For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹര്‍ത്താല്‍ ഭ്രാന്ത്, എന്തിനെന്ന് മനസിലാകുന്നില്ലെന്ന് വിജയ് ബാബു; കര്‍ഷകര്‍ക്ക് ഒടിടി ഇല്ല സര്‍!

  |

  സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യത്ത് ഭാരത് ബന്ദ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ്. ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കേരളത്തില്‍ ഇതേസമയം ഹര്‍ത്താല്‍. ഇതിനിടെ ഹര്‍ത്താലിനെ വിമര്‍ശിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം പങ്കുവച്ചൊരു പോസ്റ്റിലായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം.

  ഗ്ലാമറസായി അമല പോള്‍; ഹോട്ട് ചിത്രങ്ങള്‍ പങ്കുവച്ച് താരം

  നാളത്തെ ഹര്‍ത്താലിന് പിന്നിലെ യുക്തി മനസിലാകുന്നില്ല ( പ്രഖ്യാപിച്ചത് ആര് തന്നെയാണെങ്കിലും). അതും ഹര്‍ത്താലിനെക്കാള്‍ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിള്‍ ലോക്ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍. വിഡ്ഢിത്തം എന്ന വാക്കല്ല അക്ഷരാര്‍ത്ഥത്തില്‍ ഭ്രാന്ത് എന്ന് തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ താരത്തിന്റെ പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ട് ചിലര്‍ രംഗത്ത് എത്തുകയായിരുന്നു.

  തന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയാള്‍ക്ക് വിജയ് ബാബു നല്‍കിയൊരു മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പട്ടുമെത്തയില്‍ കിടക്കുന്ന നിനക്ക് എങ്ങനെ മനസിലാവാന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനാണ് വിജയ് ബാബു മറുപടിയുമായി എത്തിയത്. സര്‍ ഏത് ടൈപ്പ് മെത്തയാണ് ഉപയോഗിക്കുന്നത്. ഞാനും അത് വാങ്ങാം. പിന്നെ മനസിലാക്കാന്‍ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ എന്നായിരുന്നു വിജയ് ബാബുവിന്റെ മറുപടി.

  നാളെ ഹര്‍ത്താല്‍ കഴിയുമ്പോള്‍ ചേട്ടന്ന് കിട്ടുന്ന പട്ടുമെത്ത ഒന്ന് കാണിക്കണെ, ഹേ മനുഷ്യാ ഇവിടെ ചില്ലറ ജോലി ഒക്കെ എടുത്ത് ആള്‍ക്കാര്‍ പുറത്തിറങ്ങുന്നതെ ഉള്ളു,. അപ്പോഴേക്കും എത്തി രാഷ്ട്രീയക്കാര്‍ സംഘടനകള്‍. ഒരു തരത്തിലും പണി എടുത്ത് കഞ്ഞി കുടിക്കാന്‍ സമ്മതിക്കരുത്, ചേട്ടന്‍ തറയിലാണോ എന്നും കിടക്കുന്നത്... എന്തെങ്കിലും കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ അത് ചെയ്യണം.. അല്ലാതെ അയാള്‍ അധ്വാനിച്ചു ഉണ്ടാക്കിയത് അല്ലേ. അങ്ങേര് എങ്ങെനെ വേണേലും കിടന്നോട്ടെ തുടങ്ങിയ കമന്റുകളുമായി വിജയ് ബാബുവിന് പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

  അതേസമയം വിജയ് ബാബുവിനെ തിരുത്തിയും നിരവധി പേര്‍ എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ, ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് നാളത്തെ ഭാരത ബന്ദ് സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ ബന്ദ് നിരോധിച്ചുകൊണ്ട് ഹര്‍ത്താല്‍ ആയി നടത്തുന്നു,
  അന്നം തരുന്ന കര്‍ഷകര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തങ്ങളുടെ ജീവിതം അപകടത്തില്‍ ആകാതിരിക്കുവാനായി സമരം ചെയ്യുകയാണ്... നിങ്ങളെ പോലുള്ള താരങ്ങള്‍ക്ക് വരെ അന്നം ഊട്ടുന്ന അവര്‍ നിലനില്‍പിന് വേണ്ടി സമരം ചെയ്യുമ്പോ അതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആണ് നാളത്തെ ഭാരത് ബന്ദ്. മാസങ്ങളോളം ഹീരസ റീംി ഹ കഴിഞ്ഞ നമുക്ക് നാളത്തെ ഒരു സമരം കൊണ്ട് ജീവിതം അവസാനിക്കാന്‍ പോകുന്നില്ല... മറിച്ചു... ജീവിതത്തിനു വേണ്ടി പോരാടുന്ന അന്നം തരുന്ന ദൈവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനില്ല എങ്കില്‍ കൂടി അവര്‍ക്കായൊരു ഐക്യദാര്‍ഢ്യം അത് മാത്രം ആണ്... നാളത്തെ ഭാരത് ബന്ദ്. എന്നിങ്ങനെയാണ് ബന്ദിന് പിന്തുണയുമായി എത്തുന്നവര്‍ നല്‍കുന്ന വിശദീകരണം.

  Also Read: സ്വന്തമായി കാർ ഓടിച്ച് പോയപ്പോഴാണ് അപകടമുണ്ടായതെന്ന് പേളി; അന്ന് ഫ്രണ്ട്‌സ് തിരിഞ്ഞ് നോക്കിയില്ലെന്നും താരം

  300 ലേറെ ദിവസങ്ങളായി കര്‍ഷകര്‍ നടത്തുന്ന സമരം - അതിന് യുക്തിയുണ്ടാകില്ല.മഞ്ഞും മഴയും വെയിലും കൊറോണയും വകവെയ്ക്കാതെ അനേകമാളുകള്‍ തെരുവില്‍ ഇത്രയും ദിവസം സമരം ചെയ്യുന്നതിന്റെ യുക്തി മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ട് ഉണ്ടല്ലേ സാറെ.വളരെ വേദന തോന്നുന്നു ഇങ്ങനെ ഒരഭിപ്രായം വിളകള്‍ക്ക് കുത്തകകള്‍ക്ക് വില നിശ്ചയിക്കാന്‍ അവസരം നല്‍കുമ്പോള്‍ കര്‍ഷകര്‍ എന്തുചെയ്യണം അവര്‍ക്ക് OTT പോലുമില്ല. എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് രാജ്യത്ത് ബന്ദ് നടത്തുന്നത്. ഇതിന് പിന്തുണയറിയിച്ചു കൊണ്ടാണ് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും സിഐടിയും ഐഎന്‍ടിയുസിയും അടക്കമുള്ള വിവിധ ട്രേഡ് യൂണിയനുകളും ബന്ദിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്്ഥാനങ്ങളെ ഭരണകക്ഷികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

  Read more about: vijay babu
  English summary
  Social Media Schools Vijay Babu About Hartal As The Actor Comes Against It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X