For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജുവേട്ടന്റെ നോട്ടം ശരിയല്ലല്ലോ! സുപ്രിയ പങ്കിട്ട പൃഥ്വിയുടെ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ പറയുന്നു

  |

  ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് പൃഥ്വിരാജും സുപ്രിയയും. പൃഥ്വി നടനായും സംവിധായകനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ നിര്‍മ്മാണ രംഗത്താണ് സുപ്രിയ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നത്. സിനിമയുടെ എല്ലാ മേഖലകളിലും മികവ് തെളിയിച്ച് താരദമ്പതികളായി നിറഞ്ഞു നില്‍ക്കുകയാണ് സുപ്രിയയും പൃഥ്വിരാജും. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇരുവരും.

  Also Read: 'കോമഡി ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങി, വണ്ണം തോന്നാൻ രണ്ട് വസ്ത്രങ്ങൾ ധരിച്ചു'; ബിന്ദു പണിക്കർ!

  പൃഥ്വിയേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് സുപ്രിയയാണ്. ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇപ്പോഴിതാ സുപ്രിയ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം കല്യാണരാമന്റെ വീട്ടില്‍ നടന്ന നവരാത്രി ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങളാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.

  നവരാത്രി ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് സുപ്രിയ. ഞങ്ങളേയും ഈ ചടങ്ങിലേക്ക് ക്ഷണിച്ചതിന് പ്രത്യേകമായി നന്ദി പറയുന്നു. മനോഹരമായ നിമിഷങ്ങളായിരുന്നു അതെന്നുമായിരുന്നു സുപ്രിയ കുറിച്ചത്. സിനിമാലോകം ഒന്നടങ്കം ചടങ്ങിലേക്ക് എത്തിയിരുന്നു. ഇതില്‍ നിന്നുമുള്ള ചിത്രങ്ങളാണ് സുപ്രിയ പങ്കുവച്ചത്. പക്ഷെ ഇതില്‍ പൃഥ്വിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ കണ്ണിലുടക്കുകയാിയരുന്നു.

  Also Read: 'അവർ വിചിത്ര സ്വഭാവക്കാരാണ്'; സെയ്‌ഫിനെയും അമൃതയെയും കുറിച്ച് സാറ പറഞ്ഞത് വൈറലാകുന്നു


  പോസ് ചെയ്യുന്നതിനിടയില്‍ ഇടം കണ്ണിട്ട് നോക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. രാജുവേട്ടന്റെ നോട്ടം ശരിയല്ലല്ലോ, രാജുവേട്ടന്റെ ലുക്ക് കിടുക്കി തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്. ആരാധകരും താരങ്ങളുമെല്ലാം ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരുന്നു. താരസമ്പന്നമായിരുന്നു കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉടമയായ കല്യാണരാമന്‍ നടത്തിയ നവരാത്രി ആഘോഷം.

  Also Read: തമാശയ്ക്ക് പരിധിയുണ്ട്, കുറച്ച് മര്യാദയാകാം! ബച്ചനെക്കുറിച്ച് പറഞ്ഞത് പിടിച്ചില്ല, ദേഷ്യപ്പെട്ട് അഭിഷേക്‌

  ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ടൊവിനോ തോമസ്, നിവിന്‍ പോളി, ജയസൂര്യ, മാധവന്‍, പാര്‍വതി, ചിമ്പു, വിക്രം പ്രഭു, പ്രഭു, ജയറാം, പ്രസന്ന, അരുണ്‍ വിജയ്, അപര്‍ണ ബാലമുരളി, റെജീന കാസന്‍ഡ്ര, നീരജ് മാധവ്, കല്യാണി പ്രിയദര്‍ശന്‍, പ്രിയദര്‍ശന്‍, വിജയ് യേശുദാസ്, എംജി ശ്രീകുമാര്‍, ഔസേപ്പച്ചന്‍ തുടങ്ങിയവര്‍ അതിഥികളുടെ പട്ടികയിലുണ്ടായിരുന്നു.

  സുപ്രിയ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സുപ്രിയയുടെ സാല്‍വാറിലെ കളര്‍ കോമ്പിനേഷന്‍ മികച്ചതായിരുന്നുവെന്നുള്ള കമന്റുകളുമുണ്ട്. സാധിക വേണുഗോപാലായിരുന്നു ഇതേക്കുറിച്ച് ആദ്യം പറഞ്ഞത്. വീണ നായരും ചിത്രത്തിന് താഴെയായി സ്നേഹം അറിയിച്ചെത്തിയിരുന്നു. ആരാധകരും താരങ്ങളുമെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്.

  അതേസമയം തന്റേയും പൃഥ്വിയുടേയും പ്രണയ കഥ ഈയ്യടുത്ത് സുപ്രിയ വെളിപ്പെടുത്തിയിരുന്നു. ഒരു ഫോണ്‍ കോളിലൂടെയാണ് താനും പൃഥ്വിരാജും അടുപ്പത്തിലേക്ക് എത്തുന്നതെന്നാണ് സുപ്രിയ പറയുന്നത്. വിമന്‍ ഇന്‍ ബിസിനസ് മീറ്റിലൂടെയാണ് സുപ്രിയ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത്.

  മാധ്യമ പ്രവര്‍ത്തകയായിരുന്നു സുപ്രിയ. അങ്ങനെയിരിക്കെ എഡിറ്ററായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒരു പ്രൊജക്ട് നല്‍കി. മലയാള സിനിമയെ കുറിച്ചുള്ള പ്രൊജക്ടായിരുന്നു. മലയാളിയാണെന്നുള്ളതാണ് ആ വിഷയം ഏല്‍പ്പിച്ചതിന് പിന്നിലെ കാരണവും. എന്നാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി, എന്നീ പേരുകളല്ലാതെ മലയാള സിനിമയെ കുറിച്ച് തനിക്ക് വലിയ ധാരണയില്ലായിരുന്നു.


  എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോഴാണ് സുപ്രിയയുടെ ഒരു സഹപ്രവര്‍ത്തക, മലയാളത്തിലെ ഒരു യുവനടന്റെ ഫോണ്‍ നമ്പര്‍ കൈമാറുന്നത്. ആ ഒരു ഫോണ്‍ കോളാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് സുപ്രിയ പറയുന്നു. അന്ന് സഹപ്രവര്‍ത്തക സുപ്രിയയ്ക്ക് നല്‍കിയ ഫോണ്‍ നമ്പര്‍ പൃഥ്വിരാജിന്റേതായിരുന്നു. ഇന്ന് ഇരുവരും മലയാളികളുടെ പ്രിയ താരദമ്പതികളാണ്.

  Read more about: prithviraj
  English summary
  Social Media Can't Stop Laughing Over Prithviraj's Look From Supriya's Latest Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X