ഭര്‍ത്താവിനേയും മോനേയും നീ കൊന്നു! ഞെട്ടിച്ച മരണങ്ങള്‍; യെസ്മ താരം ദിയ ഗൗഡയ്‌ക്കെതിരെ സൈബര്‍ അറ്റാക്ക്!
വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടി ദിയ ഗൗഡയ്‌ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നു. മകനെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ദിയ ഗൗഡ എന്ന ഖദീജയെ സോഷ്യല്‍ മീഡിയ ആക്രമിക്കുന്നത്. യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ദിയുടെ ഭര്‍ത്താവ് ഷെരീഫിനേയും നാല് വയസുകാരന്‍ മകനേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വരാപ്പുഴ മണ്ണംതുരുത്തിലെ വാടക വീട്ടില്‍ വച്ചായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. മകന്‍ അല്‍ഷിഫാഫിന് നാല് വയസായിരുന്നു പ്രായം. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫ് മകനെ കൊന്ന് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. അതോടെയാണ് താരത്തിനെതിരെ സോഷ്യല്‍ മീഡിയ തിരിയുന്നത്.

ആറ് വര്‍ഷം മുമ്പാണ് ദിയയും ഷെരീഫും വിവാഹം കഴിക്കുന്നത്. ഇരുവരും നേരത്തെ വിവാഹിതരായിരുന്നുവെങ്കില്‍ ആ ബന്ധങ്ങള്‍ പിരിയേണ്ടി വന്നിരുന്നു. ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് മൂന്നാഴ്ച മുമ്പ് ഷെരീഫ് മകനേയും കൊണ്ട് വാടകീട്ടിലേക്ക് താമസം മാറുന്നത്. ഷെരീഫ് മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. ദിയ ചാവക്കാട് സ്വദേശിയാണ്. ഭര്‍ത്താവ് വാടകവീട്ടിലേക്ക് താമസം മാറിയപ്പോള്‍ ദിയ എറണാകുളത്തായിരുന്നു താമസിച്ചിരുന്നത്.
പിന്നീടാണ് ഷെരീഫും കുഞ്ഞും മരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. അതേസമയം മരിക്കുന്നതിന് മുമ്പ് ഷെരീഫ് ദിയയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ദിയ ഇക്കാര്യം മണ്ണുംതുരുത്തിലെ അയല്‍വാസിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഭവ് സ്ഥലത്തേക്ക് എത്തിയെങ്കിലും അപ്പോഴേക്കും മരണങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരുന്നു.
അതേസമയം ഭര്‍ത്താവിന്റേയും മകന്റേയും മൃതദേഹങ്ങള്‍ കാണാന്‍ ദിയ എത്തിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വളാഞ്ചേരിയില്‍ നിന്നും ഷെരീഫിന്റെ ബന്ധുക്കളെത്തിയാണ് മൃതദേഹങ്ങള്‍ സ്വീകരിച്ചത്. മരിക്കുന്നത് മുമ്പായി താനും മകനും ആത്മഹത്യ ചെയ്യാന്‍ പോവുന്നതായി ഷെരീഫ് ദിയയെ അറിയിച്ചിരുന്നു. അതിന്റെ തെളിവായി ചിത്രങ്ങളും അയച്ചു നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പിന്നാലെ ദിയ ഗൗഡയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം ഉയര്‍ന്നു വരികയായിരുന്നു. ഭര്‍ത്താവിനേയും മകനേയും കൊന്നപ്പോള്‍ നിനക്ക് സമാധാനം ആയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് താരത്തിനെതിരെ കേട്ടാലറയ്ക്കുന്ന കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.
യെസ്മയുടെ വെബ് സീരീസായ പാല്‍പ്പായസത്തിലൂടെയാണ് ദിയ ശ്രദ്ധ നേടുന്നത്. പിന്നീട് യെസ്മയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്തെത്തിയിരുന്നു. വീണ്ടും അഡള്‍ട്ട് വെബ് സീരീസുകളിലേക്ക് ദിയ തിരികെ എത്തിയിരുന്നു. ഇതിനിടെയാണ് ഭർത്താവിന്റേയും കുഞ്ഞിന്റേയും മരണം. താരത്തിന്റെ പോസ്റ്റുകളിലെല്ലാം നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം എന്താണ് ദിയയുടെ ഭർത്താവിനെ ഇത്തരത്തിലൊരു നീക്കത്തിലേക്ക് നയിച്ചതെന്നതിന് കൃത്യമായൊരു ഉത്തരം ലഭ്യമായിട്ടില്ല. അന്വേഷണം നടന്നു വരികയാണ്.


Click it and Unblock the Notifications











