നയൻ‌താര കല്യാണത്തിന് മുന്നേ ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്‌നം?; വൈറലായി കുറിപ്പ്

തെന്നിന്ത്യൻ സിനിമ ലോകത്തെ സൂപ്പർ കപ്പിളായ നയൻതാരയും വിഘ്‌നേശ് ശിവനും തങ്ങൾ അച്ഛനമ്മമാരെയെന്ന വാർത്ത മണിക്കൂറുകൾക്ക് മുൻപാണ് ആരാധകരെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെ (സറോഗസി) ഇരട്ട കുട്ടികളാണ് താരദമ്പതികൾക്ക് ജനിച്ചത്. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന താരങ്ങൾക്ക് സിനിമയ്ക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി പേരാണ് ആശംസകൾ നേരുന്നത്.

അതേസമയം, വിഘ്‌നേശ് ശിവൻ പങ്കുവച്ച പോസ്റ്റിന് താഴെയും ഇതു സംബന്ധിച്ച വാർത്തകൾക്ക് താഴെയും അധിക്ഷേപ കമന്റുകൾ നിറയുകയാണ്. നയൻതാരയുടെയും വിഘ്‌നേഷിന്റെ വിവാഹതീയതി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കമന്റുകൾ. വിവാഹം കഴിഞ്ഞു നാല് മാസം മാത്രം കഴിയുമ്പോൾ കുഞ്ഞോ എന്ന ചിലരുടെ ആശങ്കകൾ.

nayanthara vignesh

നിരവധി പേരാണ് വാർത്തകളിൽ ആശ്ചര്യം പ്രകടിപ്പിച്ച് കമന്റ് ചെയ്യുന്നത്. ഇതെന്താ ദിവ്യ ഗർഭമോ, സിനിമയിലെ പോലെ പാട്ട് കഴിഞ്ഞപ്പോൾ കുഞ്ഞ് ആയി. കല്യാണത്തിന് മുൻപേ കാറ്റ് വീശിയപ്പോൾ ഉണ്ടായതാകും. വാർത്ത കണ്ട് വിഘ്‌നേഷിന്റെ ബോധം പോയി, കണക്ക് അങ്ങോട്ട് ശരിയാവുന്നില്ലലോ എന്നിങ്ങനെയാണ് നയൻതാരയെയും വിഘ്‌നേഷിനെയും അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകൾ.

നിരവധി പേർ ഇതിനെതിരെയും കമന്റ് ചെയ്യുന്നുണ്ട്. അതിൽ യുവ എഴുത്തുകാരിയായ ശ്രീപാർവ്വതി ഫേസ്‌ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അധിക്ഷേപ കമന്റുകൾ ഇട്ട് സൈബർ ആക്രമണം നടത്തുന്നവർക്കും ദമ്പതിമാരെ ഓഡിറ്റ് ചെയ്യുന്നവർക്കുമെതിരെയാണ് കുറിപ്പ്.

'നയൻ‌താര - വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികൾ. കല്യാണത്തിന് മുന്നേ നയൻ‌താര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം? അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? അവരുടെ സ്വകാര്യ സ്‌പേസിൽ നിന്ന് മാറി നിൽക്കൂ, രണ്ടു താരങ്ങൾക്കും ആശംസകൾ,' എന്നാണ് ശ്രീ പാർവതി കുറിച്ചത്. ശ്രീപാർവ്വതിയുടെ പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു.

ഇന്ന് വൈകുന്നേരമാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിഘ്‌നേശ് സന്തോഷം പങ്കുവച്ചത്. 'നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്. ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും ഞങ്ങളുടെ പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു.'

'ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു', എന്നാണ് മക്കളുടെ ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ കുറിച്ചത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾ കഴിയുമ്പോഴാണ് വിക്കിയും നയൻതാരയും മാതാപിതാക്കളായിരിക്കുന്നത്.

രണ്ടും ആൺ കുട്ടികളാണ് എന്നാണ് റിപ്പോർട്ട്. മക്കൾക്ക് ഉയിർ, ഉലകം എന്നീ പേരുകളാണ് നൽകിയിരിക്കുന്നത്. ഉയിർ എന്നാൽ ജീവൻ എന്നാണ് അർഥം. ഉലകം എന്നാൽ ലോകം എന്നാണ് അർത്ഥം വരുന്നത്.

ഇക്കഴിഞ്ഞ ജൂൺ ഒമ്പതിന് ആണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. മഹാബലിപുരത്ത് വെച്ച് നടന്ന അത്യഢംരപൂർവമായ വിവാഹത്തിൽ ബോളിവുഡിൽ നിന്നടക്കമുള്ള താരങ്ങൾ എത്തിയിരുന്നു. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക, തുടങ്ങി വമ്പൻ താരനിര തന്നെ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. തുടർന്ന് ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിക്കിയും നയൻസും വിവാഹിതരായത്. ഇവരുടെ വിവാഹ ഡോക്യൂമെന്ററി ഉടൻ തന്നെ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X