'വേടനാകാന്‍ നോക്കി വേട്ടാവളിയന്‍ ആയി, കണ്ടിട്ട് ആ വഴി വിട്ടോ; അമൃതയുടെ പാട്ടിന് ട്രോള്‍ പൂരം
മലയാളികള്‍ക്ക് സുപരിചിതയാണ് അമൃത സുരേഷ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ അമൃതയെ പരിചയപ്പെടുന്നത്. തന്റെ ലാളിത്യം കൊണ്ടും സ്വരമാധുര്യം കൊണ്ടും അമൃത കയ്യടി നേടിയിരുന്നു. ഷോയില്‍ വിന്നറാകാന്‍ സാധിച്ചില്ലെങ്കിലും മലയാളികളുടെ മനസില്‍ ഒരിടം നേടാന്‍ അമൃതയ്ക്ക് സാധിച്ചിരുന്നു. പിന്നീട് സ്റ്റേജ് ഷോകളും പാട്ടുകളുമൊക്കെയായി സജീവമാവുകയായിരുന്നു.
അതേസമയം അമൃതയുടെ പാട്ടിനേക്കാളും കൂടുതല്‍ ചര്‍ച്ചയായി മാറിയത് വ്യക്തി ജീവിതമാണ്. നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹവും തുടര്‍ന്നുണ്ടായ വിവാഹ മോചനവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. അമൃതയും ബാലയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും ചര്‍ച്ചയാകുന്നതാണ്. അമൃതയ്‌ക്കെതിരെ ബാല പലപ്പോഴായി നടത്തിയ ആരോപണങ്ങള്‍ വിവാദത്തിലേക്ക് നയിക്കുകയുണ്ടായി.

ഒടുവില്‍ ഈയ്യടുത്ത് ബാലയ്‌ക്കെതിരെ നിയമനടപടിയുമായി അമൃത രംഗത്തെത്തിയിരുന്നു. തനിക്ക് ബാലയുമൊത്തുള്ള ദാമ്പത്യ ജീവിതത്തില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചുള്ള അമൃതയുടെ തുറന്നു പറച്ചിലുകള്‍ വലിയ വാര്‍ത്തയായിരുന്നു. ബാലയില്‍ നിന്നും തനിക്ക് ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജീവനും കൊണ്ട് ഓടുകയായിരുന്നുവെന്നുമാണ് അമൃത പറഞ്ഞത്.
ബാലയുമായി പിരിഞ്ഞ ശേഷമാണ് അമൃത ഗോപി സുന്ദറുമായി അടുപ്പത്തിലാകുന്നത്. എന്നാല്‍ ഈ ബന്ധവും പിന്നീട് പിരിഞ്ഞു. ഇതിന്റെ പേരില്‍ അമൃത ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും അധിക്ഷേപങ്ങളും പരിഹാസങ്ങളും നേരിടുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ അമൃതയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു സ്‌റ്റേജ് പരിപാടിയില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്.
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍ എന്ന പാട്ടാണ് അമൃത പാടുന്നത്. ഡാന്‍സ് ചെയ്താണ് അമൃത പാടുന്നത്. എന്നാല്‍ അമൃതയുടെ പാട്ട് സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. വീഡിയോയുടെ കമന്റ് ബോക്‌സ് നിരവധി പേരാണ് അമൃതയെ പരിഹസിച്ചും വിമര്‍ശിച്ചുമെത്തിക്കൊണ്ടിരിക്കുന്നത്.

'ആ പാട്ടു ഏറ്റോം മോശം ആയി എങ്ങനെ പാടാം എന്നു വേണേല്‍ കേട്ടോളൂ, മ്യൂട്ട് ചെയ്ത് കേട്ടപ്പോള്‍ എന്ത് രസം, നല്ല ബോര്‍ ആയിട്ടുണ്ട്. ലൈവ് പരിപാടി ആയതു കൊണ്ടാകാം, വെറുപ്പിച്ചു ഒരു പരുവം ആക്കി, അമൃത പാട്ടില്‍ ശ്രദ്ധിക്കൂ, കണ്ടാല്‍ പോരാ കൊട്ടണം പെണ്ണുമ്പിള്ളേ, അ്‌യ്യേ, വേടന്‍ ആകാന്‍ നോക്കിയതാ വേട്ടാവളിയന്‍ ആയി, ഇത് എന്താ ഇങ്ങനെ, ഇതിലും ഭേദം ഇവിടെയുള്ള കൊച്ചുപിള്ളേര്‍ പാടും, എന്തുവാ ഇത് കഷ്ടം, ഏതാ ഈ മുതല്‍ ആ പാട്ട് നശിപ്പിച്ചു, അറുബോര്‍, നശിപ്പിച്ചു,' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
''കണ്ടിട്ട് ആ വഴി വിട്ടോ, ഇതിലും നന്നായി ഞാന്‍ പാടും, വെറുതെയല്ല സുന്ദരേട്ടനും ഇട്ടിട്ടു പോയെ, കട്ട ബോര്‍, സത്യത്തില്‍ സേച്ചി എന്താ ഉദ്ദേശിച്ചത്, നന്നായി കുളമാക്കിയല്ലേ, പത്ത് പൈസയ്ക്ക് കൊള്ളില്ല, ഇവര്‍ക്കെന്താ വട്ടായോ, പറ്റുന്ന പാട്ട് പാടിയാല്‍ പോരെ, എന്നും ഒരേ പാട്ട്. ഇപ്പോള്‍ അത് പാടി പാടി നശിപ്പിച്ചു'' എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം താരത്തിന്റെ പാട്ടിന് കയ്യടിച്ചും ആരാധകരെത്തുന്നുണ്ട്.


Click it and Unblock the Notifications