കളിയാക്കിയവർക്ക് മറുപടി നൽകി; ഗ്രീഷ്മക്ക് മിന്നു കെട്ടി അഖിൽ വിദ്യാധർ..സങ്കടം സഹിക്കാനാവാതെ അമ്മ
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗ്രീഷ്മ ബോസും അഖിൽ വിദ്യാധറും വിവാഹിതരായി. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് ചുവടു വെച്ചത്. ഇന്ന് പൊതുവേ പ്രണയ സാക്ഷാത്കാരത്തിന്റെ ദിവസമാണ്. അടിമുടി വിവാഹങ്ങളാണ് നടന്നത്. വിവാഹ തിയ്യതി പുറത്ത് വിടാതെ സർപ്രൈസായി ദിയയും അശ്വിനും ഇന്ന് വിവാഹിതരായി. മാത്രമല്ല റിഷിയും ഐശ്വര്യയും ഇന്നാണ് വിവാഹിതരായത്. അതിനിടെ ഗായിക ദുർഗ വിശ്വനാഥും വിവാഹിതയായി.
സെലിബ്രിറ്റി വിവാഹങ്ങൾക്കിടെ ഗ്രീഷ്മയും അഖിലും ഒന്നിച്ചു. ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ. സോഷ്യൽ മീഡിയയിലെ നിരവധി ഇൻഫ്ലുവൻസേഴ്സ് എല്ലാം വിവാഹത്തിനു പങ്കെടുക്കാൻ എത്തിയിരുന്നു. വന്നവരെല്ലാം അവരുടെ പേജിൽ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. മൂന്ന് വർഷം പ്രണയിച്ചെങ്കിലും ഇരുവരേയും ഒരു സാധാരണ കാമുകി കാമുകനെ പോലെ ആർക്കും തോന്നാറില്ല. മാത്രമല്ല സുഹൃത്തുക്കളെ പോലെയാണ് പരസ്പരം ഇടപഴകാറുള്ളതും. സൗഹൃദത്തിനൊടുവിൽ പ്രണയത്തിലേക്ക് വഴുതി വാണതാണെന്ന് ഗ്രീഷ്മ തന്നെ പറഞ്ഞിട്ടുണ്ട്.

വിവാഹത്തിനു മുന്നേ ഒരു സേവ് ദി ഡെയ്റ്റ് വീഡിയോ ഇറങ്ങിയത് വൈറലായിരുന്നു. ഗ്രീഷ്മയുടെ ആക്ഷേപഹാസ്യ രീതിയിൽ തന്നെയാണ് ആ സേവ് ദി ഡെയ്റ്റ് വീഡിയോ ഒരുക്കിയത്. കേരളചരിത്രത്തിൽ ആദ്യമായി സേവ് ദി ഡെയ്റ്റ് വീട്ടിൽ ഷൂട്ട് ചെയ്ത് ചെറുക്കനും പെണ്ണും മാതൃകയായി എന്നായിരുന്നു ആ വിഡിയോക്ക് താഴെ ഗ്രീഷ്മ കുറിച്ചത്.
ഗ്രീഷ്മയുടെ എല്ലാ കാര്യങ്ങൾക്കും അഖിലും ഒപ്പം തന്നെയുണ്ട്. വിവാഹത്തിനു ശേഷം ഗ്രീഷ്മ അഖിൽ എന്ന് പേര് മാറ്റുമോ എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞത് അഖിലാണ്. ഇപ്പോൾ കൂടുതലും അഖിലും ഗ്രീഷ്മയുടെ വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാൽ ആരാധകർക്കെല്ലാം അമ്മ മകൾ കോംബോ തന്നെയാണ് ഇഷ്ടം. ഇരുവരും തമ്മിലുള്ള ഓരോ വീഡിയോക്കും പ്രത്യേക ഫാൻബേസുണ്ട്.

സോഷ്യൽ മീഡിയയിൽ തുടക്കത്തിലും ഇപ്പോഴും പല തരത്തിലുള്ള വിമർശനങ്ങൾ നേരിട്ടിരുന്നയാളാണ് ഗ്രീഷ്മ. ആക്ഷേപ ഹാസ്യ രീതിയിലാണ് ഗ്രീഷ്മയുടെ കണ്ടന്റുകൾ. എന്നാൽ രൂപത്തെ കളിയാക്കി കൊണ്ട് പലരും അതിക്ഷേപിച്ചിട്ടുണ്ട്. മുൻപൊരിക്കൽ ഗ്രീഷ്മ ചെയ്ത ഒരു റിയാക്ഷൻ വീഡിയോക്കെതിരെ അമല ഷാജിയുടെ അമ്മ ഒരു മോശം കമന്റ് ചെയ്തിരുന്നു. അത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. എന്നാൽ അതിലൊന്നും തളരാതെ തന്നെ ഗ്രീഷ്മ നിരവധി വീഡിയോസ് ചെയ്യുന്നുണ്ടായിരുന്നു. ഇന്ന് വർഷങ്ങളുടെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ ഗ്രീഷ്മയും അഖിലും ഒന്നായിരിക്കുന്നു.
അഖിലിന്റെ കൈപിടിച്ച് ഇറങ്ങാൻ നേരം ഗ്രീഷ്മ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. അമ്മയും മകളും തമ്മിലുള്ള വീഡിയോസ് കാണുമ്പോൾ ഫുൾ ആറ്റിറ്റ്യൂഡ് ആണെങ്കിലും ഈ നിമിഷം അമ്മക്കും പിടിച്ചു നിൽക്കാനായില്ല. അമ്മയും കരഞ്ഞു. ഗ്രീഷ്മ പോകുന്നതോടെ അമ്മ തനിച്ചാവില്ലേ എന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ ഒരിക്കലും തന്റെ അമ്മയെ തനിച്ചാക്കില്ലെന്നാണ‍് ഗ്രീഷ്മ മറുപടി പറഞ്ഞത്. ഇനി വിവാഹത്തോടെ വീഡിയോകളിൽ അമ്മയെ കാണാൻ സാധിക്കുമോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു.


Click it and Unblock the Notifications











