മാധ്യമങ്ങളെ കളിയാക്കിയതിന്റെ ചൊരുക്ക്! നിഖിലയുടെ വാക്കുകള്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കി പ്രതികാരം?

മലയാള സിനിമയിലെ മുന്‍നിര നായികയാണ് നിഖില വിമല്‍. ബാലതാരമായി കടന്നു വന്ന നിഖില ഇന്ന് മലയാളത്തിലെ ജനപ്രീയ നടിയാണ്. ഇപ്പോഴിതാ തമിഴിലും കയ്യടി നേടുകയാണ് നിഖില. തന്റെ വെട്ടിത്തുറന്നുള്ള സംസാരത്തിലൂടേയും കുറിക്കു കൊള്ളുന്ന കൗണ്ടറുകളിലൂടേയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട് നിഖില.

അതേസമയം തന്റെ കൗണ്ടറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനവും നിഖിലയെ തേടിയെത്താറുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നിഖിലയുടെ വാക്കുകള്‍ വാര്‍ത്തയായി മാറി. താന്‍ അഭിനയിക്കാതെ നിരസിച്ചൊരു സിനിമയെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകളാണ് വൈറലായത്. ഇപ്പോഴിതാ ഈ വാര്‍ത്തകളെക്കുറിച്ചുള്ളൊരു കുറിപ്പ് വൈറലാവുകയാണ്.

Nikhila Vimal

സിനിമ പ്രേമികളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രകാശ് മാത്യു എന്നയാള്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നിഖിലയുടെ വാക്കുകള്‍ വളച്ചൊടിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നാണ് കുറിപ്പിലെ ആരോപണം. ഇന്റര്‍വ്യൂവില്‍ മാധ്യമങ്ങളെ ഒരു ദാക്ഷണ്യവും ഇല്ലാതെ കളിയാക്കിയും കുറ്റപെടുത്തിയും നല്ലരീതിയില്‍ സംസാരിച്ചതിന്റെ ചൊരുക്കാ ഈ കാണിച്ചത് എന്നാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

''കേരളത്തില്‍ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം നിഖില വിമലിനെ പറ്റി ഒരു വാര്‍ത്ത അവരുടെ എഫ്ബി പോസ്റ്റുകളില്‍ കൊടുത്തിട്ടുണ്ട്.. മേപ്പടിയാണ് എന്ന സിനിമയില്‍ നിന്ന് നിഖില അഭിനയിക്കാഞ്ഞത് അതില്‍ അഭിനയിക്കാന്‍ ഒരു തേങ്ങയും ഇല്ല എന്ന് നിഖില പറഞ്ഞു എന്ന്. സംഭവം സത്യം ആണ് നിഖില അങ്ങനെ പറഞ്ഞു പക്ഷെ.. പറഞ്ഞത് മുഴുവന്‍ അവര്‍ അതില്‍ പറഞ്ഞിട്ടില്ല..

അതില്‍ കഥ പറഞ്ഞപ്പോള്‍ നായകന്റെ കൂടെ ജീപ്പില്‍ അങ്ങോട്ട് പോകുന്നു ഇങ്ങോട്ട് പോകുന്നു അത്രേ ഒള്ളു അന്ന് ആ വേഷം... സ്‌ക്രിപ്റ്റ് ചോദിച്ചപോള്‍ അത് ഒന്നും ഇല്ലാരുന്നു, പിന്നെ സിനിമ വന്നപ്പോള്‍ ആ റോള്‍ കുറെ കൂടെ ആഡ് ചെയ്തു എന്നാണ് നിഖില പറഞ്ഞത്. അഞ്ജു ആണ് ആ കഥാപാത്രം പിന്നീട ചെയ്തത്. സംഭവം എന്താണ് എന്ന് വെച്ചാല്‍ കഴിഞ്ഞ കുറെ ഇന്റര്‍വ്യൂവില്‍ മാധ്യമങ്ങളെ ഒരു ദാക്ഷണ്യവും ഇല്ലാതെ കളിയാക്കിയും കുറ്റപെടുത്തിയും നല്ലരീതിയില്‍ സംസാരിച്ചതിന്റെ ചൊരുക്കാ ഈ കാണിച്ചത് എന്ന് മനസിലാകും.

Nikhila Vimal

പിന്നെ നിഖില ഇത് പറഞ്ഞത് മേപ്പാടിന്റെ സംവിധായകന്‍ കൂടെ ഇരിക്കുമ്പോള്‍ തന്നെ ആണ്. അയാളുടെ അടുത്ത സിനിമയില്‍ ഒരു നായികാ നിഖില ആയിരുന്നു. അതിലെ നായകന്റെ അടുത്ത സിനിമയില്‍ നിഖില ആണ് നായിക. ഇതാണ് പറയുന്നത് മാ...ധ്യമ പ്ര...ര്‍ത്തകരെ നമ്പരുത് നമ്പിയാല്‍ ഉ....ജ്വലം ആകും പ്രകടനം.'' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മേപ്പടിയാന്റെ സംവിധായകന്‍ ഒരുക്കിയ കഥ ഇന്നുവരെ എന്ന സിനിമയിലാണ് നിഖില ഒടുവിലായി അഭിനയിച്ചത്. അതേസമയം തമിഴില്‍ നിഖില അഭിനയിച്ച വാഴെെ മികച്ച വിജയമായി മാറിയിരുന്നു. ചിത്രം ഇന്നലെയാണ് ഒടിടിയിലെത്തിയത്. അതേസമയം നിരവധി സിനിമകളാണ് നിഖിലയുടേതായി അണിയറിയിലുള്ളത്.

Read more about: nikhila vimal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X