വീണ്ടും ഗര്‍ഭിണിയായോ? മറുപടി നല്‍കി നിമ്മി; ആ ചോദ്യങ്ങള്‍ സങ്കടപ്പെടുത്തുമെന്നും നിമ്മി
പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് ഗായകന്‍ അരുണ്‍ ഗോപനും ഭാര്യയും നടിയുമായ നിമ്മിയും. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. തങ്ങളുടെ യൂട്യൂബ് ചാനലില്‍ ഇരുവരും പങ്കുവെക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ നിമ്മിയും അരുണ്‍ ഗോപനും വീഡിയോകളിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിമ്മി. തങ്ങളോട് നിരന്തരം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കാണ് നിമ്മി പുതിയ വീഡിയോയിലൂടെ മറുപടി നല്‍കുന്നത്. രസകരമായ ചോദ്യങ്ങളാണ് താരങ്ങളോട് ആരാധകര്‍ ഉന്നയിച്ചിരിക്കുന്നത്. അവയ്‌ക്കെല്ലാം വ്യക്തമായ മറുപടികളും നിമ്മി നല്‍കുന്നുണ്ട്.

നിമ്മിയും അരുണ്‍ ഗോപനും നാട്ടില്‍ നിന്നും പോയോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ ഓസ്‌ട്രേലിയയില്‍ നിന്നും തിരികെ വന്നുവെന്നാണ് നിമ്മി പറയുന്നത്. വിസിറ്റിംഗിനായി പോകുന്നത് അല്ലാതെ ഒരിക്കലും നാട് വിട്ടു പോകാനോ പുറത്ത് സെറ്റിലാകാനോ തങ്ങള്‍ക്ക് പ്ലാനില്ലെന്ന് നിമ്മി വ്യക്തമാക്കുന്നുണ്ട്. തന്നെക്കുറിച്ചുള്ള ചോദ്യത്തിനും നിമ്മി മറുപടി നല്‍കുന്നുണ്ട്.
താന്‍ ഒറ്റ മകളാണോ എന്ന് ചോദിച്ചവരോട് അല്ല, തനിക്ക് ഒരു ചേച്ചി കൂടിയുണ്ടെന്നാണ് നിമ്മി പറയുന്നത്. ചേച്ചി സ്റ്റാഫ് നഴ്‌സാണ്, രണ്ട് മക്കളുമുണ്ട് ചേച്ചിയ്‌ക്കെന്നും നിമ്മി പറയുന്നുണ്ട്. അതേസമയം നിമ്മിയും അരുണും സോഷ്യല്‍ മീഡിയയില്‍ ഇന്നും ബ്രേക്ക് എടുത്തുവോ എന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നുണ്ട്. ഇരുവരേയും കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ കാണാതെ വന്നതോടെയാണ് ഇത്തരത്തിലൊരു സംശയവുമായി ആരാധകരെത്തിയത്.
എന്നാല്‍ തങ്ങള്‍ ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ നിന്നും ബ്രേക്ക് എടുത്തിട്ടില്ലെന്നാണ് നിമ്മി പറയുന്നത്. ഒരുപക്ഷെ വീഡിയോസിന്റെ നമ്പര്‍ കുറയുന്നതുകൊണ്ടാകാം ആളുകള്‍ക്ക് അങ്ങനെ തോന്നുന്നതെന്നാണ് നിമ്മി പറയുന്നത്. വ്‌ളോഗ് ചെയ്യാന്‍ കുറേ സമയം വേണമെന്നും നിമ്മി പറയുന്നു. അതേസമയം തങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമാണെന്നും നിമ്മി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കുട്ടിയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം സമയമില്ലെന്നാണ് നിമ്മി പറയുന്നത്. താനും ഗോപുവും ഒറ്റയ്ക്ക് ആണ് കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നത്. ജോലി ചെയ്യാന്‍ ഒരാളെ നിര്‍ത്തിക്കൂടേ, കുട്ടിയെ പ്ലേ സ്‌കൂളില്‍ വിട്ടൂടെ എന്നൊക്കെ സംശയങ്ങളുണ്ടാകാം പക്ഷെ കുട്ടിയുടെ കാര്യങ്ങള്‍ എല്ലാം തനിക്ക് തന്നെ ചെയ്യണം എന്നാണ് ആഗ്രഹമെന്നാണ് നിമ്മി പറയുന്നത്. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ കുറച്ച് സമയം മാത്രമേ മോന്റെ കൂടെ കിട്ടുള്ളൂവെന്നും അതിനാല്‍ അതുവരെ പരമാവധി ആസ്വദിക്കുകയാണെന്നും നിമ്മി പറയുന്നുണ്ട്.
ഇതിനിടെ ചിലര്‍ നിമ്മി വീണ്ടും ഗര്‍ഭിണിയായോ എന്നും ചോദിച്ചിരുന്നു. അവര്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. താന്‍ വീണ്ടും ഗര്‍ഭിണിയായിട്ടില്ലെന്നാണ് നിമ്മി പറയുന്നത്. ഇടക്കാലത്ത് താനെടുത്തിരുന്ന ഡയറ്റില്‍ പണി കിട്ടുകയും അതോടെ വണ്ണം കൂടുകയും ചെയ്തതാണെന്നാണ് നിമ്മി പറയുന്നത്. അത് കണ്ടാകണം താന്‍ ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങള്‍ വരുന്നതെന്നാണ് നിമ്മി പറയുന്നത്.

ഞാന്‍ ഫുഡ് അടിച്ചിട്ട് എനിക്ക് ഉണ്ടായ വയര്‍ ആണ്, അല്ലാതെ ബേബി ബംബ് അല്ല എന്നാണ് നിമ്മി പറയുന്നത്. അതേസമയം, നമ്മളൊക്കെ മനുഷ്യര്‍ അല്ലെ, നമുക്ക് ഇടക്ക് വയറുകൂടും, തടി വയ്ക്കും, അല്ലെങ്കില്‍ മെലിയും അങ്ങനെയാണ് എന്നും നിമ്മി പറയുന്നുണ്ട്. തടി ഉള്ളവരെ കണ്ടാല്‍ അയ്യോ തടി കൂടി, മെലിഞ്ഞവരെ കണ്ടാല്‍ ഇതെന്താണ് ഇങ്ങനെ ഇരിക്കുന്നത് എന്നാണ് ചോദ്യങ്ങള്‍. അങ്ങനെ ഉള്ള ചോദ്യങ്ങള്‍ കാണുമ്പൊള്‍ നമ്മള്‍ക്ക് സങ്കടം വരും എന്നും നിമ്മി പറയുന്നു.
മെലിയാന്‍ വേണ്ടി ഡയറ്റും, പഠിച്ച പണി പതിനെട്ടും നോക്കുന്ന ആളാണ് ഞാന്‍. ടൈം സെറ്റ് ആകുന്നില്ല. പെട്ടെന്ന് ഒരാളെ കാണുമ്പൊള്‍ ഇങ്ങനെ ഉള്ള ചോദ്യം ചോദിക്കുന്നത് സങ്കടമാണെന്ന് നിമ്മി പറയുന്നു. നിങ്ങള്‍ക്ക് അത് സാധാരണം ആകാം പക്ഷെ നമ്മള്‍ക്ക് ആ ചോദ്യം വിഷമാണെന്നും നിമ്മി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നിരവധി പേരാണ് നിമ്മിയുടെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications