കാവ്യയ്ക്ക് മൂന്ന് വിവാഹത്തിന് യോഗം, ദിലീപിനും! നടന് സംഭവിക്കുക എന്തെന്ന് അറിയാം; വൈറലായി പ്രവചനം
താരങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളുമായി ചിലപ്പോള്‍ ചില ജോത്സ്യന്മാരും മറ്റും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ദിലീപിനേയും കാവ്യയേയും കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ നടത്തിയ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കലിയുഗ ജ്യോതിഷന്‍ എന്ന് സ്വയം വിളിക്കുന്ന സന്തോഷ് നായര്‍ എന്നയാളാണ് ചര്‍ച്ചകളില്‍ നിറയുന്നത്. പ്രവചനങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ എന്തെന്നറിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായി മാറിയിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ജ്യോത്സ്യേന്‍ ചില പ്രവചനങ്ങളുമായി എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. താന്‍ നേരത്തെ കോവിഡ് വൈറസ് വ്യാപനം, 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ്, ശബരിമല തുടങ്ങിയ വിഷയങ്ങളില്‍ പ്രവചനം നടത്തിയിരുന്നുവെന്നും ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

ദിലീപിനും കാവ്യയ്ക്കും മൂന്നു വിവാഹത്തിനുള്ള യോഗമുണ്ടെന്നാണ് ജ്യോത്സ്യന്‍ പറയുന്നത്. ദിലീപും കാവ്യയും തമ്മില്‍ വിവാഹം കഴിക്കുന്ന സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും ഒരാള്‍ക്ക് ഏഴരാണ്ട ശനിയും ആയിരുന്നുവെന്നുവെന്നും സന്തോഷ് നായര്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ വിവാഹം കഴിക്കുന്നത് പ്രായസമായിരുന്നുവെന്നും താനിത് താരങ്ങളുടെ വിവാഹ സമയത്ത് തന്നെ ചൂണ്ടിക്കാണിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

ദിലീപിന്റേയും കാവ്യയുടേയും വിവാഹം നടക്കുന്ന സമയത്ത് ഇവര്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ തന്നോട് ഇതേ കുറിച്ച് ചോദിച്ചിരുന്നു. തുടര്‍ന്ന് 2017 മുതല്‍ 2019 വരെ ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്ന് താന്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ അതിനെ മറികടന്നായിരുന്നു വിവാഹം നടന്നത്. അങ്ങനെ ചെയ്താല്‍ ദിലീപിന് കാരാഗൃഹവാസം അടക്കമുണ്ടാകുമെന്നും താന്‍ പ്രവചിച്ചിരുന്നതായി ജോത്സ്യന്‍ പറയുന്നുണ്ട്.
കാവ്യയുടെ നക്ഷത്ര പ്രകാരം ദിലീപ് അവരെ മോശമായ സമയത്താണ് വിവാഹം കഴിച്ചതെന്നാണ് സന്തോഷ് ചൂണ്ടിക്കാട്ടുന്നത്. കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്നങ്ങള്‍ ഉണ്ടെന്നും അവര്‍ക്ക് വിവാഹ ജീവിതം പരാജയമായിരിക്കുമെന്നുമാണ് ജോത്സ്യന്‍ പറയുന്നത്. അതാണ് താരം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. കാവ്യയെ സംബന്ധിച്ച് അവര്‍ക്ക് മൂന്ന് വിവാഹത്തിന് യോഗമുണ്ടെന്നും ജോത്സ്യന്‍ പറയുന്നുണ്ട്.

അതേസമയം ദിലീപിനും മൂന്ന് വിവാഹത്തിന് യോഗമുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. ഏഴാംഭാവം വെച്ച് നോക്കുമ്പോള്‍ വിവാഹജീവിതത്തില്‍ കാവ്യയ്ക്ക് ഒരു സമാധാനവും കിട്ടില്ലെന്നും എന്നാല്‍ ഇതെല്ലാം അതിന്റെ ഒരു ഭാഗമാണെന്നും ജോത്സ്യന്‍ ദിലീപിന്റെയും കാവ്യയുടെയും കാര്യത്തില്‍ പരിഹാരം ചെയ്യുകയാണ് വേണ്ടതെന്നും വൈറല്‍ ജോത്സ്യന്‍ പറയുന്നുണ്ട്.
വിവാഹത്തിന് മുന്നേ പരിഹാരം ചെയ്യണമായിരുന്നു. പക്ഷേ അവരത് ചെയ്തില്ല. എന്നാല്‍ പരിഹാര ക്രിയകള്‍ ചെയ്താല്‍ പ്രശ്നങ്ങളെല്ലാം മാറി മറിയാനുള്ള സാധ്യതയുണ്ടെന്നും ജോത്സ്യന്‍ പറയുന്നു. അതേസമയം, ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് കൃത്യമായി അറിയാം. എന്നാല്‍ അത് താന്‍ പറയില്ലെന്നും അ്‌ദ്ദേഹം പറയുന്നുണ്ട്.

ജോത്സ്യന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഒരു വിഭാഗം ഇതിനെ അംഗീകരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ശക്തമായി തന്നെ എതിര്‍ക്കുന്നുണ്ട്. ഇന്നത്തെക്കാലത്തും ഇത്തരം ചിന്താഗതിയും വിശ്വാസവുമൊക്കെ പിന്തുടരുന്നതും പ്രചരിപ്പിക്കുന്നതും നാടിനെ പിന്നോട്ട് നടത്തിക്കലാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വരുന്ന 16-ന് വീണ്ടും വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജു വാര്യർ. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു. പിന്നീടാണ് കേസ് ദിലീപിലേക്ക് എത്തുന്നതൊക്ക. കേസുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ സമീപകാലം കേരളം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു.


Click it and Unblock the Notifications











