പോറ്റിയല്ല, ചാത്തനാണ് വില്ലന്‍! ഭ്രമയുഗം ബ്രാഹ്‌മണ്യത്തെ ഗ്ലോറിഫൈ ചെയ്യുന്നു: ചര്‍ച്ചയായി കുറിപ്പ്

മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഭ്രമയുഗം ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ്. മമ്മൂട്ടി വില്ലന്‍ വേഷത്തിലെത്തി തകര്‍ത്താടിയ സിനിമയില്‍ അര്‍ജുന്‍ അശോഖനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം മമ്മൂട്ടിയടക്കമുള്ള താരങ്ങളുടെ പ്രകടനം മുതല്‍ രാഹുലിന്റെ മേക്കിംഗ് വരെയുള്ള സകലമേഖലകളിലും ചര്‍ച്ചയായി മാറുകയാണ്.

അഭിനയവും മേക്കിംഗുമൊക്കെ പോലെ തന്നെ ഭ്രമയുഗം മുന്നോട്ട് വെക്കുന്ന ആശയവും ചര്‍ച്ചയാകുന്നുണ്ട്. ചിത്രത്തിന്റെ പൊളിറ്റിക്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ സജീവമാണ് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ ചിത്രം ബ്രാഹ്‌മണ്യത്തെ ഗ്ലോറിഫൈ ചെയ്യുന്നതായുളള കുറിപ്പ് ശ്രദ്ധ നേടുകയാണ്. ദീപക ശങ്കരനാരായണന്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Mammootty

ഭ്രമയുഗം രാഷ്ട്രീയമായി വടിവൊത്ത ഒരുസിനിമാരൂപമാണോ?
അല്ല, അല്ലെന്ന് മാത്രമല്ല അത് ബ്രാഹ്‌മണ്യത്തെ ഗ്ലോറിഫൈ ചെയ്യുകയും അതിന്റെ ആന്തരികവും അനിവാര്യവുമായ കുടിലതയുടെ കര്‍തൃത്വസ്ഥാനത്ത് ദ്രാവിഡമായ ചാത്തനെ സമര്‍ത്ഥമായി പ്രതിഷ്ഠിക്കുന്നുണ്ട്. ഭ്രമയുഗത്തില്‍ ഉടനീളം ബ്രാഹ്‌മണ്യത്തിന്റെ subtle glorification ഉണ്ട്. സിനിമയുടെ ദൃശ്യഭാഷ, മമ്മൂട്ടിയെ കാണിക്കുമ്പോഴുള്ള ക്യാമറയുടെ പൊസിഷനുകള്‍ തുടങ്ങിയവയൊക്കെ ഗ്ലോറിഫിക്കേഷന്റേതാണ്.

ക്യാമറാ ആംഗിളുകള്‍ ന്യൂട്രലേ അല്ല മിക്കപ്പോഴും.
ബ്രാഹ്‌മണ്യത്തോടല്ല അപ്രോപ്പിയേറ്റഡ് ആയ ബ്രാഹ്‌മണ്യത്തോടാണ് സിനിമക്ക് പ്രശ്‌നമുള്ളത്. കൊടുമണ്‍ പോറ്റി എന്ന ബ്രാഹ്‌മണനല്ല, പകരം ആ ശരീരത്തില്‍ ജീവിക്കുന്ന ചാത്തനാണ് വില്ലന്‍. മാംസം കഴിക്കുന്ന ക്രൂരനും ചതിയനും വാക്കിന് വിലയില്ലാത്തവനുമായ കുടിലബുദ്ധി കൊടുമണ്‍ പോറ്റിയല്ല, ചാത്തനാണ്.
ചാത്തന്‍ ബ്രാഹ്‌മണനല്ല സിനിമയില്‍, അയാള്‍ ബ്രഹ്‌മശരീരത്തില്‍ ആവേശിച്ച പിശാചാണ്. അര്‍ഹതയില്ലാതെ നല്ലവനും കുലീനനുമായ യഥാര്‍ത്ഥ ബ്രാഹ്‌മണനെ കൊന്ന് അയാളുടെ ശരീരം മോഷ്ടിച്ച് അതുകൊണ്ട് ആടുകയാണ് ചാത്തന്‍.

യഥാര്‍ത്ഥ ബ്രാഹ്‌മണന്‍ നല്ലവനും നീതിമാനുമാണ് അപ്പോഴും. പ്രശ്‌നം അഡള്‍ട്ടറേറ്റഡ് ആയ, അവകാശമില്ലാത്തവര്‍ കയ്യേറിയ, ബ്രാഹ്‌മണ്യത്തോടാണ്. ശുദ്ധബ്രാഹ്‌മണ്യത്തെ സിനിമ തൊടാതെ വിടുന്നു. ചിത്പവന്‍ ബ്രാഹ്‌മണന്‍ ഇരിക്കേണ്ടിടത്ത് കയറിയിരിക്കുന്ന ഗുജറാത്തി വൈശ്യന്‍ എന്ന് വായിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. കുടിലത എന്ന ബ്രാഹ്‌മണിസത്തിന്റെ കാരക്ടറിസ്റ്റിക് പ്രോപര്‍ട്ടി ഭ്രമയുഗത്തില്‍ അര്‍ദ്ധബ്രാഹ്‌മണനും ബ്രഹ്‌മശരീരത്തില്‍ കയറിയ ചാത്തനും ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുകയാണ്. അതിലും വലിയ ഒരു ഗ്ലോറിഫിക്കേഷന്‍ ബ്രാഹ്‌മണിസത്തിന് വേറെയില്ല. സിനിമയുടെ മൊത്തത്തിലെ രാഷ്ട്രീയം ആ ഗ്ലോറിഫിക്കേഷനെ മറികടക്കുന്നു എന്നേയുള്ളൂ, അതവിടെ ഉണ്ട് അപ്പോഴും.

Mammootty

അപ്പോള്‍ അതൊരു മോശം സിനിമയാണോ?
അല്ല. അപ്പോഴും സമകാലികരാഷ്ട്രീയത്തിന്റെ ഒന്നാന്തരം അലിഗറിയാണ് ഭ്രമയുഗം. ആനചോരുന്നിടത്ത് കടുകുചോരുന്നത് മാത്രം കാണാന്‍ നമ്മള് പോമോ അല്ലല്ലോ! എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് കുറിപ്പിനെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തുന്നത്. ഭ്രമയുഗം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ പ്രധാന വിഷയമായി മാറിയിരിക്കുകയാണ്.

രാഹുല്‍ സദാശിവന്‍ തന്നെയാണ് ഭ്രമയുഗത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അതേസമയം ഡയലോഗുകള്‍ എഴുതിയത് ടിഡി രാമകൃഷ്ണനാണ്. ക്രിസ്‌റ്റോ സേവ്യര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റിലൊരുക്കിയിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ഷെഹ്നാദ് ജലാല്‍ ആണ്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X