വരന് പ്രായമുണ്ടെന്ന് അറിയുന്നത് മണ്ഡപത്തിലേക്ക് കയറുമ്പോള്‍! വെട്ടത്തിലെ ദിലീപിന്റെ പെങ്ങള്‍ ഇതാ ഇവിടെ

വളരെ ചുരുക്കം ചില സിനിമകളില്‍ മാത്രമേ രംഗങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ മനസില്‍ എന്നെന്നും ഒരിടം കണ്ടെത്തിയ ഒരുപാട് താരങ്ങളുണ്ട്. ഇത്തരക്കാരെ വര്‍ഷങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ തിരഞ്ഞു പോകുന്നതും കണ്ടെത്തുന്നതുമൊക്കെ ഇന്ന് പതിവാണ്. ആരാധകരേയും താരങ്ങളേയും ഓര്‍മ്മകളിലേക്ക് കൊണ്ടു പോകുന്ന ഇത്തരം അന്വേഷണങ്ങള്‍ പലരുടേയും തിരിച്ചുവരവുകള്‍ക്ക് വരെ വഴിയൊരുക്കിയിട്ടുണ്ട്. എന്നും മനസിന് സന്തോഷം നല്‍കുന്നതാണ് അത്തരം അന്വേഷണങ്ങളും കണ്ടെത്തലുകളും.

ഇപ്പോഴിതാ ഒരു സിനിമ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടുകയും ചെയ്‌തൊരു താരത്തെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ദിലീപിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ സിനിമയായിരുന്നു വെട്ടം. ടിവിയില്‍ ഇന്നും പ്രേക്ഷകരുള്ള ചിത്രമാണ് വെട്ടം. ഇതില്‍ ദിലീപിന്റെ നായക കഥാപാത്രത്തിന്റെ സഹോദരിയായ ഇന്ദുവിനെ അവതരിപ്പിച്ച നടിയാണ് പ്രിയ നമ്പ്യാര്‍.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും

ഫെയ്‌സ്ബുക്കിലെ സിനിമാ പ്രേമികളുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പിലാണ് ഇന്ദുവെന്ന പ്രിയ നമ്പ്യാരെ തേടിയുള്ള അന്വേഷണത്തിന്റെ തുടക്കം. ഒടുവില്‍ സോഷ്യല്‍ മീഡിയ താരത്തെ കണ്ടെത്തി. മാത്രമവുമല്ല, ഇതിന് പിന്നാലെ നടി തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ലൈവിലെത്തുകയും വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് നന്ദി പറയുകയും ചെയ്തു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്റെ കഥാപാത്രത്തെ സ്‌നേഹിക്കുന്ന ആളുകളെ കാണുമ്പോള്‍ സന്തോഷമുണ്ടെന്നാണ് പ്രിയ പറയുന്നത്. ഓപ്പം പ്രേക്ഷകര്‍ തീരുമാനിച്ചാല്‍ ഇനിയും സിനിമയില്‍ അഭിനയിക്കുമെന്നും പ്രിയ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അഭിനയിക്കാന്‍ ശ്രമിച്ചില്ല


''കുറേക്കാലങ്ങളായി സിനിമാ ഫീല്‍ഡില്‍ ഒന്നും ഇല്ലാതെ മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട്. പത്താം ക്ലാസ് കഴിഞ്ഞിരിക്കുന്ന സമയത്താണ് വെട്ടം സിനിമ ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞ് ഒന്നരവര്‍ഷത്തിനു ശേഷമായിരുന്നു റിലീസ്. ആ സമയത്ത് ഇങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ വന്നപ്പോള്‍ വളരെ സന്തോഷം തോന്നിയിരുന്നു. സിനിമാലോകത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടും ഇല്ലായിരുന്നു. പക്ഷേ അതൊരു ഭാഗ്യം തന്നെയായിരുന്നു'' എന്നാണ് താരം പറയുന്നത്. വെട്ടത്തിന് ശേഷം ഒരു സിനിമയില്‍ കൂടെ അഭിനയിച്ച ശേഷം താരം അഭിനയത്തോട് വിട പറയുകയായിരുന്നു.

വെട്ടം കഴിഞ്ഞ സമയത്തും സിനിമകള്‍ തേടിയെത്തിയിരുന്നു എന്നാല്‍ കൂടുതല്‍ അഭിനയിക്കാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യമെന്നാണ് പ്രിയ പറയുന്നത്. പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കണം എന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹമെന്നും അതിനാല്‍ പഠനം തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമായതോടെ അഭിനയത്തോട് വിട പറയുകയായിരുന്നുവെന്നാണ് പ്രിയ പറയുന്നത്. വെട്ടത്തിലേക്ക് താന്‍ എത്തിയത് മോഹന്‍ലാല്‍ വഴിയാണെന്നാണ് താരം പറയുന്നത്.

വെട്ടം


''മോഹന്‍ലാല്‍ സര്‍ ആണ് എന്നെ വെട്ടം സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. പിന്നീട് പ്രിയന്‍ സര്‍ ഇന്ദു എന്ന കഥാപാത്രം എനിക്കു വേണ്ടി നല്‍കുകയായിരുന്നു. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇനിയും മുന്നോട്ട് അഭിനയിക്കണം എന്ന തീരുമാനം ഇതുവരെയും എടുത്തിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. ഒരു ഓസ്‌ട്രേലിയന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കൂടെ നൃത്ത പഠനവും ഉണ്ട്. എന്റെ ഭര്‍ത്താവും വീട്ടുകാരും ഒരുപാട് പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് എനിക്കിപ്പോള്‍ നിങ്ങളുടെ മുന്നില്‍ വരാന്‍ കഴിഞ്ഞത്. ഭര്‍ത്താവ് അമേരിക്കയിലാണുള്ളത്'' എന്നാണ് താരം ഇപ്പോഴത്തെ ജീവതത്തെക്കുറിച്ച് പറയുന്നത്.

വെട്ടത്തിലെ ഓര്‍മ്മകളും പ്രിയ പങ്കുവെക്കുന്നുണ്ട്. പൊള്ളാച്ചിയിലായിരുന്നു വെട്ടത്തിന്റെ ചിത്രീകരണം. താന്‍ സെറ്റിലെത്തുമ്പോള്‍ ദിലീപിന്റെ ഷോട്ടുകള്‍ എടുക്കുകയായിരുന്നു. എന്നാല്‍ തന്റെ കഥാപാത്രം എന്താണെന്നോ ഒന്നും തനിക്കറിയില്ലായിരുന്നുവെന്ന് പ്രിയ പറയുന്നു. കല്യാണ സീന്‍ ആണെന്നും കല്യാണപ്പെണ്ണായി ഒരുങ്ങി നില്‍ക്കണമെന്നും എന്നോട് പറഞ്ഞപ്പോള്‍ സന്തോഷമായി, പക്ഷെ ഏതാണ് ചെക്കനെന്നും അറിയില്ലായിരുന്നു. പിന്നീട്് പ്രിയന്‍ സര്‍ വന്നു പറയുന്നത്, അത്ര മേക്കപ്പോ വലിയ ആഭരണങ്ങളോ ഒന്നും വേണ്ടെന്ന് പറഞ്ഞുവെന്നും അതോടെ തന്റെ മുഖം ചുളുങ്ങിയെന്നും താരം ഓര്‍ക്കുന്നുണ്ട്.

കല്യാണ മണ്ഡപത്തിലേക്ക്


തുടര്‍ന്ന് കല്യാണ മണ്ഡപത്തിലേക്ക് കയറുമ്പോഴാണ് ഇത്രയും പ്രായമുള്ള ആളാണ് വരന്‍ എന്ന് അറിയുന്നതെന്നും താരം പറയുന്നത്. ആ രംഗത്തിലെ ഡയലോഗ് ഒക്കെ ദിലീപ് കയ്യില്‍ നിന്നും എടുത്തു പറഞ്ഞതാണെന്നും പ്രിയ പറയുന്നുണ്ട്. വെട്ടം സിനിമയ്ക്കു മുമ്പ് കഥാനായിക എന്ന സീരിയല്‍ ചെയ്തിരുന്നു. പിന്നീടുള്ള ഒന്നരവര്‍ഷത്തനിടെ സിനിമയൊന്നും ചെയ്തില്ലെന്നും താരം പറയുന്നു. വെട്ടത്തിന് ശേഷം വിനയന്‍ സാറിന്റെ ഡ്രാക്കുള എന്ന ചിത്രം ചെയ്തിരുന്നുവെന്നും പിന്നെയാണ് സിനിമ വിടുന്നതെന്നുമാണ് താരം പറയുന്നത്.

More from Filmibeat

Read more about: vettam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X