വീട്ടിലെ കഷ്ടപ്പാട് പറഞ്ഞ് ആളെ കൂട്ടി, വന്ന വഴി മറന്നു! ഇവിടെ വരെ എത്തിയത് കഷ്ടപ്പെട്ടെന്ന് ജാസ്മിന്‍
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. ഇന്ന് താരമാകാന്‍ സിനിമയിലോ സീരിയലിലോ ഒന്നും അഭിനയിക്കേണ്ടതില്ല. കഴിവും അധ്വാനിക്കാനുള്ള മനസും ഉണ്ടെങ്കില്‍ ആര്‍ക്കും താരമാകാം. സോഷ്യല്‍ മീഡിയ മുന്നോട്ട് വെക്കുന്ന സാധ്യതകള്‍ അപാരമാണ്. അങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട് നമ്മളുടെ ചുറ്റിനുമായി.
സോഷ്യല്‍ മീഡിയയിലെ സജീവ താരമാണ് ജാസ്മിന്‍ ജാഫര്‍. ടെലിവിഷന്‍ പരിപാടികളിലും ജാസ്മിന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ജാസ്മിന്റെ വിവാഹ നിശ്ചയം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയതായിരുന്നു ജാസ്മിന്റെ വിവാഹ നിശ്ചയം. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് തങ്ങള്‍ പിരിഞ്ഞതായി ജാസമിന്‍ അറിയിച്ചിരുന്നു.

ഇപ്പോഴിതാ ജാസ്മിന്‍ പങ്കുവച്ച പുതിയ ചിത്രവും അതിന് ലഭിച്ച കമന്റുകളും ശ്രദ്ധ നേടുകയാണ്. താരം പങ്കുവച്ച ചിത്രത്തിന് ചിലര്‍ മോശ കമന്റുകളുമായി എത്തുകയായിരുന്നു. ഇതില്‍ ചിലതിന് ജാസ്മിന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. കുറിക്കു കൊള്ളുന്ന മറുപടികളാണ് ജാസ്മിന്‍ നല്‍കുന്നത്.
ഒരു ഇഷ്ടം ഉണ്ടായിരുന്നു. അതു പോയി എന്നായിരുന്നു ഒരാളുടെ കമന്റ്. നിര്‍ബന്ധിക്കുന്നില്ല എന്നായിരുന്നു ജാസ്മിന്റെ മറുപടി. അല്ലേ ഇപ്പോ നിര്‍ബന്ധിക്കാഞ്ഞിട്ടാ, ഇഷ്ടപ്പെട്ടതിനാണ് ഇപ്പോള്‍ വെറുപ്പ് തോന്നുന്നത് എന്നായിരുന്നു കമന്റിട്ടയാളുടെ മറുപടി. പിന്നാലെ ജാസ്മിനും മറുപടിയുമായെത്തി. പൊന്ന് മോളേ, നീ വെറുത്താലും ഇല്ലെങ്കിലും ഞാന്‍ കാര്യമാക്കുന്നില്ല. പിന്നെ അണ്‍ഫോളോ, ബ്ലോക്ക് അങ്ങനെ പല ഓപ്ഷനുകളും ഉണ്ടായിട്ടും ഇപ്പോഴും ഫോളോ ആക്കി വച്ച് ഇമ്മാതിരി ഡയലോഗ് അടിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു എന്നായിരുന്നു ജാസ്മിന്റെ മറുപടി.
കൊള്ളാം വീട്ടിലെ കഷ്ടപ്പാടുകളും മറ്റും പറഞ്ഞു ഫോളോവേഴ്‌സും സബ്‌സ്‌ക്രൈബേഴ്‌സും കൂട്ടി. ഇപ്പോള്‍ കാണിക്കുന്നതോ. ഒരിക്കലും വന്ന വഴി മറക്കരുത്. കഷ്ടം. കാശ് കാണുമ്പോള്‍ കണ്ണു മഞ്ഞളിക്കുന്ന കുറേ ജന്മങ്ങള്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതിനും ജാസ്മിന്‍ മറുപടി നല്‍കുന്നുണ്ട്.
''ഒന്നു പോടോ ഹേ. വിട്ടിലെ കഷ്ടപ്പാട് മാത്രം പറഞ്ഞ് ഫോളോവേഴ്‌സിനെ ഉണ്ടാക്കാം എന്നാണെങ്കില്‍ എല്ലാവര്‍ക്കും അങ്ങനെ ചെയ്താല്‍ പോരെ. ഞാന്‍ അത്രയും കഷ്ടപ്പെട്ട് പണിയെടുത്ത് തന്നെ ആണ് മോളേ ഇപ്പോള്‍ ഇവിടെ വന്ന് നില്‍ക്കുന്നത്. എന്റെ വീട്ടിലെ അവസ്ഥ, അല്ലെങ്കില്‍ എന്റെ ബുദ്ധിമുട്ട് എനിക്ക് പറയാന്‍ ഒരു വേദി കിട്ടിയപ്പോള്‍ ഞാന്‍ പോയി പറഞ്ഞതല്ല'' ജാസ്മിന്‍ പറയുന്നു.
''എനിക്ക് 200കെ അടുപ്പിച്ച് യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള സമയത്താണ് ജോഷ് ടോക്ക് കൊടുക്കുന്നത്. അപ്പോള്‍ ഈ 200കെ എവിടെ നിന്ന് വന്നു? ഒരുപാട് പ്രശ്‌നങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. അത് കണ്ട് പാവം തോന്നി കൂടെ കൂടിയവരും കാണും. ഇല്ലാന്ന് ഞാന്‍ പറയില്ല. പക്ഷെ അത് കൊണ്ട് മാത്രം എന്ന് പറഞ്ഞ് ഇങ്ങനെ ആക്ഷേപിക്കരുത്. എന്റെ വിയര്‍പ്പും കഷ്ടപ്പാടും ഒരുപാടുണ്ട് അതിന്റെ പിറകില്‍.'' എന്നും ജാസ്മിന്‍ പറയുന്നുണ്ട്.
നിന്നോട് വെറും പുച്ഛം മാത്രം തോന്നുവാണ്. നിന്നെ വര്‍ഷങ്ങള്‍ കൊണ്ട് ഫോളോ ചെയ്യുന്ന ഒരാളായിരുന്നു ഞാന്‍. ഇടയ്ക്ക് വച്ച് നീ നിന്റെ എല്ലാ പോസ്റ്റും വീഡിയോസും ഡിലീറ്റാക്കി അനിയന് യൂസ് ചെയ്യാന്‍ കൊടുത്തില്ലേ. അത് കഴിഞ്ഞ് നീ തിരിച്ച് വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നി. ഇപ്പോള്‍ പുച്ഛം മാത്രം. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ പറയുക. അപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കാന്‍ നിന്നാല്‍, അതും ഇതുപോലൊരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍, പലരും വന്ന് ഇതുപോലെ പറയുമെന്നായിരുന്നു കമന്റിട്ടയാളുടെ മറുപടി.

മാറ്റം നല്ലതാണ്. പക്ഷെ ഒന്ന് ചെയ്തിട്ട്, അതും പബ്ലിക്കിന്റെ മുന്നില്‍ വന്ന് പറഞ്ഞിട്ട് പിന്നെ മാറ്റി പറയുമ്പോള്‍ അതിന് അവര്‍ പ്രതികരിക്കും. നീ മോഡേണ്‍ ആയിട്ട് നടക്കുന്നതിനോ ട്രെഡിഷണല്‍ ആയിട്ട് നടക്കുന്നതിനോ ഒന്നുമല്ല പ്രശ്‌നം. നീ ഒന്ന് ചെയ്തിട്ട് നാളെ വന്ന് അത് മാറ്റി പറയുന്നതാണ്. ഒരു വ്യക്തിയ്ക്ക് സ്വന്തമായൊരു നിലപാട് വേണമെന്നും കമന്റിട്ടയാള്‍ പറയുന്നുണ്ട്. പിന്നാലെ ജാസ്മിന്‍ മറുപടിയുമായെത്തി.
അറിയാത്തതു കൊണ്ട് ചോദിക്കുകയാണ് സഹോദരി. എന്റെ ഇഷ്ടം ആണ് ഞാന്‍ മാറ്റുന്നത്. അത് എന്റെ കാര്യമാണ്. അല്ലാതെ നിങ്ങളോട് എന്റെ ഇഷ്ടം നിങ്ങളുടെ ഇഷ്ടം ആക്കണം അത് നിങ്ങള്‍ മാറ്റണം എന്ന് പറയുന്നില്ല. ആദ്യം തന്നെ നിലപാട് എന്ന വാക്കിന്റെ അര്‍ത്ഥം എന്ത് എന്ന് മനസിലാക്ക്. എന്റെ ജീവിതത്തില്‍ എന്ത് മാറ്റിയാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അത് എങ്ങനെ നിങ്ങളെ ബാധിക്കുന്നു, പിന്നെ എന്തുവാ ഈ പറയുന്നത് എന്നായിരുന്നു ജാസ്മിന്റെ മറുപടി.


Click it and Unblock the Notifications











