സിനിമാ മേഖലയുമായി ബന്ധമില്ല! ആരാണ് ഷൈൻ ടോം ചാക്കോയുടെ ഭാവിവധു തനൂജ?; സോഷ്യൽ മീഡിയ ചർച്ച!

മലയാള സിനിമയിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ഷൈൻ ടോം ചാക്കോ. ഒരുപിടി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ഷൈൻ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടന്‍ ഇന്ന് നായകനായും വില്ലനായും സഹനടനയുമെല്ലാം ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

ഓൺസ്‌ക്രീനിൽ എന്നത് പോലെ ഓഫ്‌സ്ക്രീനിലും പ്രേക്ഷക ശ്രദ്ധനേടാറുണ്ട് ഷൈൻ. അഭിമുഖങ്ങളിലും പൊതുപരിപാടികളിലുമൊക്കെയുള്ള താരത്തിന്റെ സംസാരവും പ്രവൃത്തികളും വൈറലായി മാറാറുണ്ട്. അതേസമയം കഴിഞ്ഞ കുറച്ചു നാളുകളായി ഷൈന്‍ ടോം ചാക്കോയുടെ വ്യക്തിജീവിതവും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ഷൈന്റെ പ്രണയമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഈയ്യടുത്താണ് ഷൈന്‍ തന്റെ കാമുകിയെ ആരാധകർക്ക് പരിചയപ്പെടുത്തിയത്.

Shine Tom Chacko, Shine Tom Chacko lover, Shine Tom Chacko engagement, Shine Tom Chacko latest

ഡാൻസ് പാർട്ടി എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ ഷൈൻ കാമുകിയേയും കൂട്ടിയാണ് എത്തിയത്. ഇതോടെയാണ് നടന്റെ പ്രണയം ചർച്ചയായത്. പിന്നീട് തനൂജ എന്നാണ് ആളുടെ പേരെന്നും ഷൈൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ ഷൈനും തനൂജയും തമ്മിലുള്ള വിവാ​ഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇന്നലെയാണ് ചടങ്ങ് നടന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാണ്.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും വിവാഹനിശ്ചയം നടന്നത്. പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ തന്നെ ഒരുമിച്ചുള്ള ചിത്രങ്ങൾ ഷൈനും തനൂജയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി പേരാണ് ഷൈനിനും തനൂജയ്ക്കും ആശംസകളുമായി എത്തുന്നത്. അതിനിടെ തനൂജ ആരാണ് എന്ന രീതിയിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. തനൂജയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും മറ്റും ചില നിഗമനങ്ങളിലേക്കും ആരാധകർ എത്തുകയാണ്.

സിനിമ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് തനൂജ എന്നാണ് വിവരം. മോഡലിങ്ങാണ് തനൂജയുടെ മേഖല. മോഡലിങ് ഫോട്ടോ ഷൂട്ടുകളും മറ്റും തനൂജയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ കാണാം. ഇവരുടേത് മിശ്ര വിവാഹം ആയിരിക്കുമോ എന്ന സംശയവും ചിലർ പങ്കുവെക്കുന്നുണ്ട്. തനൂജയുടെ ചില റീൽസ് വീഡിയോകളും ചിത്രങ്ങളുമാണ് ഇതിനു കാരണം. തല മറച്ച് മുസ്ലിം ലുക്കിൽ ഉള്ളതാണ് വീഡിയോയും ചിത്രങ്ങളും. തനൂജ എന്ന പേരും ഈ സംശയത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

Shine Tom Chacko, Shine Tom Chacko lover, Shine Tom Chacko engagement, Shine Tom Chacko latest

എന്നാൽ തനൂജ എന്ന പേര് അല്ലാതെ മറ്റു വിവരങ്ങളൊന്നും ഷൈൻ ടോം ചാക്കോ പങ്കുവെച്ചിട്ടില്ല. വിവാഹ നിശ്ചയം കഴിഞ്ഞതിനാൽ ഉടൻ അധികം വൈകാതെ തന്നെ നടൻ ഇക്കാര്യങ്ങളുടെ സത്യവസ്ഥ വെളിപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം ഈ വർഷം തന്നെ വിവാഹം ഉണ്ടായേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

ഷൈനിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ തനിക്ക് ഒരു മകനുണ്ടെന്ന് ഷൈൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മുൻ ഭാര്യയും മകനും വിദേശത്താണെന്നും മകന്റെ കാര്യം എവിടെയും പറയാറില്ലെന്നും ഷൈൻ പറയുകയുണ്ടായി. നാൽപതുകാരനായ ഷൈൻ ടോം ചാക്കോ ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിലാണ്.

മലയാളി ഫ്രം ഇന്ത്യ, അയ്യർ കണ്ട ദുബായ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ. തമിഴിലും തെലുങ്കിലും തന്റെ അഭിനയ പ്രകടനം കൊണ്ട് ഇതിനോടകം ശ്രദ്ധേയനായി മാറിക്കഴിഞ്ഞു. ജൂനിയർ എൻടിആർ നായകനാകുന്ന ദേവര എന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read more about: shine tom chacko
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X