ദാസേട്ടന്റെ മകൻ, എന്ത് സുഖജീവിതമാണ് എന്നാണ് ആളുകളുടെ ചിന്ത; അങ്ങനെയൊന്നുമല്ല കാര്യങ്ങൾ! മനസുതുറന്ന് വിജയ്

മലയാളികളുടെ ഇഷ്ട താരമാണ് വിജയ് യേശുദാസ്. ഗായകനായും നടനായുമെല്ലാം വിജയ് തിളങ്ങിയിട്ടുണ്ട്. യേശുദാസിന്റെ മകനായ വിജയ് അച്ഛന്റെ പാത പിന്തുടർന്നാണ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരിടം കണ്ടെത്താൻ വിജയ്ക്ക് കഴിഞ്ഞു. ഇടയ്ക്ക് വ്യക്തി ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറുകയാണ് താരം. ഇപ്പോഴും പാട്ടും അഭിനയവുമൊക്കെയായി സജീവമായി നിൽക്കുകയാണ് വിജയ്.

ഇപ്പോഴിതാ ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വിജയ്. ഇത്ര വർഷമായെങ്കിലും തന്നെ മുഴുവൻ പേര് പറഞ്ഞാലേ ആളുകൾക്ക് അറിയാൻ സാധിക്കുകയുള്ളു അതിൽ വിഷമമുണ്ടെന്ന് പറയുകയാണ് താരം. കരിയറിലെ മോശം അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

vijay yesudas

വിജയ് എന്ന് പറഞ്ഞാല്‍ ഏത് വിജയ് എന്നാണ് ചോദ്യം. മുഴുവന്‍ പേര് പറഞ്ഞാലേ മനസിലാവൂ. അതിൽ വിഷമമുണ്ട്. അപ്പയുടെ പേര് ചേര്‍ത്ത് പറയുന്നത് കൊണ്ടല്ല, പകരം മുഴുവൻ പേര് പറയേണ്ടി വരുന്നു മനസ്സിലാവാൻ എന്നതിലാണ് വിഷമമെന്ന് വിജയ് പറയുന്നു.

കരിയറിൽ വിഷമിക്കേണ്ടി വന്ന ചില സംഭവങ്ങളും താരം പങ്കുവച്ചു. ഒരു ഹിന്ദി സിനിമയില്‍ പാടി. എന്നാൽ പിന്നീട് മറ്റൊരാളിന്റെ ശബ്ദത്തിലാണ് ആ പാട്ട് വന്നത്. മറ്റൊരാളെ വച്ച് പഠിക്കുന്നത് അറിയിച്ചിരുന്നു. കുഴപ്പമില്ലെന്ന് പറഞ്ഞു. കാരണം തനിക്കത് ശീലമാണ്. ഇതുപോലെ സീനിയറായ ഒരാൾ പാടിയ പാട്ട് പാടാനായി തന്നെയും വിളിച്ചിട്ടുണ്ടെന്ന് വിജയ് പറഞ്ഞു.

അദ്ദേഹമാണ് പാടിയതെന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് താൻ പാടിയില്ല. അദ്ദേഹത്തോടുള്ള ബഹുമാനം കാരണമാണ് താൻ ആ പാട്ട് പാടാതിരുന്നത്. അതേസമയം, താൻ പാടിയ പാട്ടുകൾ മറ്റുള്ളവർ പാടുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ശബ്ദത്തെ താരതമ്യം ചെയ്യുന്നത് കേൾക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും വിജയ് പറഞ്ഞു.

ഒരാളുടെ ശബ്ദാവുമായി ഒരിക്കലും താരതമ്യം ചെയ്യേണ്ട കാര്യമില്ല. ഇയാള്‍ നന്നായി പാടി, അയാള്‍ അത്ര നന്നായി പാടിയില്ല എന്നൊക്കെ പറയുന്നത് കേള്‍ക്കാനിഷ്ടമില്ല. അങ്ങനെ പറഞ്ഞിടത് നിന്ന് തന്റെ വോയ്‌സ് ഉപയോഗിക്കേണ്ടെന്ന് പറഞ്ഞ് ഇറങ്ങി പോന്നിട്ടുണ്ടെന്നും വിജയ് പറഞ്ഞു.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെ കുറിച്ചും വിജയ് സംസാരിച്ചു. എന്തെങ്കിലും ഇമോഷണല്‍ ഫീലിംഗ്‌സിലാവും പോസ്റ്റ് ഇടുന്നത്. മനസിലുള്ളത് അങ്ങനെ തന്നെ പറയും. എന്തിനാണ് പേഴ്‌സണല്‍ കാര്യങ്ങള്‍ ഇങ്ങനെ വിളിച്ച് പറയുന്നതെന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. എല്ലാവരും വിചാരിക്കുന്ന പോലെ ദാസേട്ടന്റെ മോന്‍, എന്ത് സുഖജീവിതമാണ്, അങ്ങനെയൊന്നുമല്ല കാര്യങ്ങളെന്നും വിജയ് യേശുദാസ് പറഞ്ഞു.

vijay yesudas

അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ തന്റെ വിവാഹ ജീവിതത്തില്‍ താളപ്പിഴകളുണ്ടെന്ന് വിജയ് തുറന്ന് പറഞ്ഞിരുന്നു. മാനസികമായും പ്രശ്‌നങ്ങളിലാണെന്നും താരം വ്യക്തമാക്കി. പിന്നാലെയാണ് ഭാര്യ ദർശനയുമായി വിജയ് വേര്‍പിരിയുകയാണെന്ന വാർത്തകൾ പുറത്തുവന്നത്.

വിവാഹബന്ധം വേര്‍പെടുത്തിയാലും മക്കള്‍ക്ക് വേണ്ടി ഒന്നിക്കുമെന്നാണ് വിജയും ദര്‍ശനയും പറഞ്ഞിട്ടുള്ളത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് വിജയും ദര്‍ശനയും വിവാഹിതരായത്. കുടുംബ സുഹൃത്തുക്കളായിരുന്നു ദർശനയുടെ കുടുംബം. അവള്‍ തങ്ങള്‍ക്ക് മരുമകളല്ല, മകളാണെന്നായിരുന്നു യേശുദാസും ഭാര്യ പ്രഭയും പറഞ്ഞത്.

Read more about: vijay yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X