്ന ഒരേയാളേയുള്ളൂ ഈ ലോകത്ത്. അത് ശ്വേതയുടെ ഭര്‍ത്താവ് അശ്വിന്‍ ആണെന്നും സുജാത പറയുന്നുണ്ട്.

    Read more about: sujatha
    English summary
    Singer Sujatha Recalls Her Childhood Memories And Talks About Her Grand Daughter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X