twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ

    |

    മലയാളത്തിൽ ആദ്യ 100 കോടി കളക്​ഷൻ നേടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകൻ. 2016 ൽ മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രം അതുവരെയുള്ള മലയാളത്തിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി കുറിച്ചിരുന്നു. മോഹൻലാലിന്റെ അത്യുഗ്രൻ ആക്ഷൻ ചിത്രങ്ങളിൽ ഒന്നായ പുലിമുരുകൻ തീർത്ത ഓളം ഇന്നും നിലനിൽക്കുന്നുണ്ട്.

    ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. അതിൽ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമായി അജാസിന്റെ കുഞ്ഞു പുലിമുരുകൻ. ഡി4 ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അജാസിന് അന്ന് 11 വയസായിരുന്നു പ്രായം. റിയാലിറ്റി ഷോയിലെ പ്രകടനമാണ് അജാസിന് സിനിമയിലേക്കുള്ള വാതിൽ തുറന്നത്. സിനിമ പുറത്തിറങ്ങി കഴിഞ്ഞപ്പോൾ അജാസും വലിയ താരമായി മാറി.

    Also Read: ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന്‍ ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാലAlso Read: ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന്‍ ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല

    അജാസിനെ പറ്റിയുള്ള സോഷ്യൽ മീഡിയ പോസ്റ്റ്

    കൊല്ലം ആദിച്ചനല്ലൂരിലെ വിളച്ചിക്കാല സ്വദേശിയായ അജാസ് അന്ന് പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരുന്നു. പുലിമുരുകൻ കൂടാതെ കമ്മാരസംഭവം, ഡാൻസ് ഡാൻസ് തുടങ്ങിയ ചിത്രങ്ങളിലും അജാസ് അഭിനയിച്ചെങ്കിലും പിന്നീട് താരത്തെ കുറിച്ചുള്ള വിവരങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

    റിയാലിറ്റി ഷോയിൽ അജാസിന്റെ സഹമത്സരാർഥികൾ ആയിരുന്നവരിൽ ചിലർ മറ്റു റിയാലിറ്റി ഷോകളിൽ വീണ്ടും എത്തിയെങ്കിലും അജാസിനെ മാത്രം കണ്ടില്ല.

    ഇപ്പോഴിതാ, അജാസിനെ പറ്റിയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുകയാണ്. പുലിമുരുകനു ശേഷം അധികം സിനിമയിലൊന്നും കണ്ടിട്ടില്ലാത്ത അജാസ് നിലവിൽ കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണെന്ന് പോസ്റ്റിൽ പറയുന്നു. അജാസിനെപ്പറ്റിയുള്ള കുറിപ്പ് ഇങ്ങനെ.

    പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ

    'ഈ പോസ്റ്റിലെ ആദ്യത്തെ ഫോട്ടോ എല്ലാവർക്കും പരിചിതം ആയിരിക്കും. ജൂനിയർ പുലിമുരുകൻ. എന്നാൽ രണ്ടാമത്തെ ഫോട്ടോ പരിചിതം ആകാനിടയില്ല. ട്രാൻസ്ഫർ കിട്ടി പുതിയ സ്കൂളിൽ ജോയിൻ ചെയ്യാൻ ചെല്ലുമ്പോൾ അവിടെ ഇങ്ങനെ ഒരത്ഭുതം കാത്തിരിയ്ക്കുന്നുണ്ട് എന്നറിഞ്ഞില്ല. പ്രശസ്തിയുടെ വെള്ളിവെളിച്ചം ഒന്നുമില്ലാതെ തീർത്തും സാധാരണക്കാരനായി ഒരു സാധാരണ ഗ്രാമത്തിലെ ഗവണ്മെന്റ് സ്കൂളിൽ പ്ലസ് ടു കോമേഴ്‌സ് വിദ്യാർത്ഥിയായി പുലിമുരുകൻ ഉണ്ടാവുമെന്ന് ഒരിയ്ക്കലും കരുതിയില്ല.

    ജൂനിയർ പുലിമുരുകൻ

    മലയാളത്തിന്റെ സിനിമാ ചരിത്രത്തിലെ ആദ്യ 150 കോടി ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രം താരജാഡകൾ ഒന്നുമില്ലാതെ, കൗമാരത്തിന്റെ പൊലിമയോ തന്നിഷ്ടങ്ങളോ സൗഹൃദവേദികളോ ഇല്ലാതെ ഇങ്ങനെ ശാന്തനായി ഒതുങ്ങി ജീവിയ്ക്കുന്ന കാഴ്ച വിശ്വസിക്കുവാൻ കഴിഞ്ഞില്ല. അതേ.. പുലിമുരുകൻ എന്ന സിനിമയിൽ ജൂനിയർ പുലിമുരുകൻ ആയി അഭിനയിച്ച കൊല്ലം അജാസിനെ പറ്റിയാണ് ഈ ചെറുകുറിപ്പ്.

    കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ ഹയർ സെക്കന്ററി സ്കൂളിന്റെ വരാന്തയിലൂടെ താരപ്പൊലിമയുടെ മഞ്ഞവെളിച്ചം ഇല്ലാതെ, ക്യാമറക്കണ്ണിന്റെ തുറിച്ചു നോട്ടം ഇല്ലാതെ ഒരു രാജകുമാരൻ നടന്നു നീങ്ങുന്ന കാഴ്ച അതിശയവും വേദനയും സമ്മാനിച്ചു. ഇന്നവന്റെ കണ്ണുകളിൽ 'പുലിയെ കൊല്ലണം' എന്ന തീഷ്ണത ഇല്ല. പകരം അകന്നുമാറി നിൽക്കേണ്ടി വന്നവന്റെ നിസ്സഹായത ആണ്.

    അവന് ഗോഡ്ഫാദർമാരില്ല

    എല്ലാ ബഹളങ്ങളിൽ നിന്നും അകന്ന്. സ്കൂൾ വിട്ടാൽ ഗ്രൗണ്ട് വിട്ട് വീട്ടിലേക്ക് ഓടുന്ന ആദ്യ വിദ്യാർഥിയായി അവൻ മാറിയിരിക്കുന്നു. അവനെ ഒന്ന് കാണാൻ വേണ്ടി കൊല്ലം രമ്യ തിയേറ്ററിൽ അവന്റെ പുറകെ ഓടിയത് അന്നേരമൊക്കെ ഞാനോർത്തു. ആദിച്ചനല്ലൂരിലെ വിളച്ചിക്കാല ആണ് അവന്റെ സ്വദേശം. സ്കൂൾ കലോത്സവങ്ങളിൽ പോലും പങ്കെടുക്കാറില്ല. കാരണം ചോദിച്ചപ്പോൾ വേദന നിറഞ്ഞ പുഞ്ചിരി ആയിരുന്നു മറുപടി.

    ഇന്ന് സ്കൂളിൽ വാർഷികം ആയിരുന്നു. അവന് സ്കൂൾ വകയായി ഒരു മൊമെന്റോ കോമ്പ്ലിമെൻറ് ആയി നൽകി. വളരെ നിർബന്ധിച്ചപ്പോൾ ഒരു ഡാൻസ് ചെയ്തു. അവനിലെ അനായാസ നർത്തകനെ കണ്ട് കണ്ണു നിറഞ്ഞു. ഈ കുറിപ്പ് ഇവിടെ ഇടാൻ കാരണം ഇത് ലോക മലയാളികളുടെ ഇടമല്ലേ. പുലിമുരുകൻ നമ്മുടെ മനസ്സിൽ ഇടംപിടിച്ചവൻ അല്ലേ. അവന് ഗോഡ്ഫാദർമാരില്ല. ഒരു സാധാരണ കുടുംബാംഗം.

    Also Read: 'എല്ലാ വിശേഷ ദിവസങ്ങ‌ളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻAlso Read: 'എല്ലാ വിശേഷ ദിവസങ്ങ‌ളിലും വീട്ടിൽ വഴക്ക് നടക്കുന്നത് അതിന്റെ പേരിലാണ്'; പഴയ ഓർമ്മ പങ്കുവെച്ച് അനുപമ പരമേശ്വരൻ

    അവന്റെ ലോകം വിശാലമാകട്ടെ

    നമ്മുടെ ഇടയിൽ സിനിമാക്കാരും സിനിമാപ്രവർത്തകരും ധാരാളം ഉണ്ടാവുമല്ലോ.. അവർ ആരെങ്കിലും വിചാരിച്ചാൽ അവനെ കൈപിടിച്ചുയർത്താൻ കഴിയില്ലേ. ഒറ്റ സിനിമയിലൂടെ മലയാളിമനസ്സിൽ ഇടം പിടിച്ച, വിസ്മയ നർത്തകനായ അജാസും അവന്റെ സ്വപ്‌നങ്ങൾ നേടട്ടെ.

    അവൻ പ്ലസ്ടു എക്സാം എഴുതാൻ പോവുകയാണ്. നിങ്ങളുടെ പ്രാർത്ഥന ഉണ്ടാകണം. നിങ്ങളുടെ ഷെയർ ഏതെങ്കിലും സിനിമാക്കാരിൽ എത്തട്ടെ. അവന്റെ ലോകം വിശാലമാകട്ടെ,' എന്നായിരുന്നു കുറിപ്പ്. എം എം മഠത്തിൽ എന്നയാളുടെ കുറിപ്പ് മിനി ഉണ്ണി എന്ന വ്യക്തി വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് പങ്കുവച്ചത്.

    Read more about: actor
    English summary
    Social Media Post About D4 Dance Fame Junior Pulimurugan Aka Master Ajas Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X