ഭര്‍ത്താവ് മരിച്ച സ്ത്രീയെ വിളിച്ച് വരുത്തി കരയിപ്പിച്ചു; മേഘ്‌നയോട് കാണിച്ചത് ക്രൂരതയെന്ന് ആരാധകര്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മേഘ്‌ന രാജ്. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന മലയാളത്തിലേക്ക് എത്തുന്നത്. പിന്നീടും നിരവധി സിനിമകളില്‍ മേഘ്‌ന എത്തി. അതേസമയം ഈയ്യടുത്തായിരുന്ന മേഘ്‌നയുടെ ഭര്‍ത്താവും കന്നഡ സിനിമയിലെ സൂപ്പര്‍താരവുമായ ചിരഞ്ജീവി സര്‍ജ എന്ന ചീരു മരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു താരത്തിന്റെ മരണം. മേഘ്‌ന നാലു മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു ചീരുവിന്റെ മരണം. ഭര്‍ത്താവിന്റെ മൃതദേഹത്തിന് അ്‌രികിലിരിക്കുന്ന മേഘ്‌നയുടെ ചിത്രം ആരുടേയും മനസില്‍ നിന്നും മായില്ലെന്ന് ഉറപ്പാണ്.

ഇതിനിടെ ഇപ്പോഴിതാ ഭര്‍ത്താവിനെ ഓര്‍ത്ത് കരയുന്ന മേഘ്നയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ഒരു ചാനല്‍ പരിപാടിയില്‍ വച്ചായിരുന്നു മേഘ്‌ന വിതുമ്പിയത്. എന്നാല്‍ കന്നട ചാനലില്‍ നടിയെ ക്ഷണിച്ച് വരുത്തി കരയിപ്പിച്ചെന്നാണ് ആരാധകർ പറയുന്നത്. സംഭവത്തിന് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ക്രൂരമാണെന്ന് സോഷ്യല്‍ മീഡിയ

ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയെ വിളിച്ചു വരുത്തി കരയിപ്പിച്ച് ടി ആര്‍ പി കൂട്ടുന്നത് അല്പം ക്രൂരമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. എന്തിന്റെ പേരില്‍ ആയാലും ഒരാളുടെ വേദന വിറ്റ് തിന്നരുത് എന്നാണ് താരത്തിന്റെ ആരാധകരുടെ കമന്റ്. ദയവ് ചെയ്ത് ഇത്തരം ടിആര്‍പി പരിപാടികള്‍ നടത്തരുത്, ഇത് വളരെ മോശമായിപ്പോയി, എല്ലാ എപ്പിസോഡുകളിലും ചിരുവിന്റെ ഓര്‍മകളെ കുറിച്ച് കുത്തി കുത്തി ചോദിച്ച് വേദനിപ്പിയ്ക്കുന്ന പരിപാടി നിര്‍ത്തണം എന്നും സോഷ്യല്‍ മീഡിയ ചാനലുകാരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. കന്നട കളേഴ്സ് ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയതായിരുന്നു മേഘ്ന രാജ്. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചായിരുന്നു മേഘ്‌ന എത്തിയത്. ഇതിന്റെ ഭാഗമായി മേഘ്നയ്ക്ക് ഒരു സമ്മാന പൊതി നല്‍കുകയായിരുന്നു. എന്നാല്‍ ആ പൊതിയില്‍ മുഴുവന്‍ ചിരജ്ജീവി മേഘ്നയ്ക്ക് വാങ്ങി കൊടുത്ത സമ്മാനങ്ങളായിരുന്നു.

മേഘ്ന പൊട്ടി കരയുന്നു

ഇത് കണ്ടതും മേഘ്‌ന വികാരഭരിതയായി മാറുകയായിരുന്നു. ചീരുവിനോടൊപ്പമുള്ള വാലന്റൈന്‍സ് ഡേയെ കുറിച്ചും പ്രിയപ്പെട്ടവന്‍ നല്‍കിയ സമ്മാനത്തെ കുറിച്ചും മേഘ്‌ന സംസാരിക്കുകയായിരുന്നു. എന്നാല്‍ മേഘ്‌ന സംസാരിച്ചു കൊണ്ടിരിക്കെ അപ്രത്യക്ഷിതമായി ചീരുവിന്റെ ശബ്ദം ഫ്‌ളോറില്‍ കേള്‍ക്കുകയായിരുന്നു. ഇതോടെയാണ് മേഘ്‌നയുടെ നിയന്ത്രണം നഷ്ടമാകുന്നത്. ഇത് സത്യമായെങ്കില്‍ എന്ന് ആഗ്രഹിച്ച പോയി എന്ന് പറഞ്ഞ് കൊണ്ടാണ് മേഘ്ന പൊട്ടി കരയുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിരന്തരം ചര്‍ച്ച

ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് അതിമനോഹരമായ ഒരു നെക്‌ളേസാണ് ചിരു സമ്മാനമായി നല്‍കിയതെന്നാണ മേഘ്ന പറയുന്നത്. വാലന്റൈന്‍സ് ഡേയ്ക്കും സമ്മാനങ്ങള്‍ നല്‍കാന്‍ അദ്ദേഹം മറന്നിരുന്നില്ലെന്ന് മേഘ്‌ന ഓര്‍ക്കുന്നു. അവയൊക്കെ ഇപ്പോഴും നടി വിലപ്പെട്ട വസ്തുക്കളായി താന്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും മേഘ്‌ന പറയുന്നു. വാലന്റൈന്‍സ് ഡേയില്‍ കറുത്ത ഹാന്‍ഡ് ബാഗാണ് ചീരു നല്‍കിയത്. മുട്ടുകുത്തി നിന്ന് ചീരു തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് എങ്ങനെയാണെന്നും മേഘ്ന പറയുന്നുണ്ട്. ചീരുവും താനും തമ്മിലുള്ള ഫോട്ടോ എപ്പോഴും തന്റെ കിടക്കയില്‍ സൂക്ഷിക്കുന്നുണ്ടെന്നും മേഘ്ന പറഞ്ഞു. 10 വര്‍ഷം നീണ്ടുന്ന ബന്ധത്തിനൊടുവിലാണ് മേഘ്നയും ചീരവും വിവാഹിതരാവുന്നത്. മകന് വേണ്ടിയാണ് താന്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നാണ് മേഘ്‌ന പറയുന്നത്. മേഘ്‌നയുടേയും മകന്റേയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ചര്‍ച്ചയായി മാറാറുണ്ട്.

Recommended Video

Watch Video: Meghana Raj reveals Jr Chiru’s name in a special video on Instagram
തിരികെ വരികയാണ്

ഭര്‍ത്താവിന്റെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും പതിയെ തിരികെ വരികയാണ് മേഘ്‌ന. താരം പരസ്യ ചിത്രങ്ങളിലൂടെയാണ് തിരിച്ചുവന്നത്. കന്നഡ സിനിമയിലാണ് ഇപ്പോള്‍ മേഘ്‌ന സജവീമായിട്ടുള്ളത്. സെല്‍ഫി മമ്മി ഗൂഗിള്‍ ഡാഡിയാണ് മേഘ്‌നയുടെ പുതിയ സിനിമ.

More from Filmibeat

Read more about: meghna raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X