For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ജോജു യാചകന് വേണ്ടി ഹോട്ടലുകാരോട് ശബ്ദമുയര്‍ത്തി; നടനിലെ മനുഷ്യസ്‌നേഹിയെക്കുറിച്ച് കുറിപ്പ്

  |

  ഇന്ധന വിലവര്‍ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ഗതാഗത തടസം ഉണ്ടായപ്പോള്‍ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധവുമായി രംഗത്ത് എത്തിയത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രതിഷേധം അറിയിച്ച ജോജുവിന്റെ വാഹനത്തിന്റെ പിന്നിലെ ചില്ല് തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ജോജു മദ്യപിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചുവെങ്കിലും ആരോപണം തെറ്റാണെന്ന് തെളിയക്കപ്പെട്ടു.

  ജിമ്മിൽ നിന്ന് മംമ്തയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണാം

  ഈ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തന്നെ ഉയര്‍ന്നിരിക്കുകയാണ്. ജോജുവിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തുകയുണ്ടായി. ഇതിനിടെ ജോജുവിനെക്കുറിച്ചുള്ള അധ്യാപകനും ഐടി വിദഗ്ധനും ഫോട്ടോഗ്രാഫറുമായ സെയ്ദ് ഷിയാസ് മിര്‍സയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. തിരുവനന്തപുരത്തെ ഹോട്ടലിന് മുന്നില്‍ വച്ച് ഒരു യാചകന് വേണ്ടി ശബ്ദമുയര്‍ത്തിയ ജോജുവിനെക്കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം.

  ജോജുവിന്റെ പേരില്‍ കോലാഹലങ്ങള്‍ നടക്കുന്ന ഈ സമയത്ത് ഇത് പറയാതിരിക്കാന്‍ കഴിയില്ല. തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലിനടുത്തുള്ള സംസം റസ്റ്ററന്റില്‍ ഞാന്‍ പാഴ്‌സല്‍ വാങ്ങാന്‍ പോയ ഒരു ദിവസം ഉച്ചകഴിഞ്ഞുള്ള നേരം അവിടെ എനിക്കു സമീപത്തായി നടന്‍ ജോജു ജോര്‍ജ്ജ് ഭക്ഷണം പാഴ്സലായി വാങ്ങാന്‍ എത്തുന്നു.ഉദാഹരണം സുജാത എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ജോജു അവിടെ എത്തിയതെന്നാണ് കരുതുന്നത്. കാരണം ആ സമയത്ത് ഉദാഹരണം സുജാതയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കുന്നുണ്ടായിരുന്നു.

  അന്ന് ജോജുവിനെ അത്ര പെട്ടെന്ന് ആളുകള്‍ തിരിച്ചറിയുന്ന സമയമല്ലായിരുന്നു. അഥവാ തിരിച്ചറിഞ്ഞാലും തിരുവനന്തപുരത്തെ ആളുകള്‍ ആളെ അറിയില്ല എന്ന് ഭാവിക്കുന്നവര്‍ ആയതു കൊണ്ടോ എന്നറിയില്ല ആരും ജോജുവിനെ കണ്ട ഭാവം കാണിച്ചില്ല.സിനിമയെയും സിനിമാ താരങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ ജോജുവിനെ വിഷ് ചെയ്യുകയും അദ്ദേഹം തിരിച്ച് വിഷ് ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് അവിടെ നടന്ന ഒരു സംഭവമാണ് ജോജുവിലെ മനുഷ്യ സ്‌നേഹിയെ എനിക്ക് മുന്നില്‍ അനാവൃതമാക്കിയത്.

  സ്ഥിരമായി ആ ഹോട്ടലിന് മുന്നിലെത്തുന്നവരോട് ഭിക്ഷ യാചിക്കുന്ന ഒരു വയോധികനെ ആ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെന്ന് തോന്നിയ ആള്‍ ആട്ടിയകറ്റാന്‍ നടത്തിയ ശ്രമം ജോജു തടയുകയും അയാള്‍ക്ക് അവിടെ നിന്നും ഭക്ഷണം വാങ്ങിക്കൊടുക്കാനുള്ള സൗകര്യം ചെയ്യുകയും ചെയ്തു.


  'നിങ്ങള്‍ക്ക് പണമോ ഭക്ഷണമോ കൊടുക്കാന്‍ സൗകര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി അയാളോട് പോകാന്‍ പറയരുത്' എന്ന് അല്പം ഉറച്ച് തന്നെ ജോജു പറഞ്ഞു. തങ്ങളുടെ കസ്റ്റമേഴ്‌സിനെ ശല്യപ്പെടുത്താതിരിക്കാനാണ് ഹോട്ടലുകാര്‍ ശ്രമിച്ചതെങ്കിലും അത് ജോജുവിനിഷ്ടമായില്ല.

  ഹോട്ടലിലെ ക്യാഷ് കൗണ്ടറിലിരുന്ന വ്യക്തി ജോജുവിനോട് മര്യാദയോടെ പ്രതികരിച്ചതോടെ കാര്യങ്ങള്‍ ശുഭമായി അവസാനിച്ചു. ഭിക്ഷക്കാരന്റെ സന്തോഷമുള്ള മുഖം കണ്ട് അവിടെ നിന്ന ഞാനുള്‍പ്പടെയുള്ളവര്‍ ജോജുവിനോട് ഉള്ള് കൊണ്ട് യോജിച്ചു എന്നത് അവിടെയുള്ളവരുടെ പ്രതികരണത്തില്‍ നിന്നും പിന്നീട് വ്യക്തമായി.ഏത് സമരമായാലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തെമ്മാടിത്തരമാണ്. ജോജുവിന്റെ പക്ഷം ജനപക്ഷമാണെന്ന് എനിക്കുണ്ടായ അനുഭവം സാക്ഷ്യപ്പെടുത്തുന്നു എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  അതേസമയം ജോജുവിനെ ഗുണ്ടയെന്ന് വിളിച്ചതില്‍ വിമര്‍ശനവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്ത് എത്തി. വണ്ടിയുടെ അരികില്‍ കിടക്കുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. ഇങ്ങനെയൊരു പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ അതിന് വൈകാരികമായ തലമുണ്ട്. അവിടെ വാക്കേറ്റം ഉണ്ടാകുന്നതും സ്വാഭാവികം. രണ്ട് കാര്യങ്ങളില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

  Also Read: അച്ഛന്റെ ആ സ്വഭാവം തനിക്ക് ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു, ആ ശീലത്തെ കുറിച്ച് വിനീത്

  ജോജുവിനെ പിന്തുണച്ച് കട്ടക്കലിപ്പിൽ ഒമർ ലുലു...മന്ത്രിമാരുടെ നേരെ പോയി ചെയ്യ് | FilmiBeat Malayalam

  ഒന്ന്, അദ്ദേഹത്തിന്റെ വാഹനം തല്ലിത്തകര്‍ത്തു. രണ്ട്, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മനസ് കീഴടക്കിയ കലാകാരനെ 'ഗുണ്ട' എന്ന് കെപിസിസി പ്രസിഡന്റ് വിശേഷിപ്പച്ചത്. ആ പ്രതിഷേധം ഞങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷ നേതാവിനോട് സംസാരിച്ചു. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് ജോജുവിനെ വിളിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധായകരായ ഒമര്‍ ലുലു, പത്മകുമാര്‍, മധുപാല്‍, സാജിദ് യഹിയ, അജയ് വാസുദേവ് തുടങ്ങിയവരും താരങ്ങളായ സ്വാസിക, റോഷ്‌ന ആന്‍ റോയ്, തുടങ്ങിയവരും ജോജുവിന് പിന്തുണയുമായി എത്തി.

  Read more about: joju george
  English summary
  Social Media Post About Joju George Rising His Voice For A Poor Man Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X