ദേഷ്യം വന്നാൽ എനിക്ക് മറ്റൊരു മുഖമുണ്ട് ; ആ സ്വഭാവം കാരണം ബിഗ്ബോസിൽ പോലും പങ്കെടുക്കാനാവില്ല: ശിവാങ്കി
തമിഴ് റിയാലിറ്റി ഷോ സൂപ്പർ സിംഗറിലൂടെ പോപ്പുലറായ താരമാണ് ശിവാങ്കി. പാട്ടുകാരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മൂത്ത മകളാണ് ശിവാങ്കി. മലയാളിയാണെങ്കിലും വളർന്നതെല്ലാം ചെന്നൈയിലാണ്. അതിനാൽ ശിവാങ്കിക്ക് അച്ഛനും അമ്മയും പറയുന്നത്ര ഈസിയല്ല മലയാളം. സഹോദരനും മലയാളം നന്നായി വഴങ്ങും. ബോയ്ഫ്രണ്ട് എന്ന സിനിമയിലെ പാട്ട് പാടിയാണ് ശിവാങ്കി പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. മൂവി വേൾഡ് സിനിമ എന്ന ചാനലിലൂടെ ആദ്യ പാട്ടിനെ കുറിച്ച് ശിവാങ്കി ഓർക്കുന്നു.
"ആ പാട്ട് ഓർക്കുമ്പോൾ തോന്നുന്നത് വീട്ടിൽ ഇരുന്ന എന്നെ തട്ടിക്കൊണ്ടു പോയി ഒരു സ്റ്റുഡിയോയിൽ എത്തിച്ച പോലുണ്ടായിരുന്നു. എന്നിട്ട് എന്നെ മൈക്കിന്റെ മുന്നിൽ നിർത്തിയിട്ട് പാടാൻ പറഞ്ഞു. അങ്ങനെ പാടി, അതിനിടയിൽ അമ്മ എന്നെ ഇക്കിളിയാക്കി. അതു കഴിഞ്ഞപ്പോൾ റെക്കോർഡിംഗ് കഴിഞ്ഞു വീട്ടിൽ വന്നു. അത് ശരിക്കും ഇക്കിളിയാക്കിട്ട് ഉണ്ടാക്കിയത്. ഇപ്പോഴും ആ ചിരി ഓർമയുണ്ട്." ശിവാങ്കി പറയുന്നു.

"ദേഷ്യം വന്നാൽ വേറൊരു മുഖമുണ്ട് എനിക്ക്. അപ്പോൾ വീട്ടിൽ എല്ലാവരോടും വഴക്കിടും. എന്നിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും. എന്നു വെച്ച് എല്ലാവരോടും പോയി വഴക്കിടില്ല. ന്യായമായ കാര്യത്തിനു വേണ്ടി മാത്രമാണ് ഞാൻ പ്രശ്നം ഉണ്ടാക്കുള്ളു. അതിപ്പോൾ സുഹൃത്തുക്കൾക്കിടയിൽ പോലും ഉണ്ടാവാറുണ്ട്. ഈ ഒരു സ്വഭാവം ഉള്ളതു കൊണ്ടാണ് ഞാൻ ബിഗ്ബോസിൽ പോലും പോവാത്തത്. അതെന്റെ ഇമേജിനെ തീർയായും ബാധിക്കും. മാത്രമല്ല ഈ ദേഷ്യം ഉള്ളിൽ വെച്ച് നടക്കുന്നത് എന്തിനാണ്. പറഞ്ഞു തീർത്താൽ സുഖമായി കിടന്നുറങ്ങാമല്ലോ."
ശിവാങ്കിയെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത് തമിഴ് റിയാലിറ്റി ഷോ കുക്ക് വിത്ത് കോമാളിയിലെ പ്രകടനത്തിലൂടെയാണ്. ആ പ്രോഗ്രാമിലെ ഷോട്ട്സ് വീഡിയോസ് എല്ലാം വൈറലായിരുന്നു. ശിവാങ്കി- അശ്വിൻ കോംബോ ആ സമയത്ത് വലിയ ഹിറ്റായിരുന്നു. പാട്ടു പാടുന്ന ഒരു പെൺകുട്ടി കുക്കിംഗ് ഷോയിൽ കോമഡി പറയുകയും അശ്വിനുമായി ക്രഷാണെന്ന് തുറന്നു പറയുകയും ചെയ്തു. പക്ഷേ അതെല്ലാം പ്രേക്ഷകർ ഇരുംകൈയോടെയും സ്വീകരിച്ചിട്ടുണ്ട്.
പലരും ആഗ്രഹിച്ചത് ഇവർ രണ്ടു പേരും വിവാഹം ചെയ്യണം എന്നായിരുന്നു. അശ്വിന് ശിവാങ്കിയുമായുള്ള കമ്പനി ഒരുപാട് ഇഷ്ടമായിരുന്നു. ഷോ കഴിഞ്ഞതിനു ശേഷം അശ്വിൻ ചെയ്ത ഒരു ആൽബത്തിൽ വിനീത് ശ്രീനിവാസനൊപ്പം ശിവാങ്കി പാടിയിട്ടുണ്ട്. മാത്രമല്ല അശ്വിൻ ആദ്യമായി നായകനായി അഭിനയിച്ച ചിത്രത്തിലും ശിവാങ്കി പാടിയിട്ടുണ്ട്. അന്ന് അശ്വിൻ തന്റെ ക്രഷ് ആണെന്ന് പബ്ലിക്കിനു മുന്നിൽ വിളിച്ചു പറഞ്ഞതിനെ കുറിച്ച് ശിവാങ്കി പറയുന്നു.

"അന്ന് സത്യത്തിൽ അത്രക്കും പറയണ്ടായിരുന്നു എന്നു തോന്നിപ്പോകുന്നു. അന്ന് 20 വയസ്സാണ് എനിക്ക്. ഇന്ന് 24 ആയി. പ്രായം കൂടിയപ്പോൾ അൽപം പക്വത വന്നപോലുണ്ട്. ഇപ്പോൾ ആ ഷോട്ട്സ് വീഡിയോസ് കാണുമ്പോൾ വല്ലാത്ത നാണക്കേട്. അത് ശരിക്കും ഒരു അബദ്ധമായിരുന്നു. അതായത് കല്യാണപ്രായമാവുമ്പോൾ എന്തായാലും ഒരു പാർട്നർ വരും. അപ്പോൾ ഈ ക്ലിപ്പ് അന്നും സോഷ്യൽ മീഡിയയിൽ ഉണ്ടാവും. അപ്പോൾ ഇത് കാണുമ്പോൾ ആ ഹസ്ബന്റിന് വിഷമം ആവില്ലേ." ശിവാങ്കി പറഞ്ഞു.
ബിന്നി കൃഷ്ണകുമാറിന്റെ മകൾ എന്നായിരുന്നു വർഷങ്ങളോളം ശിവാങ്കി അറിയപ്പെട്ടിരുന്നത്. പക്ഷേ ഇപ്പോൾ ശിവാങ്കിയുടെ അമ്മ എന്നാണ് ബിന്നി അറിയപ്പെടുന്നത്. ശിവാങ്കിയുടെ വളർച്ചയുടെ ഭാഗമായിട്ടാണ് ആ മാറ്റം. പൊതുവേ സംഗീതം പഠിക്കാൻ വലിയ മടിയാണെന്ന് ശിവാങ്കി തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ അസാധ്യമായിട്ടാണ് ശിവാങ്കി പാടുന്നത്.


Click it and Unblock the Notifications











