കേരളത്തിന്റെ ലൈംഗിക ദാരിദ്ര്യത്തെക്കുറിച്ചുള്ള പോസ്റ്റ്, കാരണമായത് ആ ഫോട്ടോ; കമന്റുകള്‍ ഞെട്ടിച്ചു

ഒറ്റയ്ക്ക് ലോകം ചുറ്റുക, പലര്‍ക്കും ആഗ്രഹമുള്ള കാര്യമാണെങ്കിലും എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നായിരിക്കില്ല അത്. എന്നാല്‍ ഒറ്റയ്ക്ക് ഒരു സൈക്കിളില്‍ ലോകം ചുറ്റുന്ന മലയാളി പെണ്‍കുട്ടിയാണ് അരുണിമ. അരുണിമയുടെ യാത്രകള്‍ ആരേയും അമ്പരപ്പിക്കുന്ന ഒന്നാണ്. ഇതിനോടകം 12 രാജ്യങ്ങളില്‍ അരുണിമ സഞ്ചാരം നടത്തിയിട്ടുണ്ട്. കൂട്ടിന് തന്റെ സൈക്കിളല്ലാതെ മറ്റാരുമുണ്ടാകാറില്ല.

ഇപ്പോള്‍ അരുണിമ കെനിയയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അരുണിമ പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇതിനിടെ ഒരിക്കല്‍ അരുണിമ പങ്കുവച്ച ചിത്രത്തിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു.

Arunima

മാറ് മറക്കാതെയുള്ള ചിത്രം പങ്കുവച്ചതിനായിരുന്നു അരുണിമയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ആ ചിത്രത്തിന് പിന്നിലെ കഥ പങ്കുവെക്കുകയാണ് അരുണിമ ഇപ്പോള്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അരുണിമ മനസ് തുറന്നത്.

''ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ ചെന്നപ്പോഴാണ് അവിടെ സ്ത്രീകള്‍ ശരീരത്തിന്റെ മുകള്‍ ഭാഗം മറയ്ക്കാറില്ല എന്നതു ശ്രദ്ധിക്കുന്നത്. ചൂടാണ് പ്രധാന കാരണം. അവര്‍ക്കൊപ്പം അങ്ങനെത്തന്നെ ഫോട്ടോ എടുത്തു. ഇന്‍സ്റ്റഗ്രാമില്‍ ആ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ഇമോജികള്‍ ഉപയോഗിച്ച് നഗ്‌നത മറച്ച് ആര്‍ക്കും കുറ്റം പറയാനില്ലാത്ത രീതിയിലാണ് ഫോട്ടോ പങ്ക് വച്ചതെങ്കിലും ഓണ്‍ലൈനില്‍ പലര്‍ക്കും അതത്ര ഇഷ്ടമായില്ല. ആ ഫോട്ടോയുടെ താഴെ നല്ല കമന്റുകള്‍ക്കൊപ്പം മോശം കമന്റുകളുടെയും എണ്ണം കൂടി'' എന്നാണ് അരുണിമ പറയുന്നത്.

തന്റെ പോസ്റ്റിന് മൂവായിരത്തിലധികം കമന്റുകള്‍ ലഭിച്ചതായാണ് അരുണിമ പറയുന്നത്. കുറച്ചേ വായിച്ചുള്ളൂ. ഒന്നുരണ്ട് വ്യാജ ഐഡികളില്‍ നിന്ന് വളരെ മോശം സന്ദേശങ്ങളും വന്നു. പക്ഷേ 99 ശതമാനം ആളുകളും അഭിനന്ദിച്ചും അഭിമാനമുണ്ടെന്ന് പറഞ്ഞുമാണ് പ്രതികരിച്ചതെന്നും അരുണിമ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മോശം പ്രതികരണങ്ങള്‍ ഒന്നും കാര്യമായി എടുക്കേണ്ട എന്നും ഒരുപാട് ആളുകള്‍ പറഞ്ഞുവെന്നും അരുണിമ പറയുന്നു.

യാത്ര ചെയ്യുന്നു എന്നു പറഞ്ഞാല്‍ ആ നാടിന്റെ മലകളും കടല്‍ത്തീരങ്ങളും പട്ടണവും പാര്‍ട്ടിയും ഒക്കെ കാണണം എന്നാണ് അരുണിമ പറയുന്നത്. അതില്‍ ചിലതിനോട് ഇഷ്ടക്കൂടുതല്‍ തോന്നുകയും ആവാം. ഗോത്രങ്ങളെ അടുത്തറിയാന്‍ ഒരുപാട് ആഗ്രഹമുണ്ടായിരുന്നുവെന്നും അരുണിമ പറയുന്നു. അതുകൊണ്ടാണ് ആഫ്രിക്കയിലേക്ക് പോകണമെന്ന് ആഗ്രഹിച്ചതെന്നും താരം പറയുന്നു.

Arunima

എന്റെ ആഗ്രഹങ്ങളുടെ പുറത്താണ് ഞാന്‍ യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ഞാന്‍ ശ്രദ്ധ കൊടുക്കാറേയില്ല എന്നും അരുണിമ വ്യക്തമാക്കുന്നു. നല്ല കാര്യങ്ങള്‍ സ്വീകരിക്കും, നല്ലതെന്നു തോന്നുന്ന കമന്റുകള്‍ വായിക്കുമെന്നും താരം പറയുന്നു. പക്ഷേ ഈ ഫോട്ടോ ഇട്ടതിനു ശേഷം മോശം കമന്റുകള്‍ വന്നതുകണ്ട് ഞാന്‍ ഞെട്ടി. കാരണം ഇതിനു മുന്‍പ് അങ്ങനെ വന്നിട്ടില്ലെന്നാണ് അരുണിമ പറയുന്നു.

ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ആളുകളുടെ ചിന്താഗതി ഇങ്ങനെയാണോ എന്ന് ചോദിച്ചുപോയെന്ന് അരുണിമ പറയുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിന്റെ ലൈംഗിക ദാരിദ്ര്യത്തെക്കുറിച്ച് വിവരിച്ച് ഒരു പോസ്റ്റ് ഇട്ടത്. അതും വലിയ ചര്‍ച്ചയായെന്നും അരുണിമ പറയുന്നു. അരുണിമയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ആ സംഭവത്തോടെ സമൂഹമാധ്യമങ്ങളും യഥാര്‍ഥ ജീവിതവുമായി വലിയ വ്യത്യാസങ്ങളുണ്ടെന്ന് തനിക്ക് മനസിലായെന്നാണ് അരുണിമ പറയുന്നത്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X