സ്വന്തം കുഞ്ഞിനെപ്പറ്റി വ്യാജ വാര്‍ത്ത; പ്രശസ്തിയ്ക്കും സിംപതിയ്ക്കും വേണ്ടി ബാല എന്തും ചെയ്യും!

ബാലയുടെ ആരോപണങ്ങള്‍ക്കുള്ള ഗായികയും മുന്‍ ഭാര്യയുമായ അമൃത സുരേഷിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മകള്‍ അവന്തിക എന്ന പാപ്പുവിനെ കാണാന്‍ അമൃത സമ്മതിക്കുന്നില്ല, തനിക്കെതിരെ പോക്‌സോ കേസ് നല്‍കി തുടങ്ങിയ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ബാല ഉന്നയിച്ചത്. ഇതിനെതിരെയാണ് അമൃത രംഗത്തെത്തിയത്.

തന്റെ അഭിഭാഷകര്‍ക്കൊപ്പമെത്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ അമൃത പ്രതികരിച്ചത്. താനും ബാലയും തമ്മിലുള്ള വിവാഹ മോചനത്തിന്റെ സമയത്ത് ഒപ്പിട്ട നിബന്ധനകളടക്കം വെളിപ്പെടുത്തിയാണ് അമൃത ബാലയ്ക്ക് മറുപടി നല്‍കിയിരിക്കുന്നത്. ബാല മകളെ കാണാന്‍ ഒരിക്കല്‍ പോലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് അമൃത പറയുന്നത്.

Amrutha Suresh

ബാല ആരോപിക്കുന്ന പോക്‌സോ കേസിനെക്കുറിച്ച് അറിയില്ലെന്നും ്അമൃത പറഞ്ഞു. തന്നെ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ബാല ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് അമൃത പറയുന്നത്. അമൃതയുടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. അമൃതയുടെ പോസ്റ്റിന് താഴെ തന്നെ ഒരുപാട് പേര്‍ പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്.

അമൃത ആണ് ശരി. പുള്ളിടെ കൂടെ ജീവിച്ചുപോകാന്‍ പ്രയാസമാണെന്ന് ഓരോ വാര്‍ത്തമാനത്തിലും അയാള്‍ തെളിയിക്കുന്നു. രണ്ടാമത്തെ ആള് എന്തുകൊണ്ട് പോയി എന്നത് തെളിവാണ്., ഓരോ ബാല മാര്‍ക്കും പാഠമാകണം,
ര്‍ത്താവും കുഞ്ഞുമായി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടിട്ട് കണ്ണ് കടി മൂത്ത് എന്നെ പറ്റി അപവാദം പറഞ്ഞു നടന്നു എന്നെയും ഭര്‍ത്താവിനെയും അകറ്റാന്‍ ഉള്ള പദ്ധതി മിനയുന്ന കുറച്ചു ഇന്‍ ലോസിന് എതിരെ പരാതി കൊടുത്തിരിക്കുവാ ഞാന്‍... എനിക്ക് മനസിലാവും നിന്റെ വിഷമം... തളരുത്, അയാള്‍ക്ക് കണ്ണു കടിയാണ്, നിങ്ങള്‍ പ്രതികരിച്ചത് നന്നായി,എത്ര എന്നു വെച്ചിട്ടാണ് അയാളെ സഹിക്കുക എന്നാണ് ചിലരുടെ കമന്റുകള്‍.

ഒരല്പം മൂളയുള്ള എല്ലാ മനുഷ്യനും ബാലയുടെ ആദ്യത്തെ വീഡിയോ കണ്ടപ്പോ മുതല്‍ തന്നെ മനസിലായിട്ടുണ്ട് അയാളുടെ ഡ്രാമ. തുടര്‍ന്നുള്ള എല്ലാ വീഡിയോകളും ഒരു മനുഷ്യനും ബാല എന്നാ വ്യക്തിയോടൊപ്പം ജീവിച്ചു പോകാന്‍ കഴിയില്ലെന്ന് തെളിയിച്ചിട്ടുണ്ട്. ഇവനെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നവരെ ഓണ്‍ ദ സ്‌പോട്ട് ജഡ്ജ് ചെയ്യും ഞാന്‍, പുറകില്‍ നിന്ന് കല്ല് എറിയാന്‍ ഒരുപാട് ആള്ക്കാര് ഉണ്ടാവും അതിനെ നോക്കാന്‍ നിന്നാല്‍ അതിനെ സമയം ഉണ്ടാവുള്ളു എന്നു ംസോഷ്യല്‍ മീഡിയ പറയുന്നു.

ബാല ചെയ്തതും,ചെയ്യുന്നതും ശുദ്ധ തെമ്മാടിത്തരം ആണ്. അയാളൊരു മോശം മനുഷ്യന്‍ ആണെന്ന് മാത്രമല്ല, മോശം ഭര്‍ത്താവും, അച്ഛനുമാണ്. കോവിഡ് സമയത്ത് കുഞ്ഞിനെ കാണിച്ചില്ല എന്നും പറഞ്ഞ് അയാള്‍ കാണിച്ച ഡ്രാമ ബോധമുള്ള ആര്‍ക്കും മനസിലാകുന്നതാണ്. അമൃത ഏറ്റവും മാന്യമായി കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ അങ്ങേയറ്റം മോശം ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്. അതും കൂടാതെ സ്വന്തം കുഞ്ഞിന് കോവിഡ് ആണെന്ന് അയാള്‍ വ്യാജ ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുക്കുകയും ചെയ്തു എന്നാണ് മറ്റൊരാളുടെ കമന്റ്.

Amrutha Suresh

അങ്ങനെയൊരാളുടെ പിതൃ വാത്സല്യം വല്ലാത്ത കോമഡി തന്നെയാണ്. പിരിഞ്ഞു കഴിഞ്ഞാല്‍ അയാളെ വെറുതെ വിട്ടേക്കുക. അമൃത ഇന്ന് വരെ അയാളെപ്പറ്റി എങ്ങും പരാമര്‍ശിച്ചിട്ടില്ല . ബാല എന്നാല്‍ നിരന്തരം പല തരം ഡ്രാമകളുമായി നടക്കുകയാണ്. അയാള്‍ ഒരു നാര്‍സിസ്റ്റ് മാത്രം ആണ്. പ്രശസ്തിക്കും സിംപതിക്കും വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത യാതൊരു നിലവാരവുമില്ലാത്ത മനുഷ്യന്‍ ആണ്. ഈ വിഷയവുമായി ബന്ധം ഇല്ലെങ്കില്‍ പോലും അയാളുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ മനസിലാകും എന്നും കമന്റില്‍ പറയുന്നുണ്ട്.

ഏതോ ഉടായിപ്പു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാശ് കൊടുത്ത് ഡോക്ടറേറ്റ് വാങ്ങുന്നു. ചാരിറ്റി എന്നും പറഞ്ഞു വീഡിയോ ഇടുക ഇതൊക്കെയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പിന്നെ അയാളുടെ കുറേ പെയ്ഡ് ഇന്റര്‍വ്യൂസും. ഓരോ ഇന്റര്‍വ്യൂവിന്റെയും ചോദ്യങ്ങള്‍ കണ്ടാല്‍ അറിയാം, ചോദ്യങ്ങള്‍ പോലും അയാള്‍ എഴുതി കൊടുക്കുന്നത് ആണെന്ന്. അമൃത ഇത്രയും നാള്‍ മിണ്ടാതെ ഇരുന്നപ്പോള്‍ സൈക്കോ ബാലയ്ക്ക് അഹങ്കാരവും നെഗളിപ്പും ആയെന്നും ആ കമന്റില്‍ പറയുന്നുണ്ട്.

Read more about: amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X