വെളുക്കാന്‍ ഗ്ലൂട്ടോ എടുത്തോ? നിന്റെ കിഡ്‌നി അടിച്ചു പോകും! എന്ത് ചെയ്താലും തെറിവിളി: ഗ്ലാമി ഗംഗ

സോഷ്യല്‍ മീഡിയയിലെ താരാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്പ്‌സുകളിലൂടെയാണ് ഗംഗ താരമാകുന്നത്. ഇന്ന് മലയാളത്തിലെ അറിപ്പെടുന്ന ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമൊക്കെയാണ് ഗ്ലാമി ഗംഗ. ഈയ്യടുത്ത് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ഗംഗ തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ തനിക്ക് നിരന്തരം നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഗംഗ. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഗ മനസ് തുറന്നത്. വെളുക്കാനായി ഗ്ലൂട്ടാതയോണ്‍ എടുത്തിട്ടുണ്ടോ എന്ന ചോദ്യം താന്‍ നിരന്തരം കേള്‍ക്കേണ്ടി വരാറുണ്ടെന്നാണ് ഗംഗ പറയുന്നത്.

Glammy Ganga

''ഗ്ലൂട്ടോ എടുത്തിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്. എടുത്തിട്ടില്ല. കമന്റ് ബോക്‌സില്‍ ഗ്ലൂട്ടോ എടുത്തിട്ടുണ്ടോ എന്ന് കണ്ടപ്പോള്‍ മനസിലായില്ല. പിന്നെ അന്വേഷിച്ചപ്പോള്‍ ആണ് അറിയുന്നത്. ഭയങ്കര റേറ്റാണ്. ഒരുപാട് സിറ്റിംഗ്‌സ് ഒക്കെ വേണ്ടി വരും. ഡെര്‍മറ്റോളജിസ്റ്റ് സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. ഒരു സിറ്റിംഗിന് 12000-13000 ഓക്കെയാണ് പറയുന്നത്. ഞാനതും പറഞ്ഞ് ചെന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കോളാന്‍ പറയും'' ഗംഗ പറയുന്നു.

''രണ്ടാമത് വന്ന പ്രശ്‌നം ഫേസ് വൈറ്റ്‌നിംഗ് ക്രീമെടുത്ത് കിഡ്‌നി പോയ സംഭവമാണ്. ഞാനത് ഒന്നും അറിഞ്ഞിരുന്നില്ല. മുംബൈയില്‍ പോയിട്ടുണ്ടായിരുന്നു. ആ സമയത്ത് ഫോണ്‍ നോക്കിയിരുന്നില്ല. ആ വീഡിയോയുടെ താഴെയും വെളുത്തിട്ട് പാറണ ക്രീം എടുത്തിട്ടുണ്ടോ എന്ന് കമന്റുണ്ടായിരുന്നു. അങ്ങനെയാണ് ഇങ്ങനൊരു സംഭവമുണ്ടെന്ന് അറിയുന്നത്'' ഗംഗ പറയുന്നു.

ഇതൊന്നും പ്രൊമോട്ട് ചെയ്യാത്ത എന്നെ വന്ന് പച്ച തെറിയാണ്. അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ വയ്യ. നീ ക്രീം എടുത്തിട്ടുണ്ടോ, നിന്റെ കിഡ്‌നി പോകാറായി എന്നൊക്കെയാണ് കമന്റുകള്‍. ഇന്നുവരെ ഒരു സ്‌കിന്‍ വൈറ്റ്‌നിംഗ് ക്രീമും ഞാന്‍ പ്രൊമോട്ട് ചെയ്തിട്ടില്ല. കാരണം എനിക്ക് ഒട്ടും താല്‍പര്യമില്ല. ഒമ്പത് മാസം മുമ്പ് മോയ്‌സ്റ്റ്‌റൈസിംഗ് ക്രീമുകളുടെ വീഡിയോ ചെയ്തിരുന്നു. അതും ഡെര്‍മറ്റോളജിസ്റ്റുകള്‍ അംഗീകരിച്ചവ മാത്രമാണെന്നും താരം പറയുന്നു.

Glammy Ganga

അതിലും ഞാന്‍ പറഞ്ഞിരുന്നു സ്‌കിന്‍ വൈറ്റ്‌നിംഗ് ക്രീം പ്രൊമോട്ട് ചെയ്യില്ല, വാങ്ങിച്ച് ഉപയോഗിക്കരുത് പണി കിട്ടുമെന്ന്. അതെല്ലാം പറഞ്ഞ എനിക്കും ചീത്ത വിളി. ഒരുപാട് വ്‌ളോഗേഴ്‌സുണ്ട്. എല്ലാവരും പ്രൊമോട്ടും ചെയ്യുന്നുണ്ട്. പക്ഷെ വായിലിരിക്കുന്നത് കേള്‍ക്കുന്നത് ഞങ്ങള്‍ ബ്യൂട്ടി വ്‌ളോഗേഴ്‌സാണ്. എനിക്ക് അറിയുന്ന ഒരാളും വൈറ്റ്‌നിംഗ് ക്രീം പ്രൊമോട്ട് ചെയ്യില്ലെന്നും ഗംഗ വ്യക്തമാക്കി.

സണ്‍ സ്‌ക്രീനിട്ടാല്‍ അവിടെ ചീത്തവിളി, രാവിലെ എഴുന്നേറ്റ് മുഖത്തെ അഴുക്കൊക്കെ കഴുകി കളഞ്ഞാല്‍ അതിനും ചീത്തവിളിയാണെന്നും ഗംഗ പറയുന്നു. നമ്മള്‍ അല്ല പ്രൊമോട്ട് ചെയ്തത്. ലൈഫ്‌സ്റ്റൈല്‍ വ്‌ളോഗേഴ്‌സും ഇന്‍സ്റ്റഗ്രാമിലും മറ്റും ഡാന്‍സ് കളിക്കുന്നവരും എക്‌സ്പ്രഷനിടുന്നവരുമൊക്കെയാണ് പ്രൊമോട്ട് ചെയ്തത്. പക്ഷെ ചീത്ത വിളിക്കുന്നത് ഞങ്ങളെയാണ്. ഞങ്ങള്‍ എന്ത് ചെയ്തിട്ടാണ്? സംശയമുള്ളവര്‍ക്ക് ചാനല്‍ എടുത്ത് നോക്കാം. സ്‌കിന്‍ കെയര്‍ എന്നത് വെളുക്കാനുള്ളതല്ലെന്നും ഗംഗ പറയുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X