തല പൊക്കുമ്പോഴേക്കും വീണ്ടും അടിച്ചിടുന്നു, ഞാനും മനുഷ്യനാണ്, വിഷമമുണ്ട്; തുറന്നടിച്ച് ജാസ്മിന്‍

സോഷ്യല്‍ മീഡിയയിലെ സജീവ താരാണ് ജാസ്മിന്‍ ജാഫര്‍. പിന്നാലെ ടെലിവിഷന്‍ പരിപാടികളിലും ജാസ്മിന്‍ സാന്നിധ്യമായി മാറി. ഈയ്യടുത്തായിരുന്നു ജാസ്മിന്റെ വിവാഹ നിശ്ചയം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയതായിരുന്നു ജാസ്മിന്റെ വിവാഹ നിശ്ചയം. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് തങ്ങള്‍ പിരിഞ്ഞതായി പോയ വാരം ജാസമിന്‍ അറിയിക്കുകയാണ്.

ഇപ്പോഴിതാ ജാസ്മിന്‍ പങ്കുവച്ച പുതിയ വീഡിയോയും ചര്‍ച്ചയാവുകയാണ്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെയാണ് ജാസ്മിന്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിമര്‍ശിക്കുന്നതിനെയാണ് ജാസ്മിന്‍ വീഡിയോയിലൂടെ നേരിടുന്നത്. ഞാനും മനുഷ്യനാണ്, ഇതിന്റെ പേരില്‍ ഉണ്ടാവുന്നതെല്ലാം അനുഭവിക്കാന്‍ തയ്യാറാണ് എന്ന ക്യാപ്ഷനോടെയാണ് ജാസ്മിന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Jasmine Jaffar

പറയണ്ടാ പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷെ ഞാന്‍ ബഹുമാനിക്കുന്നവരില്‍ നിന്നു പോലും മോശം അനുഭവുണ്ടാകുമ്പോള്‍ പറയാതിരുന്നാല്‍ അത് ഞാന്‍ എന്നോട് കാണിക്കുന്ന തെറ്റാകും. കഴിഞ്ഞ രണ്ടാഴ്ചയായി മാനസികമായി തകര്‍ന്നിരിക്കുകയാണ്. എന്റെ വിവാഹ നിശ്ചയം ബ്രേക്ക് ആയത് നിങ്ങള്‍ക്കറിയാം. കുടുംബക്കാരേയും നാട്ടുകാരേയും സൈബര്‍ ബുള്ളിയിങ്ങുമൊക്കെ സഹിക്കണം. പെണ്‍കുട്ടിയെന്ന നിലയില്‍ അതിത്തിരി ടാസ്‌കാണ്. പരമാവധി എന്‍ഗേജ്ഡ് ആയിരിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ചെറുതായൊന്ന് തല പൊക്കി വരുമ്പോഴേക്കും വീണ്ടും അടിച്ചിടാന്‍ നോക്കുകയാണെന്നാണ് ജാസ്മിന്‍ പറയുന്നത്.

രണ്ട് ദിവസം മുമ്പ് ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ ജാസ്മിന്‍ സ്വന്തം മുഖത്ത് പുട്ടിയിട്ടിട്ട് കറുപ്പിനെ പൊക്കിപ്പിടിക്കുന്നുവെന്ന് ഒരു വീഡിയോ കണ്ടു. വളരെ ടോക്‌സിക്കായൊരു പേജാണ്. സ്ത്രീകളേയും ട്രാന്‍സ് വ്യക്തികളേയും മോശമായി ചിത്രീകരിക്കുന്ന പേജാണ്. അവന്‍ ആ വീഡിയോ എനിക്ക് അയച്ചു തന്നു. ഞാനതിന് തലയില്‍ തലച്ചോറിന് പകരം ഷിറ്റുള്ളവരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞു. എനിക്കതില്‍ കുറ്റബോധമില്ല. ഒരു മില്യണ്‍ ആളുകള്‍ ആ വീഡിയോ കണ്ടെന്ന് അവന്‍ പിന്നേയും മെസേജ് അയച്ചുവെങ്കിലും ഞാനത് വെറുതെ വിട്ടു. വിവരമില്ലാത്തവര്‍ പലതും പറയുമെന്ന് ജാസ്മിന്‍ പറയുന്നു.

അതിന് ശേഷം ഞാന്‍ കമന്റില്‍ സ്‌കിന്‍ കെയര്‍ എന്താണെന്നും മേക്കപ്പ് എന്താണെന്നുമൊക്കെ വ്യക്തമായി തന്നെ എഴുതിയിരുന്നു. ആവശ്യമുള്ളവര്‍ക്കും സംശയമുള്ളവര്‍ക്കും വായിച്ച് മനസിലാക്കാനാണ്. ഇതിനിടെയാണ് ഉബൈദിക്കയുടെ ട്രോള്‍ വീഡിയോ കാണുന്നത്. അതില്‍ എന്റെ രണ്ട് വീഡിയോയുണ്ട്. ആദ്യത്തേതില്‍ കറുപ്പിനെ പരിഹസിക്കുന്നതിനെ വിമര്‍ശിക്കുകയാണ് ഞാന്‍. രണ്ടാമത്തേതില്‍ ഞാന്‍ കൈമുട്ടിലെ കറുപ്പ് കാണുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതാണെന്നും ജാസ്മിന്‍ ചൂണ്ടിക്കാണിക്കുന്നു.

ഞാന്‍ ഉടനെ തന്നെ അദ്ദേഹത്തെ വിളിച്ചു. ഞാന്‍ ഉദ്ദേശിച്ചത് കറുപ്പ് എന്നതല്ലെന്നും കൈ മുട്ടിലെ പിഗ്മെന്റാണെന്നും വിശദീകരിച്ചു. ഞാന്‍ ഫുള്‍ വീഡിയോ കണ്ടിട്ടില്ലെന്നും ക്ലിപ്പ് മാത്രമാണ് കണ്ടതെന്നുമായിരുന്നു മറുപടി. മോശമായിപ്പോയെന്ന് പറഞ്ഞപ്പോള്‍ എന്നാ പോയി സ്‌ട്രൈക്ക് കൊടുക്കുവെന്നായിരുന്നു മറുപടി. ആ പ്രതികരണം എന്നെ വേദനിപ്പിച്ചു. ദേഷ്യവും സങ്കടവുമുണ്ട്. ഞാന്‍ കറുപ്പ് മോശമാണെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ സംസാരിച്ചതത്രയും സ്‌കിന്‍ കെയറിനെക്കുറിച്ചാണെന്നും ജാസ്മിന്‍ വ്യക്തമാക്കുന്നുണ്ട്.

Jasmine Jaffar

സ്‌കിന്‍ എങ്ങനെയൊക്കെ കെയര്‍ ചെയ്യാമെന്നാണ് എന്റെ ചാനലിലൂടെ ഞാന്‍ പറയുന്നത്. ഞാനും അധികം മേക്കപ്പ് ഇടാറില്ല. മുട്ടിലെ പിഗ്മെന്റ് എനിക്ക് വൃത്തികേടായി തോന്നിയത് കൊണ്ട് മാത്രമാണ്. ആളുകള്‍ കരുതുന്നത് മേക്കപ്പിടുന്നത് വെളുത്തിട്ട് പാറാനാണെന്നാണ്. പക്ഷെ അങ്ങനെയല്ല. അറിയണമെങ്കില്‍ പരിശോധിച്ച് നോക്കാം. ആ ട്രോള് കണ്ട് ഞാന്‍ കരഞ്ഞു പോയി. ഒന്നിന് പുറകെ ഒന്നായിട്ട് ഇട്ട് താങ്ങുമ്പോള്‍, മനുഷ്യനല്ലേ വിഷമവും ദേഷ്യവുമൊക്കെ വരില്ലേ? എന്നാണ് ജാസ്മിന്‍ ചോദിക്കുന്നത്.

ഭയങ്കര വിഷമമാകുന്നുണ്ട്. ഉബൈദിക്കയെ പോലുള്ളവര്‍ക്ക് നമ്മള്‍ കൊടുക്കുന്ന ബഹുമാനമുണ്ട്. പക്ഷെ പുള്ളിയും ജാസ്മിന്‍ സ്‌ട്രൈക്ക് കൊടുത്തോ എന്ന ടോണില്‍ പറയുമ്പോള്‍ വിഷമമാകും. പുള്ള ഈ വീഡിയോ കണ്ടിട്ടില്ല. എവിടുന്നോ കിട്ടിയ രണ്ട് ക്ലിപ്പുകള്‍ ചേര്‍ത്തുവച്ച് ട്രോളുണ്ടാക്കുകയായിരുന്നു. ഈ വീഡിയോ ഇറങ്ങുമ്പോള്‍ സൈബര്‍ ബുള്ളിയിങ്ങുണ്ടാകുമെന്ന് അവര്‍ പറഞ്ഞിരുന്നു. എനിക്കറിയാം അതെല്ലാം ഉണ്ടാകുമെന്ന്. പക്ഷെ ഞാന്‍ നേരിടാന്‍ തയ്യാറാണ്. ഇത്രയും സഹിച്ചില്ലേ, അതും കൂടെ സഹിക്കാം എന്നും താരം പറയുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X