'ഉടുപ്പിടാതേയും നടക്കൂ'; സ്ത്രീകളോട് ഇഷ്ടമുള്ളത് ധരിക്കാന്‍ പറഞ്ഞ റിമയ്ക്ക് അധിക്ഷേപം

മലയാള സിനിമയിലെ മിന്നും താരമാണ് റിമ കല്ലിങ്കല്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരമാണ് റിമ. അഭിനയം കൊണ്ട് മാത്രമല്ല, തന്റെ നിലപാടുകളിലൂടേയും വ്യക്തിത്വത്തിലൂടേയും റിമ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ പലപ്പോഴായി തുറന്നടിച്ചുള്ള റിമ കല്ലിങ്കല്‍ ഡബ്ല്യുസിസിയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാള്‍ കൂടിയാണ്.

ഇപ്പോഴിതാ റിമ കല്ലിങ്കലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നടി ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ രംഗത്ത് വരികയും തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെയും പശ്ചാത്തലത്തിലാണ് റിമ കല്ലിങ്കലിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നത്. സ്ത്രീകളോട് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പറയുകയാണ് കുറിപ്പിലൂടെ റിമ കല്ലിങ്കല്‍. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

Rima Kallingal

''പ്രിയപ്പെട്ട സ്ത്രീകളെ ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്ത് ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.'' എന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്. പിന്നാലെ താരത്തിന്റെ വാക്കുകള്‍ക്ക് കയ്യടിച്ചും പിന്തുണ അറിയിച്ചുമൊക്കെ നിരവധി പേര്‍ എത്തുന്നുണ്ട്.

എന്നാല്‍ ചിലര്‍ റിമ കല്ലിങ്കലിനെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. 'മിനിമം മറച്ച് മാക്‌സിമം കാണിച്ചാലേ ഞങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുള്ളു എന്നതും വളരെ ദാരിദ്ര്യം പിടിച്ചിട്ടുള്ള ചിന്തയാണ്?, ഒരു മനുഷ്യനെ സംബന്ധിച്ചു വസ്ത്രം അതിന്റെ ഉപയോഗം എന്തിനാണെന്ന് നമുക്കറിയാം, അതിനപ്പുറത്തേക്ക് കോമാളിത്തരം ആകുമ്പോ നാല് ചുവരിനപ്പുത്തേക്ക് അതായത് സമൂഹത്തിലേക്ക് അത്തരത്തില്‍ ഇറങ്ങി ചെല്ലുമ്പോ അതു കാണുന്ന സമൂഹം അതിനെ വിലയിരുത്തുന്നതും അഭിപ്രായം പറയുന്നതും എങ്ങനെ ആണ് ലൈംഗീക ധാര്യദൃയം ആകുന്നത് ഇത്രക്കാരോപിച്ചു ബാക്കി ഉള്ളവരെ എല്ലാം ഈ ലിസ്റ്റില്‍ കാണാന്‍ അല്ലെങ്കില്‍ ആക്ഷേപിക്കാന്‍ ഇവര്‍ക്ക് എവിടുന്ന് ധൈര്യം കിട്ടി' എന്നാണ് ചിലരുടെ വിമര്‍ശനം.

Rima Kallingal

'നിങ്ങള്‍ക് ഇഷ്ടം ഉള്ളത് ഇടാന്‍ ഉള്ള ഫ്രീഡം പോലെ തന്നെ, ബാക്കി ഉള്ളവര്‍ക്കു അവര്‍ കാണുന്നതിനെ കുറിച്ച് പരാമര്‍ശിക്കാനും കമന്റ്‌സ് പറയാനും ഉള്ള റൈറ്റ് ഉണ്ട് ഹേയ്, ഇങ്ങനെ ഒകെ നടക്കാന്‍ ആഗ്രഹം ഉണ്ട് എകില്‍ അജു കേള്‍ക്കാന്‍ കൂടി ഉള്ള മൈന്റ് സെറ്റ് ഉണ്ടാക്കി എടുക്കാന്‍ ഉള്ള മനസ്സ് കൂടി കാണിക്കു പെങ്ങമ്മാരെ നിങ്ങള്‍. അല്ലാത്ത കിടന്നു മോങ്ങിട്ട് ഒരു കാര്യവും ഇല്ല, ഇങ്ങനെ മാത്രം അല്ല ലോ വസ്ത്രം ധരിക്കാന്‍ പറ്റുക, ഡീസന്റ് ആയ രീതി കൂടി ഉണ്ടല്ലോ വസ്ത്രധരണത്തിന്, ഇരട്ടത്താപ്പുകാരെ വേഗം തിരിച്ചറിയാനാകും. നിങ്ങള്‍ അതിലെരാളാണ്, ഉടുപ്പിടാതേയും നടക്കൂ' എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.

അതേസമയം പതിവ് പോലെ വിമര്‍ശനങ്ങള്‍ റിമയെ തളര്‍ത്തില്ലെന്നുറപ്പാണ്. താരം കമന്റുകളെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഹണി റോസ്-ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ ബോബിയെ അനുകൂലിച്ചെത്തുന്നവര്‍ ഹണിയുടെ വസ്ത്രത്തെ ചൂണ്ടിക്കാണിച്ചിരുന്നു അദ്ദേഹത്തെ ന്യായീകരിച്ചിരുന്നത്. ഈ സമയത്താണ് സ്ത്രീകളോട് ഇഷ്ടമുള്ളത് ധരിക്കാന്‍ റിമ കല്ലിങ്കല്‍ ആവശ്യപ്പെടുന്ന കുറിപ്പ് വൈറലാകുന്നത്.

More from Filmibeat

Read more about: rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X