കല്യാണം കഴിച്ചോട്ടെ, പൊന്നു പോലെ നോക്കാം! രാത്രി വീഡിയോ കോളില്‍ വരുമോ? മെസേജുകളെക്കുറിച്ച് അഞ്ജിത
സോഷ്യല്‍ മീഡിയയിലെ താരമാണ് അഞ്ജിത നായര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഞ്ജിത സോഷ്യല്‍ മീഡിയയില്‍ താരമായി മാറുന്നത്. അഞ്ജിതയുടെ വീഡിയോകള്‍ക്കെതിരെ പക്ഷെ പലപ്പോഴും വിമര്‍ശനങ്ങളും ഉയരാറുണ്ട്. വീഡിയോകളില്‍ അഞ്ജിത ധരിക്കുന്ന വേഷങ്ങളാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറാറുള്ളത്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം സമീപനങ്ങളും അഞ്ജിതയ്ക്ക് നേരിടേണ്ടി വരാറുണ്ട്. തെറ്റായ ഉദ്ദേശത്തോടെ തനിക്ക് മെസേജ് അയക്കുന്നവരെക്കുറിച്ചും വിവാഹ അഭ്യര്‍ത്ഥന നടത്തുന്നവരെക്കുറിച്ചുമൊക്കെ ഇപ്പോഴിതാ തുറന്നു പറയുകയാണ് അഞ്ജിത നായര്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജിത മനസ് തുറന്നത്.

കല്യാണം കഴിച്ചോട്ടെ പൊന്നു പോലെ നോക്കാമെന്ന് മെസേജുകള്‍ വരാറുണ്ട്. അങ്ങനത്തെ ഒരു പണിയ്ക്കും ഞാനില്ല. ഒന്നാമത് വിശ്വസിക്കാനാകില്ല ഇമ്മാതിരി കമന്റ്‌സ്. ഒക്കെ ഫേക്ക് ആയിരിക്കും. പിന്നെ ഇപ്പോള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. അടുത്ത വര്‍ഷം ഉണ്ടാകും. 25 വയസ് ആകാറായി. ആരെയും കണ്ടെത്തി വച്ചിട്ടില്ല. ഇഷ്ടം പോലെയുള്ളവര്‍ ചോദിക്കുന്നുണ്ട്. അമ്മ പറയുന്നത് പെണ്‍കുട്ടികള്‍ 22-ാം വയസില്‍ കല്യാണം കഴിക്കണം എന്നാണെന്നും അഞ്ജിത പറയുന്നു.
മോശം മെസേജുകള്‍ വരാറുണ്ട്. മെയിലിലും വരാറുണ്ട്. അത് മൈന്റ് ചെയ്യാറില്ല. മറുപടി കൊടുക്കാറില്ല. മോശം രീതിയിലായിരിക്കും. അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യും. അഞ്ജിത അത് കാണാന്‍ തോന്നുന്നു, വീഡിയോ കോള്‍ വരുമോ എന്നൊക്കെ വരും. അപ്പോള്‍ തന്നെ ബ്ലോക്കാകും. അവര്‍ക്ക് മറുപടി കൊടുക്കാന്‍ തന്നെ പറ്റില്ല. കമന്റ്‌സ് ഓഫാക്കിയിടാനുള്ള കാരണവും അതാണ്. എന്താണ് കമന്റ്‌സ് ഓഫാക്കിയിടുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ഇതാണ് കാരണമെന്നും അഞ്ജിത വ്യക്തമാക്കി.
എന്റെ ഫോട്ടോ വച്ച് ഒരുപാട് ഫേക്കുകളുണ്ട്. രാത്രി വീഡിയോ കോളിന് താല്‍പര്യമുണ്ടെന്ന് പറഞ്ഞ് എന്റെ ഫോട്ടോയും വേറെ ഏതോ നമ്പറും കൊടുത്തത് കണ്ടിരുന്നു. അതിലൊന്നും ആരും പോയി ക്ലിക്ക് ചെയ്യരുത്. ഇന്‍സ്റ്റയില്‍ നീ തന്നെയാണോ എന്ന് ചോദിച്ച് മെസേജ് അയക്കാറുണ്ട്. ഞാനല്ലെന്ന് പറഞ്ഞ് പറഞ്ഞ് മടുത്തതാണ്. ഒരുപാട് ഫേക്ക് ഐഡികളുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

എനിക്ക് ബിഗ് ബോസില്‍ പോകണം എന്നുണ്ടെന്നും അഞ്ജിത തുറന്നു പറയുന്നുണ്ട്. അതേസമയം തനിക്ക് ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ ഇഷ്ടമല്ലെന്നും അഞ്ജിത പറയുന്നു. പിന്നാലെ തനിക്ക് ഒരു ഓഡിഷനില്‍ വച്ചുണ്ടായ മോശം അനുഭവവും അഞ്ജിത പങ്കുവെക്കുന്നുണ്ട്. സിനിമയുടെ ഓഡിഷന് പോയിട്ടുണ്ട്. പാലക്കാട് വരെ പോയി. അമ്മയുടെ അനിയത്തിയേയും കൂട്ടിയിട്ടാണ് പോയത്. ആയിക്കോട്ടെ ഞങ്ങള്‍ പറയാമെന്ന് പറഞ്ഞു. പിന്നെ ആ രീതിയിലുള്ള ചോദ്യമായി. അതോടെ വേണ്ടെന്ന് വച്ചുവെന്നാണ് അഞ്ജിത പറയുന്നു.
അഡ്ജസ്റ്റ്‌മെന്റ് ചോദിച്ചു. ഞാന്‍ അങ്ങനെത്തെ ഒന്നിനുമില്ലെന്നും നേരായ വഴിയ്ക്കുള്ളതെന്ന് മതിയെന്ന് പറഞ്ഞുവെന്നാണ് അഞ്ജിത പറയുന്നത്. ഒരു കോര്‍ഡിനേറ്റര്‍ വഴിയാണ് പോയത്. ഇനി മേലാല്‍ ഓഡിഷനേ വേണ്ട, നമ്മളെ കണ്ടിട്ട് വിളിക്കുവാണെങ്കില്‍ ആയിക്കോട്ടെ എന്ന് കരുതിയെന്നും താരം പറയുന്നു.


Click it and Unblock the Notifications