14 വര്‍ഷമായുള്ള ചോദ്യങ്ങള്‍, ഉത്തരം നല്‍കാന്‍ പാപ്പു വേണ്ടി വന്നു! ബോധമുള്ളവര്‍ക്ക് അമൃതയെ മനസിലാകും

ബാലയ്‌ക്കെതിരെ മകളും മുന്‍ ഭാര്യ അമൃത സുരേഷും രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ബാലയ്‌ക്കെതിരെ അമൃതയും സഹോദരി അഭിരാമിയും മകളും നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയത്. പിന്നാലെ ഗുരുതര ആരോപണങ്ങളുമായി അമൃതയുടെ സുഹൃത്തും ഡ്രൈവറും രംഗത്തെത്തിയിരുന്നു. പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബാലയുമെത്തിയിരുന്നു.

താന്‍ കളി നിര്‍ത്തിയെന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് മിണ്ടാതിരിക്കുകയാണെന്നുമാണ് ബാല പറഞ്ഞത്. ഇതിനിടെ ഇപ്പോഴിതാ അമൃത സുരേഷ് പങ്കുവച്ച വാക്കുകളും വാര്‍ത്തയായി മാറുകയാണ്. ശക്തമായ നിയമനടപടികള്‍ താന്‍ സ്വീകരിക്കുമെന്നാണ് അമൃത പറയുന്നത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് അമൃതയ്ക്ക് പിന്തുണയുമായി എത്തുന്നത്. താരത്തിന്റെ കമന്റ് ബോക്‌സില്‍ പിന്തുണയുമായി എത്തുന്നത് ധാരാളം ആളുകളാണ്.

Amrutha Suresh

''തലക്ക് വെളിവുള്ള മനുഷ്യര്‍ക്കെല്ലാം നിങ്ങള്‍ പറയുന്നത് ബോധ്യപ്പെടുന്നുണ്ട്. നിങ്ങളുടെ കരിയറില്‍ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോവുക. നിങ്ങള്‍ കഴിവുള്ള ഗായികയാണ്. പുതിയ പാട്ടുകള്‍ പങ്കുവെക്കുകയാണ്. സമാധാനത്തോടെയിരിക്കുക. എല്ലാവരേയും ബോധ്യപ്പെടുത്താന്‍ സാധിക്കില്ല. നിങ്ങളെ കുറ്റം പറയുന്നവരെ അവഗണിക്കുക. അവര്‍ നിങ്ങളുടെ സമയം അര്‍ഹിക്കുന്നില്ല'' എന്നായിരുന്നു ഒരാളുടെ പ്രതികരണം.

'ഒരു പെണ്‍കുട്ടിക്ക് സ്വന്തം ജീവിതം ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വരുന്ന ഒരു അവസ്ഥ നമ്മുടെ ബ്ലോഗര്‍മാരും മഞ്ഞ പത്രക്കാരും ഓണ്‍ലൈന്‍ ചാനല്‍ക്കാരും ഈ വിഷയങ്ങള്‍ എത്രത്തോളം മുറിവേല്‍പ്പിക്കുന്നു. നമുക്കൊക്കെ സ്വന്തമായിട്ട് ഒരു അനുഭവം ഉണ്ടാകുമ്പോള്‍ ആണ് ഇതില്‍ എത്ര ഈ പെണ്‍കുട്ടിയും വീട്ടുകാരും സഹിച്ചിട്ടുണ്ടാവുക ദയവുചെയ്ത് മറ്റുള്ളവരുടെ ജീവിതം വെച്ച് അറിയാത്ത ന്യൂസ് ഉണ്ടാക്കാതിരിക്കുക'' എന്നാണ് മറ്റൊരു കമന്റ്.

ചേച്ചിയുടെ ലൈഫിനെ കുറിച്ച് ഒത്തിരി ചോദ്യങ്ങളും കുറ്റപ്പെടുത്തലിലും ആണ് 14 വര്‍ഷമായി നിങ്ങളെ സ്‌നേഹിക്കുന്നവരുടെ മുന്നില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ആണ് അതിന് ഒരു ഉത്തരം ആയത്. അതിനു പാപ്പു വേണ്ടി വന്നു. ഇനി ചേച്ചി പുതിയ ലൈഫ് സ്റ്റാര്‍ട്ട് ചെയ്യു. പിന്നെ എല്ലാരുടേം ലൈഫില്‍ കാണും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മകള്‍. അതിനെ ഒഴിവാക്കി ലൈഫ് മുന്നോട്ടു എന്നായിരുന്നു മറ്റൊരു കമന്റ്.

Amrutha Suresh

ബോധവും വിവരവും ഉള്ളവരൊക്കെ നിങ്ങള്‍ പറയുന്നത് ശരിയാണെന്നു അംഗീകരിക്കുന്നുണ്ട്. അല്ലാത്തവരൊക്കെ ഒരു പെണ്ണ് ഡിവോഴ്‌സ് ആയി കുഞ്ഞുമായി സന്തോഷത്തോടെ ജീവിക്കുന്നതില്‍ അങ്ങേയറ്റം അസഹിഷ്ണുത ഉള്ള ആളുകളാണ്. എന്തെല്ലാം തെളിവുകള്‍ നിരത്തിയിട്ടും അവരുടെ മുന്നില്‍ കാര്യമില്ല, ക്ഷമ ഒരിക്കലും ഒരു തോല്‍വിയുടെ ലക്ഷണം അല്ല.ഒരു വ്യക്തിയുടെ ഹൃദയ വിശാലതയുടെ വലിപ്പമാണ് സൂചിപ്പിക്കുന്നത് .അതുകൊണ്ടുതന്നെ ക്ഷമിച്ച് മുന്‍പോട്ടു പോകാന്‍ സാധിച്ചെങ്കില്‍ ദൈവം നമ്മുടെ കാര്യങ്ങള്‍ ഏറ്റെടുത്ത് വഴി നടത്തും .ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.

അവന്റെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങാതെ ആയുധവുമായി നില്‍ക്കുക. ഞങ്ങള്‍ കൂടെയുണ്ട്, വര്‍ഷങ്ങള്‍ മുന്‍പ് പിരിഞ്ഞ ഒരു ബന്ധത്തിന്റെ പേരില്‍ ഒരാള്‍ പിന്നാലെ നടന്നു വേട്ട ആടുന്നുണ്ടെങ്കില്‍ അയാള്‍ എത്ര വലിയ ക്രൂരന്‍ ആണെന്ന് അരി ആഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാവും. അയാളെ പോലെ ക്രൂര മനസ്സുള്ളവര്‍ ആണ് കമന്റ് ഇട്ടു രസിക്കുന്നത്, മോളെ നന്നയി പഠിപ്പിച്ചു ധൈര്യം ആയി മുന്നോട്ടു പോകുക ഇ നാട് മുഴുവന്‍ നിങ്ങള്‍ക്ക് ഒപ്പം ഉണ്ട് നെഗറ്റീവ് കമന്റ് മൈന്‍ഡ് ചെയ്യുകയേ വേണ്ട നിങ്ങള്‍ ലോകം മുഴുവന്‍ നടന്ന് പാട്ടു പാടു ദൈവം അനുഗ്രഹിക്കട്ടെ എന്നും ചിലര്‍ പറയുന്നുണ്ട്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X