ഇത് നിന്റെ അച്ഛന്‍ തന്നെയാണോന്ന് അമ്മയോട് ചോദിക്ക്! അവിടേയും ഇവിടേയും കാണിക്കുന്ന ഡ്രസ് ഇടില്ല: അഞ്ജിത
ടിക് ടോക്ക് പോയതിന്റെ വിഷമത്തിലിരിക്കുമ്പോഴാണ് യൂട്യൂബിലേക്ക് കയറുന്നത്. പിന്നെ ട്രോളുകളായി. കുറേ ട്രോളുകള്‍ വരുന്നുണ്ട്. ചേച്ചിയ്ക്ക് കല്യാണമൊക്കെ കഴിഞ്ഞതാണല്ലോ. ഞാന്‍ ഒറ്റയ്ക്ക് വീഡിയോ ഇടാന്‍ തുടങ്ങി. കുറേക്കാലം എയറിലായിരുന്നു. ഇപ്പോള്‍ വിശ്രമിക്കുകയാണെന്നും അഞ്ജിത നായര്‍.
ഫാന്‍സ് കൂടുതല്‍ അഞ്ജിതയ്ക്കാണെന്നാണ് അഞ്ജന നായര്‍ പറയുന്നത്. എന്നാല്‍ ചേച്ചിയ്ക്കാണെന്നാണ് അഞ്ജിത പറയുന്നത്. ക്യാപ്ഷനില്‍ ക്ലിക്ക് ബൈറ്റ് മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളൂ. ക്യാപ്ഷന്‍ കണ്ട് ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെ എന്ന് കരുതി. എന്നാല്‍ അത് ഇത്രയും നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായി മാറുമെന്ന് കരുതിയില്ലെന്നും അഞ്ജിതയും അഞ്ജനയും പറയുന്നു.

താനും ചേച്ചിയും കമന്റുകളെ നേരിടുന്നത് എങ്ങനെ എന്ന് ചെയ്ത വീഡിയോയാണ് ആദ്യം വൈറലാകുന്നതെന്നും അഞ്ജിത പറയുന്നു. ആളുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഓരോരുത്തരുടേയും കാഴ്ചപ്പാടാണല്ലോ എന്നാണ് അഞ്ജിതയും അഞ്ജനയും ചോദിക്കുന്നത്.
ഞങ്ങള്‍ അത്യാവശ്യം തടിയുള്ളവരാണ്. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുമ്പോള്‍ കമന്റുകള്‍ പോകുന്നത് വേറെ രീതിയിലാണെന്നും അഞ്ജിത പറയുന്നു. അതിനെയൊന്നും ഗൗനിക്കാറില്ലെന്നും താരങ്ങള്‍ പറയുന്നു. ഇനി വീഡിയോ ചെയ്യില്ലെന്ന് ഇടയ്ക്ക് ഇടയ്ക്ക് വീഡിയോ ചെയ്യുന്നത് വെറും തള്ളാണ്. കമന്റിടുന്നവര്‍ക്ക് ഒരു ആശ്വാസം ആയിക്കോട്ടെ എന്നു കരുതിയാണെന്നും അഞ്ജിത പറയുന്നു.
ബോഡി ഷെയ്മിംഗ് ഇഷ്ടം പോലെ വരാറുണ്ട്. കമന്റുകള്‍ നോക്കിയാല്‍ കുറേ ഉണ്ടാകും. മിക്കതും പറയാനാകില്ല. വണ്ണം കുറയ്‌ക്കെടി, അമ്മച്ചി ലുക്കായിട്ടുണ്ട് എന്നൊക്കെ കമന്റുകളുണ്ടാകാറുണ്ട്. വീഡിയോയില്‍ കാണുന്നത്ര തടി ശരിക്കും ഇല്ലെന്നും അഞ്ജിതയും അഞ്ജനയും പറയുന്നു.
അച്ഛനെ വീഡിയോയില്‍ വന്നപ്പോള്‍ നിങ്ങളുടെ അച്ഛന്‍ തന്നെയാണോ ഇതെന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് എന്തോ പോലെയായി. നിന്റെ അമ്മയെ വിളിച്ച് ചോദിക്കൂ ഇത് തന്നെയാണോ നിന്റെ അച്ഛന്‍ എന്ന്. അങ്ങനെ ഞങ്ങള്‍ അച്ഛനുമായി ഇന്റര്‍വ്യു ചെയ്തു. ആ ചോദിക്കുന്നവരോട് ഇങ്ങ് വരാന്‍ പറ ഞാന്‍ പറഞ്ഞു കൊടുക്കാം എന്നായിരുന്നു അച്ഛന്‍ പറഞ്ഞതെന്നും അഞ്ജിതയും അഞ്ജനയും പറയുന്നു.
തനിക്ക് ഏറ്റവും വലിയ പിന്തുണ ചേച്ചിയാണെന്നാണ് അഞ്ജിത പറയുന്നത്. ചേച്ചി തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും താരം പറയുന്നു. നമ്മള്‍ ജീവിക്കുന്നത് നാട്ടുകാരുടെ ചെലവിലല്ല, നിങ്ങള്‍ വീഡിയോ ചെയ്യെന്ന് താന്‍ പറയാറുണ്ടെന്ന് ചേച്ചിയും പറയുന്നു. സൈബര്‍ അറ്റാക്കുകളോടുള്ള വാശിയില്‍ ഷോര്‍ട്ട് ഡ്രസ് ഇടില്ലെന്നും അഞ്ജിതയും അഞ്ജനയും പറയുന്നുണ്ട്. അങ്ങനെ ഒരിക്കലും പ്രതീക്ഷിക്കണ്ട. അത്യാവശ്യം ഷെയ്പ്പുള്ള വസ്ത്രങ്ങള്‍ ഇഷ്ടമാണ്. പക്ഷെ അവിടേയും ഇവിടേയും കാണിക്കുന്ന ഡ്രസ് ഇടില്ലെന്ന് അഞ്ജിത പറയുന്നു.

പ്ലസ് ടു വരെയാണ് താന്‍ പഠിച്ചതെന്ന് അഞ്ജിത പറയുന്നു. പിന്നീട് കുറച്ച് ഷോര്‍ട്ട് ഫിലിമുകളിലും മറ്റും അഭിനയിക്കാനുള്ള അവസരം ലഭിച്ചുവെന്നും അഞ്ജിത പറയുന്നു. അതിന് ശേഷം പഠനം നിന്നു പോയി. അന്ന് പഠിച്ചാല്‍ മതിയായിരുന്നുവെന്ന വിഷമം ഇന്നുണ്ടെന്നും പഠനം പൂര്‍ത്തിയാക്കാന്‍ ആഗ്രഹമുണ്ടെന്നും അഞ്ജിത പറയുന്നു.
ചേച്ചിയെക്കുറിച്ച് പറയുമ്പോഴും തന്റെ അച്ഛനെക്കുറിച്ച് പറയുമ്പോഴും വസ്ത്രത്തെക്കുറിച്ച് പറയുമ്പോഴുമാണ് താന്‍ പ്രതികരിക്കാറുണ്ടെന്നും അഞ്ജന പറയുന്നു. അച്ഛന് സുഖമില്ലെന്ന് പറയുമ്പോള്‍ ചിലര്‍ അയാള്‍ ചത്തോ എന്ന് ചോദിക്കും. രണ്ട് മക്കളേയും ഊരി വിട്ടതാണോ എന്നൊക്കെ കാണുമ്പോള്‍ ദേഷ്യം വരുമെന്ന് ഇരുവരും പറയുന്നു.


Click it and Unblock the Notifications