കൂടെ നടന്ന പെണ്‍സുഹൃത്ത് അവനെ വശീകരിച്ചെടുത്തതാണ്; ആഷിയും താനും ഇപ്പോള്‍ ഒരുമിച്ച്

സോഷ്യല്‍ മീഡിയയിലെ താരമാണ് ജാസില്‍ ജാസ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടാണ് മുഹമ്മദ് ജാസില്‍ ശ്രദ്ധേയനാവുന്നത്. പിന്നീടാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നതും താരമാകുന്നതുമെല്ലാം. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ തുറന്നു പറയുകയാണ് ജാസില്‍. ഞാനൊരു ആണാണോ പെണ്ണാണോ എന്നൊക്കെ അറിയാനാണ് എല്ലാവരുടെയും ആകാംഷയെന്നാണ് വേള്‍ഡ് മൂവി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നത്.

അതേസമയം, താനും സുഹൃത്തും തമ്മിലുണ്ടായ അടിപിടിയെ കുറിച്ചും ജാസില്‍ സംസാരിക്കുന്നുണ്ട്. ആഷി എന്റെ പങ്കാളിയാണ്. വര്‍ഷങ്ങളായുള്ള ബന്ധം. ഇടയ്ക്ക് ചില പ്രശ്നങ്ങളൊക്കെ വന്നുവെങ്കിലും ഇപ്പോഴും ഞങ്ങള്‍ ഒന്നിച്ചാണ് ജീവിയ്ക്കുന്നതെന്നാണ് ജാസില്‍ പറയുന്നത്. അതേസമയം, ഞങ്ങള്‍ ഇങ്ങനെ ഒന്നിച്ച് കഴിയുന്നതില്‍ രണ്ട് വീട്ടുകാര്‍ക്കും പ്രശ്നമുണ്ടെന്നും എന്നാല്‍ അതൊക്കെ മാറും എന്നാണ് പ്രതീക്ഷയെന്നും താരം പറയുന്നുണ്ട്.

Jasil

ഏറ്റവും നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. എന്റെ ബിസിനസ്സിലെല്ലാം ആഷി പങ്കാളിയാണെന്നും ജാസില്‍ പറയുന്നു. തങ്ങള്‍ക്കിടയിലുണ്ടായ പ്രശ്‌നത്തെക്കുറിച്ചും ജാസില്‍ സംസാരിക്കുന്നുണ്ട്. സുഹൃത്തായ പെണ്‍കുട്ടിയാണ് തങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടാക്കിയതെന്നാണ് ജാസില്‍ പറയുന്നത്.

''ഉറ്റ സുഹൃത്തായ ഒരു പെണ്‍കുട്ടിയാണ് അന്ന് ഞങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കിയത്. അവളെ ഞാന്‍ അത്രയും വിശ്വസിച്ചിരുന്നു. എന്നാല്‍ കൂടെ നിന്ന് അവള്‍ എന്റെ ആഷിയെ വശീകരിക്കുകയാണ് എന്ന് ഞാന്‍ അറിഞ്ഞില്ല. നീ ഒരു ആണല്ല, ആണുങ്ങള്‍ ചെയ്യുന്നതൊന്നും നിനക്ക് ചെയ്യാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് ആഷിയെ ബ്രെയിന്‍ വാഷ് ചെയ്യുകയായിരുന്നു'' എന്നാണ് ജാസില്‍ പറയുന്നത്.

അവര്‍ തമ്മിലുള്ള ബന്ധം ഞാന്‍ അറിഞ്ഞപ്പോഴാണ് അത് വലിയ പ്രശ്നമായി സോഷ്യല്‍ മീഡിയയില്‍ ഇട്ടതെന്നും ജാസില്‍ പറയുന്നത് പിന്നീട് കാര്യങ്ങള്‍ പറഞ്ഞ്, അവളുടെ സ്വഭാവം ആഷിയ്ക്ക് മനസ്സിലായപ്പോള്‍ എല്ലാം അവസാനിച്ചു. ഇപ്പോള്‍ എല്ലാം നല്ല രീതിയില്‍ പോവുകയാണെന്നും ജാസില്‍ പറഞ്ഞു.

സാധാരണ കുടുംബത്തില്‍ ജനിച്ചയാളാണ് താനെന്നാണ് ജാസില്‍ പറയുന്നത്. ഉമ്മ വീട്ടുജോലിയ്ക്ക് പോകുന്ന ആളായിരുന്നു. എങ്ങനെയും കുടുംബത്തിനെ സഹായിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ജോലിയ്ക്കായി ദുബായിലേക്ക് പോകുന്നതെന്നും താരം പറയുന്നു. തനിക്ക് ലഭിക്കുന്ന മോശം കമന്റുകളെക്കുറിച്ചും ജാസില്‍ സംസാരിക്കുന്നുണ്ട്.

Jasil

എന്റെ സ്ത്രൈണതയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഞാന്‍ അഭിനയിക്കുകയാണെന്നാണ് കൂടുതല്‍ പേരും പറയുന്നത്. നിങ്ങള്‍ പെണ്ണുങ്ങളെ പോലെ നടക്കാന്‍ ശ്രമിക്കുന്നതാണ്. ആണുങ്ങളോട് കൂട്ട് കൂടിയാലേന്താണ്, ജിമ്മില്‍ പോയിക്കൂടേ, എന്നൊക്കെ പലരും ചോദിക്കാറുണ്ടെന്നും ജാസില്‍ പറയുന്നു. അതേസമയം, ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. മാത്രമല്ല ഡോക്ടറുടെ അടുത്ത് കൗണ്‍സിലിങ്ങിന് വരെ ഞാന്‍ പോയിട്ടുണ്ടെന്നും ജാസില്‍ പറയുന്നു.

പക്ഷേ എന്നാലും അഭിനയിക്കുകയാണെന്നാണ് പറയുന്നത്. എത്രകാലം അഭിനയിക്കാന്‍ സാധിക്കുമെന്ന് ജാസില്‍ ചോദിക്കുന്നു. ഞാന്‍ ആണാണോ പെണ്ണാണോ എന്നറിയാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്തിനാണ് എന്റെ ഐഡിന്റിറ്റി ഞാന്‍ മറ്റൊരാള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നത്. അത് തെളിയിക്കാന്‍ എന്റെ വ്യക്തിപരമായ അവയവങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ തുറന്ന് കാണിക്കണമെന്ന് പറയുന്നത് എന്തിനാണ്. ജാസിലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X