ആരേയും കിട്ടാത്തതുകൊണ്ടാണോ നവ്യയെ നായികയാക്കിയത്? അവതാരകയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. ഒരിടവേളയ്ക്ക ശേഷമാണ് ബിഗ് സ്‌ക്രീനിലേക്ക് നവ്യ നായര്‍ തിരിച്ചു വന്നിരിക്കുന്നത്. ഒരുത്തീ എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ തിരിച്ചുവരവ്. താരത്തിന് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരണം നല്‍കിയത്. ഇപ്പോഴിതാ പുതിയ സിനിമയുമായി എത്തുകയാണ് നവ്യ നായര്‍.

ജാനകി ജാനേയാണ് നവ്യയുടെ പുതിയ സിനിമ. ഈ സിനിമയുടെ പ്രൊമോഷനിടെ ഉണ്ടായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരത്തോട് ചോദിച്ച ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

Navya Nair

ചിത്രത്തിലെ താരങ്ങളായ നവ്യ നായര്‍, സൈജു കുറുപ്പ്, കോട്ടയം നസീര്‍, സംവിധായകന്‍ അനീഷ് ഉപാസന എന്നിവര്‍ പങ്കെടുത്ത അഭിമുഖത്തിലെ അവതാരകയുടെ ചോദ്യത്തിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. സോഷ്യല്‍ മീഡിയ ട്രോളുകളെക്കുറിച്ചാണ് നവ്യയോട് തുടക്കത്തില്‍ തന്നെ ചോദിക്കുന്നത്. എയറില്‍ നിന്നും താഴെയിറങ്ങിയോ, ഇതെങ്ങനെ സാധിക്കുന്നുവെന്നാണ് അവതാരക ചോദിക്കുന്നത്.

നവ്യയോടായി ഒന്നിലധികം കാമുകന്മാര്‍ ഒരേസമയം ഉണ്ടായിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. താരത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളും ചോദിക്കപ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്തന്. അഭിമുഖത്തിന്റെ വീഡിയോയുടെ കമന്റ് ബോക്സില്‍ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. താരങ്ങളെ എങ്ങനെ അണ്‍കംഫര്‍ട്ടബിള്‍ ആക്കണം എന്നത് ഈ അവതാരകയെ കണ്ടു പഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എന്നാല്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് നവ്യ നല്‍കിയ മറുപടികളും കയ്യടി നേടുന്നുണ്ട്. അഭിമുഖത്തിനിടെ ഏറ്റവും ഒടുവിലാണ് ചിത്രത്തിലേക്ക് നവ്യയെ കാസ്ര്‌റ് ചെയ്തത് എന്ന് സംവിധായകന്‍ പറയുന്നുണ്ട്. അതിന് അവതാരകയുടെ പ്രതികരണം ആരേയും കിട്ടാതായപ്പോഴാണോ എന്നായിരുന്നു. എന്നാല്‍ ചോദ്യത്തിന് റെലവന്‍സ് ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ അതില്‍ കയറി പിടിക്കാഞ്ഞത്. കാണുന്ന നാട്ടുകാര്‍ക്ക് അറിയാമല്ലോ എന്ന് നവ്യ മറുപടി നല്‍കുന്നുണ്ട്.

മറ്റൊരു ഘട്ടത്തില്‍ ആളുകളെ മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടല്ലേ എന്ന് അവതാരക പറയുമ്പോള്‍ അതെ, അല്ലെങ്കില്‍ ഈ അഭിമുഖത്തിന് വരില്ലായിരുന്നല്ലോ എന്നായിരുന്നു നവ്യയുടെ മറുപടി. അവതാരകയെ ട്രോളുകയും ചെയ്യുന്നുണ്ട് നവ്യ നായര്‍. നീ ഭൂമിക്ക് ഒരു ഭാരമാണല്ലോടാ എന്ന് ഒരാളോട് പറയാന്‍ അവസരം കിട്ടുകയാണെങ്കില്‍ ആരോട് പറയും എന്ന് ചോദിച്ചപ്പോള്‍ അവതാരകയോട് പറയുമെന്നായിരുന്നു നവ്യ നല്‍കിയ മറുപടി.

മോഡേണ്‍ ആയ ആളായിട്ടാണ് നവ്യയെ തോന്നിയിട്ടുള്ളതെന്നും എന്നാല്‍ ഒരുത്തീയിലും ജാനകി ജാനേയിലുമെല്ലാം പച്ച മലയാളിയായിട്ടാണല്ലോ വരുന്നതെന്ന് അവതാരക ചോദിക്കുന്നുണ്ട്. അത് പറയുമ്പോള്‍ എന്തിനാണ് പുച്ഛനം, പച്ച മലയാളി കൊള്ളൂലേ എന്നാണ് നവ്യ തിരിച്ച് ചോദിക്കുന്നത്. നവ്യയുടെ മറുപടികളില്‍ അവതാരക കുഴങ്ങുന്നുണ്ട്. ഇതോടെ തന്നെ റോസ്റ്റ് ചെയ്യുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നതെന്ന് അവതാരക പറയുന്നു. ഇതിന് നവ്യ നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്.

Navya Nair

'ഒരു റോസ്റ്റ് നീ ആദ്യം ഇങ്ങോട്ട് തന്നില്ലേ? ഇനി ഇത് തീരുന്നത് വരെ നല്ല റോസ്റ്റ് പ്രതീക്ഷിച്ചോ. പിന്നെ എനിക്ക് ഒന്നാമത്തെ കാര്യം അവസരമില്ലല്ലോ. അപ്പോള്‍ കിട്ടുന്നതല്ലേ ചെയ്യാന്‍ പറ്റുകയുള്ളൂ, അത് തന്നെയാണ് കാര്യം. ആരേയും കിട്ടാതായപ്പോഴാണോ എന്നെ വിളിച്ചതെന്നല്ലേ നീ ചോദിച്ചത്. ആരുമില്ലാതെ വന്നിട്ട് വേണമല്ലോ എന്നെ വിളിക്കാന്‍. ആ പറഞ്ഞത് വിട്ടുകളയില്ലെടാ, അത് തങ്കലിപികളില്‍ ഞാന്‍ എഴുതി വെച്ചിരിക്കുന്നു,' എന്നായിരുന്നു നവ്യയുടെ മറുപടി.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. 24 മണിക്കൂറിലും എയറിയുള്ള അവതാരകയാണോ നവ്യയോട് എയറിലിരിക്കുന്നതിനെക്കുറിച്ച് ചോദിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇത്രയും നിലവാരമില്ലാത്ത ചോദ്യങ്ങള്‍ എങ്ങനെ ചോദിക്കാന്‍ സാധിക്കുന്നു എന്നും അവര്‍ ചോദിക്കുന്നു. സെലിബ്രിറ്റികളെ പ്രകോപിപ്പിച്ച് അവതാരകര്‍ക്കെതിരെ തിരിക്കുന്നത് വ്യൂ കൂട്ടാനുള്ള വില കുറഞ്ഞ തന്ത്രമാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X