'നീ എന്റെ വാതിലിലൊന്നും വന്ന് മുട്ടല്ലേ; നാല് പെൺകുട്ടികളുടെ പിതാവല്ലേ എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു?'

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ മലയാള സിനിമയാണ് എവിടെയും ചർച്ചാ വിഷയം. റിപ്പോർട്ടിലൂടെ സ്ത്രീകൾ മലയാള സിനിമയിൽ നേരിട്ടുകൊണ്ടിരുന്ന ചൂഷണങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. സിനിമാ മേഖലയിൽ വ്യാപക ലൈംഗീക ചൂഷണം നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിക്കാൻ കാരണമായത് വിമെൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) സംഘടനയുടെ ഇടപെടൽ മൂലമാണ്.

ഫിസിക്കൽ എഡുക്കേഷൻ ടീച്ചറായതിനു പിന്നിൽ; ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ച് റസ്മിൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരണമെന്ന് ആഗ്രഹിക്കുകയും അതിനായി നിലകൊള്ളുകയും ചെയ്ത ഡബ്ല്യുസിസി അംഗങ്ങൾക്ക് ഇതിനെ ചൊല്ലി കരിയറിൽ പലവിധത്തിലുള്ള തിരിച്ചടികൾ നേരിടേണ്ടി വന്നിരുന്നു അതിലൊന്ന് സിനിമയിൽ അവസരങ്ങൾ കുറഞ്ഞുവെന്നതാണ്.

Actor Krishnakumar Hema Committee Report

എന്നാൽ എല്ലാ പ്രതിബന്ധങ്ങൾക്കുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സന്തോഷത്തിലാണ് ഡബ്ല്യുസിസി അംഗങ്ങൾ. സിനിമയുടെ മറവില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് കേട്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ. നടിമാരുടെ വാതിലില്‍ മുട്ടുന്നത് പതിവായ കാര്യമാണത്രെ. വാതില്‍ തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കും. സഹകരിച്ചില്ലെങ്കില്‍ റീടേക്കുകള്‍ എടുപ്പിച്ച് ബുദ്ധിമുട്ടിക്കും.

നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ല. മലയാള സിനിമ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘം. പേടി കാരണമാണ് പലരും പരാതികള്‍ തുറന്നുപറയാന്‍ മടിക്കുന്നത്. സെറ്റുകളില്‍ ഒറ്റയ്ക്ക് പോകുക പ്രയാസമാണ്. വീട്ടില്‍ നിന്ന് ആരെയെങ്കിലും കൂട്ടി പോകാതെ സുരക്ഷിതമല്ല. ഇന്‍റേണല്‍ കംപ്ലെയ്ന്‍റ് കമ്മിറ്റിയെ പോലും ഭീഷണിപ്പെടുത്തുന്ന കാര്യങ്ങളാണ് മലയാള സിനിമയില്‍ നടക്കുന്നതെന്നെല്ലാമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാൽ റിപ്പോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്നാണ് മലയാളത്തിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രതികരിച്ച് പറഞ്ഞത്. ശക്തമായ നടപടികൾ സ്വീകരിച്ച് സ്ത്രീകൾക്ക് സ്വര്യമായി ജോലി ചെയ്യാൻ കഴിയുന്ന തൊഴിലിടമായി സിനിമാ മേഖല മാറണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ വലിയൊരു കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ​ഗൗരവമുള്ള ഒരു വിഷയത്തെ തമാശയായി പറഞ്ഞ് ചിരിക്കുന്ന നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന് എതിരെ ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ് സോഷ്യൽമീഡിയ. കഴിഞ്ഞ ദിവസം കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ പങ്കിട്ട യുട്യൂബ് വ്ലോ​ഗ് വീഡിയോയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് കൃഷ്ണകുമാർ തമാശയായി സംസാരിച്ചത്.

Actor Krishnakumar Hema Committee Report

രണ്ടാമത്തെ മകൾ ദിയയുടെ വിവാഹ​കാര്യം സംസാരിക്കുന്നതിനിടെ ചടങ്ങിന് ഇടാനുള്ള അച്ഛന്റെ വസ്ത്രം കാണണ്ടേയെന്ന് സിന്ധു കൃഷ്ണ മകളോട് ചോദിച്ചപ്പോൾ അച്ഛന്റെ കല്യാണമോ..? എന്ന് കൃഷ്ണകുമാർ തിരിച്ച് ചോദിക്കുകയായിരുന്നു. സംസാരം കേട്ടാൽ അച്ഛനായ ഞാനും വീണ്ടും കെട്ടാൻ പോവുകയാണെന്ന് ആളുകൾ തെറ്റിദ്ധരിക്കുമെന്നും ഭാര്യ സിന്ധുവിനോട് കൃഷ്ണകുമാർ പറഞ്ഞു. നീ ഓരോന്ന് ഒന്നും പറയല്ലേ... ഒരോ കമ്മീഷനൊക്കെ വന്ന് കൊണ്ടിരിക്കുന്ന കാലമാണേ... ചുമ്മാ കല്യാണം മറ്റേത് എന്നൊന്നും പറഞ്ഞുകൊണ്ടിരിക്കരുത്.

നീ എന്റെ വാതിലിലൊന്നും വന്ന് മുട്ടല്ലേ... എന്നൊക്കെയാണ് കൃഷ്ണകുമാർ സിന്ധുവിനോട് പറഞ്ഞത്. എന്നാൽ മകൾ ദിയ അരികിലിരുന്ന് ചിരിക്കുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. വിഷയം എന്താണെന്ന് തനിക്ക് മനസിലായില്ലെന്നാണ് ദിയ പറഞ്ഞത്. അതേസമയം കൃഷ്ണകുമാറിന്റെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽമീ‍ഡിയയിൽ നിന്നും വരുന്നത്.

നാല് പെൺകുട്ടികളുടെ പിതാവല്ലേ എങ്ങനെ ഇത്തരത്തിൽ സംസാരിക്കാൻ കഴിയുന്നു..? എന്നാണ് ഏറെയും ആളുകൾ താരത്തെ വിമർശിച്ച് ചോദിച്ചത്. ഇത്തരം തമാശകൾ പറയാൻ കഴിയുന്നുവെന്നത് ദയനീയമാണെന്നും കമന്റുകളുണ്ട്.

Read more about: krishnakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X